വെറുതെ ഇരിക്കുന്നവര്‍ക്ക് വേണ്ടി

-

Thursday, February 21, 2008

ഭ്രമണം

മേശപ്പുറത്തെ എലി ചലിക്കാന്‍ തുടങ്ങി. കീബോര്‍ഡിന്റെ ടാബ്‌ കീ യോടൊപ്പം ആള്‍ട്ട്‌ കീയും ചേര്‍ന്ന് വീടുകളും ജനാലകളും മാറ്റികൊണ്ടിരുന്നു. സൃഷ്ടിക്കപ്പെടുന്ന ചിത്രങ്ങള്‍ വരകള്‍ വാക്കുകള്‍ ശബ്ദവീചികള്‍ എല്ലാറ്റിന്റേയും സ്രോതസ്സ്‌ തേടി അയാള്‍ അലയാന്‍ തുടങ്ങി.

ഉയര്‍ന്ന് താഴുന്ന അയാളുടെ വിരല്‍ തുമ്പുകളില്‍ സംസ്കാരങ്ങള്‍ ജനിച്ചു മരിച്ചു. മോണിറ്ററില്‍ പായുന്ന കര്‍‍സര്‍ അയാള്‍ക്ക്‌ പ്രചോദനത്തിന്റെ ഊര്‍ജ്ജം നല്‍കി. അവളില്‍ കുരുങ്ങിയ അക്ഷരങ്ങള്‍ക്കായി അയാളുടെ കൈവിരലുകള്‍ കീ ബോര്‍ഡില്‍ പതിഞ്ഞ്‌ കൊണ്ടിരുന്നു. ആ നീല ഷേഡുള്ള കണ്ണുകളുടെ സ്നേഹത്തിനായി അയാള്‍ കാത്തിരുന്നു...


പരന്ന് കിടക്കുന്ന സ്വപ്നങ്ങള്‍ക്ക്‌ മുമ്പില്‍ ചുരുട്ടി വലിച്ചെറിഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ക്ക്‌ മുകളില്‍ കറങ്ങുന്ന കസേരയിലുരുന്ന് ആയാള്‍ ചുരുട്ട്‌ കത്തിച്ചു... സ്വപ്നങ്ങള്‍ ചുരുളുകളായി... മോഹങ്ങള്‍ ചാരമായി... അയാള്‍ ദീര്‍ഘനിശ്വാസത്തിലൊതുങ്ങി... കസേര കറങ്ങി കൊണ്ടേയിരുന്നു.

Wednesday, February 13, 2008

പ്രണയ സന്ദേശം...

അടഞ്ഞ കവാടങ്ങള്‍ക്ക് പിന്നിലെ ഇരുളിന്റെ അഗാധതയോട് അന്ധന്‍ പറയേണ്ട അത്മകഥയുടെ ആദ്യവരിയിലെ പ്രണയ സന്ദേശം എന്തായിരിക്കും...