വെറുതെ ഇരിക്കുന്നവര്‍ക്ക് വേണ്ടി

-

Wednesday, February 13, 2008

പ്രണയ സന്ദേശം...

അടഞ്ഞ കവാടങ്ങള്‍ക്ക് പിന്നിലെ ഇരുളിന്റെ അഗാധതയോട് അന്ധന്‍ പറയേണ്ട അത്മകഥയുടെ ആദ്യവരിയിലെ പ്രണയ സന്ദേശം എന്തായിരിക്കും...

23 Comments:

  • At 10:17 PM, Blogger Rasheed Chalil said…

    അടഞ്ഞ കവാടങ്ങള്‍ക്ക് പിന്നിലെ ഇരുളിന്റെ അഗാധതയോട് അന്ധന്‍ പറയേണ്ട അത്മകഥയുടെ ആദ്യവരിയിലെ പ്രണയ സന്ദേശം എന്തായിരിക്കും...

     
  • At 10:29 PM, Blogger വല്യമ്മായി said…

    ഒരു കുറവുമില്ലല്ലേ :)

     
  • At 10:32 PM, Blogger ഏറനാടന്‍ said…

    "ഡേയ്.. ആരെങ്കിലും ഒരു വിളക്കോ ടോര്‍‌ച്ചോ തെളിച്ചു താഡേയ്..!"

     
  • At 11:11 PM, Blogger Rejesh Keloth said…

    “ഈ കറുത്ത കടലിലെ തിമിംഗലപ്പയലുകളേ, ഒരു കൈ നോക്കാന്‍ തന്നാ ഞാനും... അവള്‍ എന്റേതുമാത്രം...” എന്നുപറഞ്ഞോണ്ടുമാത്രം ഒന്നും നടക്കില്ലെന്നതു തിരിച്ചറിഞ്ഞ പാഠം...

     
  • At 11:11 PM, Blogger Sharu (Ansha Muneer) said…

    ഒരുപിടിയും ഇല്ല... :)

     
  • At 11:23 PM, Blogger ശ്രീനാഥ്‌ | അഹം said…

    എന്റെ അന്ധമായ പ്രണയം! എന്ന് വേണേ തലക്കെട്ടിടാം.

     
  • At 11:35 PM, Blogger ഉപാസന || Upasana said…

    ജീവിതം ഒരു തമാശയാണെന്ന്, ക്രൂരമായ തമാശ.
    :-|
    ഉപാസന

     
  • At 11:45 PM, Blogger ധ്വനി | Dhwani said…

    എന്റെ മനസ്സു ഹവ്വായില്ലാതെ പറുദീസയിലെ ആദാമിന്റെതു പോലെ ശൂന്യമായിരുന്നു
    - ജിബ്രാന്‍

     
  • At 12:07 AM, Blogger മിന്നാമിനുങ്ങുകള്‍ //സജി.!! said…

    എത്ര മറക്കാന്‍ ശ്രമിച്ചാലും ...മായാത്ത
    മനസ്സില്‍ എന്നും പുതുമഴയായ്
    ഓര്‍മ്മകളിലേ വാടാമലരുകളായ്
    തുടിപ്പുണര്‍ത്തും ഒരു മധുരനോവിന്‍
    കാണാകനിയത്രെ...പ്രണയം.

     
  • At 12:10 AM, Blogger ബഷീർ said…

    അണ്ട കടാഹത്തിന്റെ അഗാധ ഗര്‍ത്തത്തിലെ അന്തകാരത്തില്‍ നിന്ന് നിര്‍ഗളിക്കുന്ന അന്തക്കേടാണു പ്രണയം

     
  • At 12:44 AM, Blogger നിലാവര്‍ നിസ said…

    ആ വരി പ്രണയമുള്‍ക്കൊള്ളും എന്നുറപ്പുണ്ടോ?

     
  • At 1:16 AM, Blogger ബയാന്‍ said…

    ഓപെണ്‍ ദ ഡോര്‍

     
  • At 2:29 AM, Blogger thoufi | തൗഫി said…

    ഇനിയും പറഞ്ഞുതീര്‍ന്നിട്ടില്ലാത്ത,
    ഇനിയും നിര്‍വചിക്കാനാവാത്ത,
    എത്ര നിര്‍വചിച്ചാലും പൂര്‍ണ്ണമാകാത്ത
    ഒന്നത്രെ പ്രണയം.

    നാലാള്‍ കാണ്‍കെ കൊട്ടിഘോഷിച്ചിട്ടൊ ചാനലുകളിലേക്ക് സന്ദേശങ്ങളയച്ചൊ അല്ല,
    ഉള്ളിലുള്ള ഇഷ്ടത്തെ പ്രകടിപ്പിക്കേണ്ടത്.

    മനസ്സ് മനസ്സിനോട് സംവദിക്കേണ്ടത്
    അഗാധമായ ഹൃദയ ബന്ധങ്ങളിലൂടെയാവണം.

    പ്രണയത്തെ ദിനമാക്കിയും ആഘോഷമാക്കിയും
    നമ്മുടെ നാട്ടില്‍ തായലന്റ് മോഡല്‍ വ്യവസായത്തിന്
    മണ്ണൊരുക്കുകയാണ് കമ്പോളമുതലാളിത്തം.
    കടല്‍ കടന്നെത്തിയ കാര്‍ഡുമുതലാളിയുടെ
    കച്ചവടതന്ത്രത്തെ കരുതിയിരിക്കുക.

    --മിന്നാമിനുങ്ങ്

     
  • At 3:15 AM, Blogger Rafeeq said…

    :-O എന്താവും..???? :-O

     
  • At 3:17 AM, Blogger അടയാളം said…

    ഇവിടുള്ളവന്മാരെല്ലാം കണ്ണുപൊട്ടന്മാരാണോ..?
    ആരുമില്ലെ, ഈ കറുത്ത വാതിലിന്റെ
    മധ്യഭാഗത്ത് കാണുന്ന ഈ പുതിയ ഗോദ്റജ്
    പൂട്ടൊന്ന് തല്ലിപ്പൊട്ടിക്കാന്‍..?

     
  • At 3:53 AM, Blogger യാരിദ്‌|~|Yarid said…

    എപ്പോഴായിരുന്നു???

     
  • At 5:05 AM, Blogger പ്രയാസി said…

    “കണ്ണിനും കണ്ണാടിക്കും കാണാത്തിടത്തൊരു
    കസ്തൂരി മറുകുള്ള ..”‌

     
  • At 6:21 AM, Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said…

    എല്ലാ കമന്റുകളും വായിച്ചു.ഇതൊരു തമാശക്കവിതയാണോ എന്നറിയില്ല .

    ഒരു അന്ധന്റെ പ്രണയസന്ദേശത്തിന് എന്തു നിറമായിരിക്കും എന്നു വെറുതെ ആലോചിച്ചു.

    ഏറൈഷ്ടപ്പെട്ടു വരികള്‍

     
  • At 8:06 AM, Blogger ശ്രീലാല്‍ said…

    ഉത്തരമില്ല.

     
  • At 9:44 PM, Blogger ദിലീപ് വിശ്വനാഥ് said…

    “ഇതൊരു പടുകുഴിയല്ലേ??” എന്നല്ലേ?

     
  • At 11:28 PM, Blogger siva // ശിവ said…

    No idea, but I am sure, you know it...

     
  • At 1:06 AM, Blogger വിനോജ് | Vinoj said…

    ഈ പ്രപഞ്ചം മുഴുവനും നിറഞ്ഞ ഇരുളില്‍ എനിക്കായി മാത്രം തുറന്നിരിക്കുന്ന ആ രണ്ടു കണ്ണുകള്‍ക്ക്‌ ഈ അന്ധന്റെ പ്രണയം സമര്‍പ്പിക്കുന്നു. എന്നില്‍ പ്രകാശമായ് എന്റെ പ്രണയം മാത്രം..., ഇനി നിന്റേതും.
    (ഇത്തിരിവെട്ടം ശരിക്കും ഉദ്ദേശിച്ചതെന്താണെന്നറിയിക്കണം.)

     
  • At 1:33 AM, Blogger മുസ്തഫ|musthapha said…

    “മറക്കല്ലേ...”

     

Post a Comment

<< Home