വെറുതെ ഇരിക്കുന്നവര്‍ക്ക് വേണ്ടി

-

Sunday, June 29, 2008

പ്ലസ് ബി

കടുംനിറമുള്ള കാര്‍പ്പെറ്റ് തന്നെ സംഘടിപ്പിക്കാനും... അതേ നിറത്തിലുള്ള മേശയും മേശവിരിയും കസേരകളും ഒരുക്കാനും ഒതുക്കാനുമായി ഓഫീസ് സെക്രട്ടറി ഓടിനടന്നു... വാടകക്കാരന്‍ നീലനിറത്തിലുള്ള കസേരകളുമായെത്തിയപ്പോള്‍ അയാള്‍ കയര്‍ത്തു... നിറം മങ്ങിയിരുന്ന ജനല്‍ കര്‍ട്ടണുകള്‍ മാറ്റി... ഇളം നിറത്തിലുള്ളവ തൂക്കി. കോണിപ്പടി മിനുക്കി... പുത്തന്‍ നിറത്തില്‍ ഫൈബര്‍ കസേരകള്‍ വിപ്ലവത്തിനായി കാത്തു കിടന്നു. അവസാന മിനുക്കുപണികള്‍ക്കിടയിലാണ് മീറ്റിംഗിന് വേണ്ട് ബ്രോഡ് ബാന്റ് കണക്ഷന്‍ തയ്യാറാക്കിയത്.

വിശാലമായ മേശയ്ക്ക് ചുറ്റും ഇരുന്നവരില്‍ നിന്ന് സംസാരത്തിന്റെ ചരട് ഏറ്റെടുക്കും മുമ്പ്, ഗ്ലാസില്‍ നുരഞ്ഞുയരുന്ന കറുത്ത ദ്രാവകം കൈവിരല്‍ മുക്കി തണുത്തതാണോ എന്ന് പരിശോധിച്ച് ഒരാള്‍ ശബ്ദമുയര്‍ത്തി...

“ഈ പെപ്സിയെന്തേ തണുപ്പിക്കാഞ്ഞത്...”
“ഇവിടെ ഫ്രിഡ്ജിന് എന്തോ പ്രോബ്ലം ഉണ്ട്... “
“ഇത് ഇന്ന് വാങ്ങിച്ചതല്ലേ... അതോ പഴയ സ്റ്റോക്കാണോ”
“ഇത് പുതുപുത്തന്‍ തന്നെ... പക്ഷേ കവലയിലെ പെട്ടിക്കടയില്‍ നിന്നാ വാങ്ങിച്ചത്... അവിടെ ചിലപ്പോള്‍ കുറച്ച് ദിവസം മുമ്പ് വന്നതായിരിക്കും... ലോഡ് ഷെഡിംഗ് ഇപ്പോള്‍ തീര്‍ന്നതല്ലേ ഉള്ളു.. അതാവും തണുപ്പില്‍ നിന്ന് ചൂടിലേക്കുള്ള ചുവട് മാറ്റം.“

കറുപ്പ് മുടിയില്‍ ആക്രമിച്ചെത്തിയ വെളുപ്പില്‍ അഭിമാനിക്കുന്ന അംഗത്തിന്റെ മുഴുശ്രദ്ധയും ലാപ് ടോപ്പിലെ മിന്നി മറയുന്ന സ്ക്രീനിലായിരുന്നു. അയാളുടെ പരുക്കന്‍ വിരലുകള്‍ വെളുത്ത അക്കങ്ങളും ചിഹ്നങ്ങളും തലോടി. ഇടയ്ക്കിടെ കൂട്ടിയും കിഴിച്ചും പണപ്പെരുപ്പത്തില്‍ ആധി പ്രകടിപ്പിച്ചു. “നീ എപ്പ വരും...” സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മകനെ മൊബൈലില്‍ ലാളിക്കുന്ന നേതാവിന്റെ മുഖത്ത് ശ്രദ്ധയേക്കാള്‍ സൂക്ഷ്മതയായിരുന്നു. “ഇനി പരസ്പരം കണ്ട് സംസാരിക്കാനും കഴിയുമെത്രെ..” മറ്റുള്ളവരുടെ അസഹ്യത വകവെക്കാതെ അയാള്‍ സംസാരിച്ച് കൊണ്ടിരുന്നു.

അതിക്രമിച്ചെത്തുന്ന മുതലാളിത്വവും ആഗോളവത്കരണവുമായിരുന്നു അജണ്ട... ചര്‍ച്ചയ്ക്കിടയില്‍ വീണുടഞ്ഞ ഗ്ലാസിന്റെ കഷ്ണം ചവിട്ടയരച്ച് ചില കാലുകള്‍ സാമ്രാജ്യത്വത്തോട് അമര്‍ഷം തീര്‍ത്തു. കത്തികയറിയ പ്രസംഗങ്ങള്‍ക്കും പത്രസമ്മേളത്തിനും അവസാനം എല്ലാവരും പിരിഞ്ഞപ്പോള്‍ ... കടും നിറത്തിലുള്ള മേശയ്ക്ക് താഴെ, സിഗരറ്റ് കുറ്റികള്‍ക്ക് നടുവില്‍ ഒരു ബീഡികെട്ട് കിടന്നു... നിഷ്കളങ്കമായി...

13 Comments:

  • At 2:22 AM, Blogger Rasheed Chalil said…

    ഒരു കഥയില്ലാ കഥ.


    തല്ലാനുള്ള ക്യൂവിന് മുമ്പില്‍ ഞാനുണ്ട്... കൊള്ളാന്‍ തയ്യാറായി.

     
  • At 2:28 AM, Blogger Sharu (Ansha Muneer) said…

    എന്തായാലും തല്ലേണ്ട കാര്യമില്ല ....(തല്ലിയിട്ടും കാര്യമില്ല)

    കഥയില്ലാ കഥയാണേലും പറയാനുള്ളത് പറഞ്ഞിട്ടുണ്ട്. :)

     
  • At 2:30 AM, Blogger Unknown said…

    ഇതിനൊരിമ്മിണി തല്ല് കൊള്ളും :)

    ആരെങ്കിലും തല്ലുന്നത് നോക്കിനിന്നാല്‍ അതിനു നോക്കുകൂലി വാങ്ങാന്‍ വരെ തയ്യാറായി സഖാക്കള്‍ ഞങ്ങള്‍ കുറേപ്പേര്‍ പുറകെയുണ്ട് ഓടിക്കോ.....

    ഇത്തിരീ ഇതിത്തിരി കഷ്ടമാ....എല്ലാരും എറിയുമ്പോള്‍ കൂട്ടത്തില്‍ എറിയുന്നത്...

     
  • At 2:49 AM, Blogger thoufi | തൗഫി said…

    എന്നാലും എന്റെ ഇത്തിരീ.

    ഇത്രക്കങ്ങ് വേണ്ടിയിരുന്നോ..വേറെ എന്തോരം
    വിഷയങ്ങള് കെടക്കണ്.അതൊന്നും കാണാതെ
    ഞങ്ങള് സഖാക്കള്‍ക്ക് തന്നെയിട്ട് കൊട്ടണമായിരുന്നോ?

    ആഗോളവത്ക്കരണം ഒരു യാദാര്‍ഥ്യമായി മാറിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി അതിനെ പഴിചിട്ട് കാര്യമില്ല.എന്നാലും ഇന്നത്തെ കാലത്ത് അതിനെ
    ഏറ്റവുമേറെ ചെറുക്കുന്നതും അതിനെതിരെ പ്രതിരോധം തീര്‍ക്കുന്നതില്‍ പ്രായോഗികമായി
    മുന്നില്‍ നില്‍ക്കുന്നതും ഇടതുപക്ഷവും
    കമ്മ്യൂണിസറ്റ് ആശയങ്ങളുമൊക്കെത്തന്നെയാണ് എന്ന കാര്യം മനപ്പൂര്‍വം മറച്ചു വെച്ചുകൊണ്ടാണൊ ഈ
    കരണം മറിച്ചില്‍..?

    ദേ..ഈ ആണവ കരാറില്‍ പോലും ഇടതുപക്ഷത്തിന്റെ പിടിവാശീയില്ലായിരുന്നെങ്കില്‍
    നമ്മുടെ നാട് അധിനിവേശത്തിന്റെ
    പുത്തന്‍ ഗാമമാരും കൊളംബസുമാരും
    എന്നെ കാല്ക്കീഴിലാക്കിയിരുന്നേനെ.

     
  • At 4:34 AM, Blogger ബഷീർ said…

    സംഗതി ..ഇത്തിരി പറഞ്ഞത്‌ സത്യമാണെങ്കിലും മിന്നാമിനുങ്ങ്‌ പറഞ്ഞതില്‍ വാസ്തവമില്ലാതില്ല..

     
  • At 5:04 AM, Anonymous Anonymous said…

    സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മകനെ മൊബൈലില്‍ ലാളിക്കുന്ന നേതാവിന്റെ മുഖത്ത് ശ്രദ്ധയേക്കാള്‍ സൂക്ഷ്മതയായിരുന്നു.

    ith onnonnara alakk thanne

     
  • At 5:41 AM, Blogger കുഞ്ഞന്‍ said…

    ഇത്തിരി മാഷെ..

    ഇത് വെറുതെ ഇരിക്കുന്നവര്‍ക്കു വേണ്ടി എഴുതിയതല്ലെ..എന്നാലും തല്ലുകൊള്ളിത്തരമല്ലാട്ടൊ..

    പക്ഷെ ഒന്നു ചോദിക്കട്ടെ എന്തിനാ ഇപ്പോഴും ഖദര്‍ കഞ്ഞിപ്പശയില്‍ മുക്കി തേച്ച് വടിയാക്കി ധരിച്ച് നടക്കുന്നത്..? അപ്പോള്‍ ഏറ് അവിടെയും കൊള്ളുമല്ലെ..

    അങ്ങിനെയാണെങ്കില്‍ കമ്മ്യൂണിസവും വിദേശിയനല്ലെ..? ആര്യന്മാര്‍, ക്രിസ്തുമതം, ഇസ്ലാം മതം എല്ലാം വിദേശിയരല്ലെ..?

    ഗള്‍ഫ് പണം വിദേശിയല്ലെ..?

     
  • At 6:31 AM, Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said…

    വിദേശീയതയ്ക്ക് കുഴപ്പമൊന്നുമില്ല. ആ സൌകര്യങ്ങളാണല്ലോ എല്ലാവര്രും ഉപയോഗിക്കുന്നതും. എല്ലാം എടുത്തിട്ടും ഞാന്‍ വിദേശവിരോധിയാണെന്നു പറയുന്നവനിട്ട് ഇച്ചിരി പൊട്ടിക്കെന്നെ വേണം

     
  • At 6:59 AM, Blogger Shabeeribm said…

    :)

     
  • At 10:52 AM, Blogger ഏറനാടന്‍ said…

    -:)

     
  • At 10:19 PM, Blogger [ nardnahc hsemus ] said…

    “നീ എപ്പ വരും...??”


    അന്നു തല്ലാന്‍ തയ്യാറായി നില്‍ക്കാനാ..
    :)

     
  • At 10:19 PM, Blogger Unknown said…

    ഓ മൈ ഗോഡ്!!!
    വെറുതെ ഇരിക്കുന്നവര്‍ക്കു എന്നു കണ്ടു വന്നതാ...

    ഞാന്‍ ഓടീ..... :)

     
  • At 12:48 AM, Blogger ഉഷശ്രീ (കിലുക്കാംപെട്ടി) said…

    ഇത്തിരി എന്തിന ഒത്തിരി പറയുന്നെ ഇത്തിരി ഇതുപോലെ പറഞ്ഞാല്‍ മതിഅയല്ലോ/
    ഒ;ടൊ;എന്നൊടു പറഞ്ഞില്ലല്ലൊ... പിണക്കമാ...

     

Post a Comment

<< Home