ഭ്രമണം
മേശപ്പുറത്തെ എലി ചലിക്കാന്‍ തുടങ്ങി. കീബോര്‍ഡിന്റെ ടാബ് കീ യോടൊപ്പം ആള്‍ട്ട് കീയും ചേര്‍ന്ന് വീടുകളും ജനാലകളും മാറ്റികൊണ്ടിരുന്നു. സൃഷ്ടിക്കപ്പെടുന്ന ചിത്രങ്ങള്‍ വരകള്‍ വാക്കുകള്‍ ശബ്ദവീചികള്‍ എല്ലാറ്റിന്റേയും സ്രോതസ്സ് തേടി അയാള്‍ അലയാന്‍ തുടങ്ങി.
ഉയര്‍ന്ന് താഴുന്ന അയാളുടെ വിരല്‍ തുമ്പുകളില്‍ സംസ്കാരങ്ങള്‍ ജനിച്ചു മരിച്ചു. മോണിറ്ററില്‍ പായുന്ന കര്‍സര്‍ അയാള്‍ക്ക് പ്രചോദനത്തിന്റെ ഊര്‍ജ്ജം നല്‍കി. അവളില്‍ കുരുങ്ങിയ അക്ഷരങ്ങള്‍ക്കായി അയാളുടെ കൈവിരലുകള്‍ കീ ബോര്‍ഡില്‍ പതിഞ്ഞ് കൊണ്ടിരുന്നു. ആ നീല ഷേഡുള്ള കണ്ണുകളുടെ സ്നേഹത്തിനായി അയാള്‍ കാത്തിരുന്നു...
പരന്ന് കിടക്കുന്ന സ്വപ്നങ്ങള്‍ക്ക് മുമ്പില്‍ ചുരുട്ടി വലിച്ചെറിഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുകളില്‍ കറങ്ങുന്ന കസേരയിലുരുന്ന് ആയാള്‍ ചുരുട്ട് കത്തിച്ചു... സ്വപ്നങ്ങള്‍ ചുരുളുകളായി... മോഹങ്ങള്‍ ചാരമായി... അയാള്‍ ദീര്‍ഘനിശ്വാസത്തിലൊതുങ്ങി... കസേര കറങ്ങി കൊണ്ടേയിരുന്നു.

24 Comments:
At 12:20 AM,
Rasheed Chalil said…
പരന്ന് കിടക്കുന്ന സ്വപ്നങ്ങള്‍ക്ക് മുമ്പില്‍ ചുരുട്ടി വലിച്ചെറിഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുകളില്‍ കറങ്ങുന്ന കസേരയിലുരുന്ന് സ്വപങ്ങള്‍ക്കും യാദാര്‍ത്ഥ്യങ്ങള്‍ക്കും മധ്യ ആയാള്‍ ചുരുട്ട് കത്തിച്ചു... സ്വപ്നങ്ങള്‍ ചുരുളുകളായി... മോഹങ്ങള്‍ ചാരമായി... അയാള്‍ ദീര്‍ഘശ്വാസത്തിലൊതുങ്ങി... കസേര കറങ്ങി കൊണ്ടേയിരുന്നു.
തല്ലാന്‍ താല്പര്യമുള്ളവരേ ... ഇതിലേ ഇതിലേ...
At 12:26 AM,
Vish..| ആലപ്പുഴക്കാരന്‍ said…
അവസാനം ജനലില്‍ഊഊറ്റെ അവന്‍ ആ നീല സാഗരത്തിന്‍ വീചികള്‍ കണ്ടു.. ബ്ലൂസ്ക്രീനിനു മുമ്പില്‍ അവന്‍ തല കുമ്പിട്ട് കണ്ണുമടച്ച് നിന്നു..
ഒരു വഴിക്കു പോകുകയല്ലേ? ഇതും ഇരിക്കട്ടെ...
At 12:27 AM,
asdfasdf asfdasdf said…
ഇതാണോ ഇത്തിരിപ്പോന്ന അത്യന്താധുനിക കഥ എന്നു പറയുന്നത് ?
തേങ്ങ.. തേങ്ങ..
At 12:48 AM,
കുറുമാന്‍ said…
ഇത്തിരിയെ കൊള്ളാമല്ലോ കാപ്സ്യൂള്‍......
At 12:50 AM,
Unknown said…
ഇത്തിരീ,
:)
പരന്ന് കിടക്കുന്ന സ്വപ്നങ്ങള്‍ക്ക് മുമ്പില്‍ ചുരുട്ടി വലിച്ചെറിഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുകളില്‍ കറങ്ങുന്ന കസേരയിലുരുന്ന് ആയാള്‍ ചുരുട്ട് കത്തിച്ചു... സ്വപ്നങ്ങള്‍ ചുരുളുകളായി... മോഹങ്ങള്‍ ചാരമായി... അയാള്‍ ദീര്‍ഘനിശ്വാസത്തിലൊതുങ്ങി... കസേര കറങ്ങി കൊണ്ടേയിരുന്നു.
ഇതു വായിക്കുന്നവരും കറങ്ങുന്ന കോഴി വാങ്ങിക്കഴിക്കേണ്ടി വരുമോ? ഹ ഹ ഹ
At 12:53 AM,
അഭിലാഷങ്ങള്‍ said…
:-(
“എനിക്കെല്ലാം..മനസ്സിലാവുന്നുണ്ട്, കേട്ടോ..!”
:-(
[കടപ്പാട്: മോഹന്‍ലാല്‍,തേന്മാവിന്‍ കൊമ്പത്ത് ]
At 1:15 AM,
ഉപാസന || Upasana said…
athaaN iththiri ellaavarum paRayunnE...
Cigarette smoking is injurous to health
:)
upaasana
At 1:23 AM,
ശ്രീ said…
ഇത്തിരി മാഷേ...
അതു കലക്കി, കേട്ടോ.
:)
At 1:48 AM,
Ziya said…
ആനന്തരം റീ സൈക്കിള്‍ ബിന്നിന്റെ അഗാധതയില്‍ വിലയം പ്രാപിച്ച അയാളുടെ ആത്മാവ് ഒരു ഉയിര്‍ത്തെന്നെഴുന്നേല്‍പ്പിന്റെ വന്യസ്വപ്‌നവുമായി, റീസ്റ്റോര്‍ കിട്ടാതെ അലഞ്ഞു.
അയാളെ ഓര്‍ത്ത് ഹാര്‍ഡ് ഡ്രൈവിലെ ഒരു ഫോള്‍ഡറും തേങ്ങിയില്ല.
അയാളുടെ കൈവിരലുകളോടിയ കീബോഡ് ശാപമോക്ഷത്തിന്റെ നിര്‍വൃതിയില്‍ മൌസിനെ കെട്ടിപ്പുണര്‍ന്നു.
ഇനി ‘ഇത്തിരി’പ്പോലും ശല്യമില്ലല്ലോ....!
At 2:52 AM,
സുല്‍ |Sul said…
ഇത്തിരീ ഇതിന്റെ ബാക്കി ഇവിടെയുണ്ട് . :)
-സുല്‍
At 3:21 AM,
:: niKk | നിക്ക് :: said…
ഇത്തിരിക്കുട്ടാ ഇതില്‍ യാഥര്‍ത്ഥ്യത്തിന്റെ ഒരംശം പോലുമില്ലല്ലോ... ഹിഹിഹി
At 3:42 AM,
ഏറനാടന്‍ said…
ഇതെന്താ കഥ ഇത്തിരീ?? ആശയം മനസ്സിലാക്കിത്തരുവാന്‍ ഇത്തിരിമാഷ് ഈ മാസം നാട്ടിലെത്തുന്നെന്ന് കേട്ടു. കാണാം.. കാണണം.. :)
At 5:45 AM,
മന്‍സുര്‍ said…
ഇത്തിരിവെട്ടം
ഭ്രമണം സര്‍വ്വത്ര ഭ്രമണം....
അവിടെ കണ്ടു ഒരു ഭ്രമണം
ഇത്തിരിയുള്ളൊരു ഭ്രമണം
ഇവിടെ കണ്ടു ഭ്രമണം
ഒത്തിരിയുള്ളൊരു ഭ്രമണം
ഭ്രമണങ്ങളുടെ വേലിയേറ്റവും വേലിയിറക്കവും കൊള്ളാം
നന്നായിരിക്കുന്നു...
നന്‍മകള്‍ നേരുന്നു
At 7:56 AM,
സഹയാത്രികന്‍ said…
സുല്ലേട്ടന്റെ സര്‍ഗ്ഗ വേദനയില്‍ നിന്നും ഉടലെടുത്ത ആ ശില്പത്തിലൂടെ ഇതിലേ മിന്നിയതാണ്...
ഈശ്വരാ.... ഇവിടെയും സര്‍ഗ്ഗ വേദന...
ഇത്തിരിമാഷേ .. ഡോണ്ടു ഡോണ്ടു...
:)
At 12:48 PM,
ദിലീപ് വിശ്വനാഥ് said…
ഞാനും കറങ്ങിക്കൊണ്ടേയിരുന്നു.
At 1:57 PM,
ഏ.ആര്‍. നജീം said…
സ്വപ്ന ലോകത്തെ ബാലഭാസ്കരാ...........
:)
At 9:27 PM,
സു | Su said…
ഇടയ്ക്കെങ്കിലും ആ കമ്പ്യൂട്ടറിന്റെ മുന്നില്‍ നിന്ന് എണീക്കൂ ഇത്തിരീ ;)
At 9:35 AM,
താരാപഥം said…
സ്വപ്നങ്ങള്‍ ചുരുളുകളായി... മോഹങ്ങള്‍ ചാരമായി... അയാള്‍ ദീര്‍ഘനിശ്വാസത്തിലൊതുങ്ങി... കസേര കറങ്ങി കൊണ്ടേയിരുന്നു.
നന്നായിരിക്കുന്നു. നല്ല ആശയം.
At 7:20 AM,
പ്രയാസി said…
സ്വപങ്ങള്‍ക്കും യാദാര്‍ത്ഥ്യങ്ങള്‍ക്കും മധ്യ ആയാള്‍ ചുരുട്ട് കത്തിച്ചു... സ്വപ്നങ്ങള്‍ ചുരുളുകളായി... മോഹങ്ങള്‍ ചാരമായി... അയാള്‍ ദീര്‍ഘശ്വാസത്തിലൊതുങ്ങി... കസേര കറങ്ങി കൊണ്ടേയിരുന്നു.
ഓ:ടോ: അപ്പ ഇത്തിരി പൊഹയായാ..:)
At 8:53 AM,
ഗിരീഷ് എ എസ് said…
ഇഷ്ടമായി
അഭിനന്ദനങ്ങള്‍
At 8:57 AM,
ചുള്ളിക്കാലെ ബാബു said…
അവളില്‍ കുരുങ്ങിയ അക്ഷരങ്ങള്‍ക്കായി അയാളുടെ കൈവിരലുകള്‍ കീ ബോര്‍ഡില്‍ പതിഞ്ഞ് കൊണ്ടിരുന്നു. ആ നീല ഷേഡുള്ള കണ്ണുകളുടെ സ്നേഹത്തിനായി അയാള്‍ കാത്തിരുന്നു...
ഇതിലെന്തെങ്കിലും കാര്യമുണ്ടാകും, ഞാന്‍ കൊറെ കറങ്ങിനോക്കി എനിക്കൊന്നും തിരിഞ്ഞില്ല!
At 12:43 PM,
പ്രിയ ഉണ്ണികൃഷ്ണന്‍ said…
കൊള്ളാം.
At 1:31 AM,
ധ്വനി | Dhwani said…
ഇതു തന്നെ ഭ്രമണം...
കറങ്ങിപ്പോയി!
At 7:25 AM,
cmkondotty said…
very good work
abdul majeed.c
http://clicktoindia.blogspot.com/
Post a Comment
<< Home