ഭദ്രവും,സന്തോഷവുമാണ് ഈയാഴ്ച. പുണ്യപൂജയ്ക്കും, പോലീസ് വഴിപാടിനും സാധ്യത, എ കെ ഫോര്‍ട്ടിസെവന്‍ അരയില്‍ കൊണ്ടുനടക്കുന്നത് സംഹാരമൂര്‍ത്തിയായ കേരളാപോലീസില്‍ നിന്നും രക്ഷിക്കും. സിനിമാനടിമാരുടെ അരയിലെ ഏലസ് സ്വന്തം കൈയില്‍ ധരിക്കുകയാണെങ്കില്‍ പാപ്പരാസി ബാധയില്‍ നിന്നും ഒഴിവാകും! പുതിയതായി ആള്‍ദൈവങ്ങളായി അവതരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഈയാഴ്ച തീരെ നന്നല്ല. പത്രസമ്മേളനങ്ങള്‍, ജന്മനാആര്‍ജിച്ച അറിവ്-തൊട്ടിത്തരം- എന്നിവ ഈയാഴ്ച ഒഴിവാക്കിയാല്‍ നന്ന്. ‘നീല’യാണ് നിങ്ങളുടെ ഭാഗ്യനിറം. ഭാഗ്യനമ്പര്‍ പതിനഞ്ചില്‍ താഴെ ഏതും! ‘ദൈവങ്ങള്‍മാത്രമുള്ള നാട്ടി‘ലേയ്ക്ക് പോകൂ. അവിടെ നിങ്ങള്‍ സുരക്ഷിതരായിരിക്കും.
വാരഫലത്തില്‍ ഇനി അടുത്തയാഴ്ച. (ജീവനോടെയുണ്ടെങ്കില്‍) കാണാം.
ഇന്നെട്ടെങ്കില്‍ നാളെ ഒന്‍പതാവും. ഇന്ന് ചൊവ്വയായതുകൊണ്ട് ബുധന്‍ നാളെയും മറ്റന്നാള്‍ വ്യാഴവും അതുകഴിഞ്ഞ് വെള്ളി പിന്നെ ശനിയും ഞായറും പിറകെവരും. പ്രവാസികള്‍ക്ക് പതിവുപോലെ പ്രയാസങ്ങള്‍ ഏറ്റുവാന്‍ ഒരുകൂട്ടം സിനിമാതാരങ്ങള്‍ പോക്രിത്തരഷോ കാണിച്ച് ദിര്‍ഹംസ് റിയാത്സ് പിടുങ്ങാന്‍ എന്നും അവിടെ കുറ്റിയടിക്കുന്നതാണ്. വാഹനങ്ങള്‍ ഉള്ളവര്‍ അത് കൊണ്ടുപോയി ഇടാന്‍ ഇടം കിട്ടാതെ അലയുന്ന ഗതികിട്ടാഭൂതങ്ങളാവുന്ന വാരമാണീവാരം. ലീവടുത്തവര്‍ ഉടനെ ടിക്കറ്റെടുത്ത് നാട്ടില്‍ വരുന്നതാണ്. സ്വസ്തമായി കഴിയാമെന്ന വ്യാമോഹം ബാക്കിയാക്കി വീണ്ടും മരുഭൂമിയിലെ ഏസികാറ്റ് കൊള്ളാന്‍ തിരികെ പറക്കുന്നതുമാണ്. കൂടുതല്‍ പ്രവചനങ്ങള്‍ക്ക് ദക്ഷിണയായി 500 ദിര്‍ഹംസുമായി നേരില്‍ വരിക. പോലീസ് അറിയരുത്. വഴി ചോയിച്ച് ചോയിച്ച് പോന്നാമതി.
4 Comments:
At 12:18 AM,
Rasheed Chalil said…
ജോത്സ്യന്മാരുടെയും ആള്‍ദൈവങ്ങളുടെയും (ഡ്യൂപ്പ്... ഡ്യൂപ്പ്) വാരഫലം എഴുതുക... കര്‍മ്മഫലം അറിയുമ്പോള്‍ ഉണ്ടാവുന്ന വാരഫലം ആയാലും മതി.
At 2:20 AM,
സാല്‍ജോҐsaljo said…
ഭദ്രവും,സന്തോഷവുമാണ് ഈയാഴ്ച.
പുണ്യപൂജയ്ക്കും, പോലീസ് വഴിപാടിനും സാധ്യത, എ കെ ഫോര്‍ട്ടിസെവന്‍ അരയില്‍ കൊണ്ടുനടക്കുന്നത് സംഹാരമൂര്‍ത്തിയായ കേരളാപോലീസില്‍ നിന്നും രക്ഷിക്കും. സിനിമാനടിമാരുടെ അരയിലെ ഏലസ് സ്വന്തം കൈയില്‍ ധരിക്കുകയാണെങ്കില്‍ പാപ്പരാസി ബാധയില്‍ നിന്നും ഒഴിവാകും! പുതിയതായി ആള്‍ദൈവങ്ങളായി അവതരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഈയാഴ്ച തീരെ നന്നല്ല. പത്രസമ്മേളനങ്ങള്‍, ജന്മനാആര്‍ജിച്ച അറിവ്-തൊട്ടിത്തരം- എന്നിവ ഈയാഴ്ച ഒഴിവാക്കിയാല്‍ നന്ന്. ‘നീല’യാണ് നിങ്ങളുടെ ഭാഗ്യനിറം. ഭാഗ്യനമ്പര്‍ പതിനഞ്ചില്‍ താഴെ ഏതും!
‘ദൈവങ്ങള്‍മാത്രമുള്ള നാട്ടി‘ലേയ്ക്ക് പോകൂ. അവിടെ നിങ്ങള്‍ സുരക്ഷിതരായിരിക്കും.
വാരഫലത്തില്‍ ഇനി അടുത്തയാഴ്ച. (ജീവനോടെയുണ്ടെങ്കില്‍) കാണാം.
അശരീരി : “സ്വാമിയേ, സ്പൈ ക്യാമറ റെഡി”
At 10:29 AM,
ഏറനാടന്‍ said…
ഇന്നെട്ടെങ്കില്‍ നാളെ ഒന്‍പതാവും. ഇന്ന് ചൊവ്വയായതുകൊണ്ട് ബുധന്‍ നാളെയും മറ്റന്നാള്‍ വ്യാഴവും അതുകഴിഞ്ഞ് വെള്ളി പിന്നെ ശനിയും ഞായറും പിറകെവരും. പ്രവാസികള്‍ക്ക് പതിവുപോലെ പ്രയാസങ്ങള്‍ ഏറ്റുവാന്‍ ഒരുകൂട്ടം സിനിമാതാരങ്ങള്‍ പോക്രിത്തരഷോ കാണിച്ച് ദിര്‍ഹംസ് റിയാത്സ് പിടുങ്ങാന്‍ എന്നും അവിടെ കുറ്റിയടിക്കുന്നതാണ്. വാഹനങ്ങള്‍ ഉള്ളവര്‍ അത് കൊണ്ടുപോയി ഇടാന്‍ ഇടം കിട്ടാതെ അലയുന്ന ഗതികിട്ടാഭൂതങ്ങളാവുന്ന വാരമാണീവാരം. ലീവടുത്തവര്‍ ഉടനെ ടിക്കറ്റെടുത്ത് നാട്ടില്‍ വരുന്നതാണ്. സ്വസ്തമായി കഴിയാമെന്ന വ്യാമോഹം ബാക്കിയാക്കി വീണ്ടും മരുഭൂമിയിലെ ഏസികാറ്റ് കൊള്ളാന്‍ തിരികെ പറക്കുന്നതുമാണ്. കൂടുതല്‍ പ്രവചനങ്ങള്‍ക്ക് ദക്ഷിണയായി 500 ദിര്‍ഹംസുമായി നേരില്‍ വരിക. പോലീസ് അറിയരുത്.
വഴി ചോയിച്ച് ചോയിച്ച് പോന്നാമതി.
At 5:24 AM,
Areekkodan | അരീക്കോടന്‍ said…
ha...ha..haaaa
Post a Comment
<< Home