വെറുതെ ഇരിക്കുന്നവര്‍ക്ക് വേണ്ടി

-

Thursday, August 28, 2008

നാല് ചോദ്യങ്ങള്‍...

ഓണത്തിടയില്‍ പുട്ടുകച്ചോടം നടത്തിവരുമ്പോള്‍ പുട്ടുറുമീസിനെ കണ്ടാല്‍ എന്ത് ചെയ്യണം. ?
ചന്തയിലെ ഉന്തില്‍ പെട്ട് മോന്ത പൊട്ടി മന്ദനായി മടങ്ങുമ്പോഴും മുന്താണി നോക്കിരിയിക്കുന്നവനെ എന്ത് ചെയ്യണം... ?
ബന്ധുവീട്ടില്‍ ബന്ദു കണ്ട് മടങ്ങുമ്പോള്‍ വെന്തു പോയ ബന്ദുകാരെ കണ്ടാല്‍ എന്ത് ചെയ്യണം... ?
ഒരുപാട് പണിയുണ്ടായിട്ടും ഒരു പണിയും ഇല്ലാത്തവര്‍ക്കുള്ള ഈ ബ്ലോഗില്‍ കറങ്ങുന്നവനെ എന്ത് ചെയ്യണം...

19 Comments:

  • At 10:40 PM, Blogger Rasheed Chalil said…

    നാല് ചോദ്യങ്ങള്‍... നാല് ചോദ്യങ്ങള്‍... നാല് ചോദ്യങ്ങള്‍...

    നാലാമത്തെ ഉത്തരം തെറിയാവാതെ സൂക്ഷിക്കുക :)

     
  • At 10:55 PM, Blogger സുല്‍ |Sul said…

    ഇതിനെല്ലാം ഉത്തരമറിയാമായിരുന്നെങ്കില്‍ ഞാന്‍ വെറുതെ ഇരിക്കേണ്ടി വരില്ലായിരുന്നല്ലോ....
    വെറുതെ ഇരിക്കേണ്ടി വന്നില്ലായിരുന്നെങ്കില്‍ ഇവിടെ വരേണ്ടി വരില്ലായിരുന്നല്ലോ....
    ഇവിടെ വന്നില്ലായിരുന്നെങ്കില്‍ ഇതു വായിക്കേണ്ടി വരില്ലായിരുന്നല്ലോ.....
    ഇതു വായിക്കേണ്ടി വന്നില്ലായിരുന്നെങ്കില്‍ ഈ കമെന്റിടേണ്ടി വരില്ലായിരുന്നല്ലോ...
    ഈ കമെന്റിടേണ്ടി വന്നില്ലായിരുന്നെങ്കില്‍... (അയ്യ്യേ അതു വേണ്ടാ...)

    -സുല്‍

     
  • At 11:03 PM, Blogger Areekkodan | അരീക്കോടന്‍ said…

    കുന്താണിയില്‍ ബന്ധനസ്ഥനാക്കി പുട്ടുറുമീസിനെക്കൊണ്ട്‌ ഉമ്മ വെപ്പിക്കുക.

     
  • At 11:05 PM, Blogger Sharu (Ansha Muneer) said…

    വെറുതെ ഇരുന്നത് കുറ്റം, ലിങ്ക് കണ്ട് പോസ്റ്റ് വായിക്കാന്‍ വന്നത് കുറ്റം, വായിച്ചത് കുറ്റം... ഇതൊക്കെ അറിഞ്ഞിട്ടും കമ്മന്റുന്നത് ഏറ്റവും വലിയ കുറ്റം. പക്ഷെ ഇതിനൊക്കെ കാരണക്കാരനായ ഇത്തിരിയെ എന്ത് ചെയ്യണം???

     
  • At 11:18 PM, Blogger Shaf said…

    :(

     
  • At 12:05 AM, Blogger കുഞ്ഞന്‍ said…

    ഇത്തിരി മാഷെ..
    * മമ്മൂട്ടിയുടെ അത്രേം വരില്ലെന്നു പറയണം
    * കുന്തത്തില്‍ കുന്തിച്ചിരിക്കാന്‍ പറയണം
    * ഉന്തിയിട്ട് പന്തു തട്ടുമ്പോലെ തട്ടണം
    * ഇത്തിരിയുടെ ഈ ബ്ലോഗില്‍ കമന്റിടാന്‍ പറയണം

     
  • At 12:30 AM, Blogger Sarija NS said…

    ആകെ ഇത്തിരി വെട്ടമേ ഉള്ളൂ. അതൂടി ആരേലും ഊതിക്കെടുത്തും ഇങ്ങനെ പോയാല്‍

     
  • At 12:34 AM, Blogger [ nardnahc hsemus ] said…

    ഇതെഴുതിയവനെ തല്ലിക്കൊന്ന് പീസ് പീസാക്കി മിക്സിയിലിട്ടടിച്ച് തിളപ്പിച്ച് സൂപ്പാക്കി വല്ല പട്ടിക്കോ പൂച്ചക്കോ.. അല്ലെങ്കില്‍ വേണ്ട, അവറ്റയ്ക്ക് വയറിളക്കം വരും.. വല്ല തെങ്ങിന്റേയോ വാഴയുടേയോ കടയ്ക്കലിട്ട് കുഴുച്ചുമൂടണം... ഒണങ്ങിപ്പോയാലും വേണ്ടില്ല

     
  • At 12:39 AM, Blogger Rasheed Chalil said…

    ഈശ്വരാ....

     
  • At 2:11 AM, Blogger പ്രയാസി said…

    1,2,3 എനിക്കുത്തരം അറിയില്ല..!


    അവസാനത്തതിന്റെ ഉത്തരം ഇന്നാ പിടിച്ചൊ..!

    ഈസി കേസാ മോനെ ഇതൊക്കെ..


































































































































    അറിയില്ല.

     
  • At 2:16 AM, Anonymous Anonymous said…

    പുട്ട് വിറ്റ് കാശാക്കണം.
    ബാക്കിയുള്ള മോന്തയും ആവശ്യമില്ലേ എന്ന് ചോദിക്കണം. വല്ലതും തിരിച്ച് കിട്ടിയാല്‍ വാങ്ങിക്കണം.
    അടുത്ത ആഴ്ച മറ്റൊരു ബന്ദ് കൂടി നടത്താം എന്ന് ആശ്വസിപ്പിക്കണം.
    അവന് ടെര്‍മിനേറ്റ് ചെയ്യണം. (ബോസ് വായിക്കാതിരിക്കട്ടേ)

     
  • At 3:27 AM, Blogger Unknown said…

    ഒരു കുല പഴവുമായി അവന്റെ കൂടെ കൂടണം... ഓണം സ്പെഷ്യല്‍ കോമ്പോ- പുട്ടും പഴവും :)

    മോന്തക്കിട്ടൊരെണ്ണം പൊട്ടിച്ചേച്ചു വീട്ടി പോയി കുത്തിയിരിക്കാന്‍ പറയണം...

    ബന്ദനസ്തനാക്കി തടവില്‍ ഇടണം...

    അടുത്ത നാലു മാസം ഇന്‍സെന്റീവ് കൊടുത്തേരു :)

     
  • At 4:12 AM, Blogger ശ്രീ said…

    * പുട്ടു കച്ചോടം നടത്തുമ്പോ പുട്ടുറുമ്മീസിനെയല്ല ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപ്പട്ടരെ (അങ്ങനെ ആരാ പറഞ്ഞേ?) കണ്ടാലും മൈന്‍‌ഡ് ചെയ്യരുത്.
    * അവനെ മുക്കാലിയില്‍ കെട്ടിയിട്ട് നല്ല നാലു വീക്ക് വച്ചു കൊടുക്കണം.
    * ഒന്നും ചെയ്യേണ്ടി വരില്ല, ചെയ്യാനുള്ളത് ബന്ദുകാരു ചെയ്തോളും. ;)
    * ഈ ബ്ലോഗിലും വന്ന് വായിച്ച് കമന്റിടുന്നതിന് അവനു ക്ഷമയ്ക്കുള്ള വല്ല അവാര്‍ഡും കൊടുക്കണം. [ഇത്രയൊക്കെ വായിച്ചിട്ടും അവര്‍ സമനില തെറ്റാതെ കമന്റുമിട്ട് പോകുന്നുണ്ടല്ലോ] ;)

     
  • At 5:55 AM, Blogger ഫസല്‍ ബിനാലി.. said…

    അഞ്ചു ചോദ്യമുണ്ടായിരുന്നെങ്കില്‍......................
    (ജയന്‍ സ്റ്റൈലില്‍)

     
  • At 10:46 AM, Blogger :: VM :: said…

    (ഓണത്തിടയില്‍ പുട്ടുകച്ചോടം നടത്തിവരുമ്പോള്‍ പുട്ടുറുമീസിനെ കണ്ടാല്‍ എന്ത് ചെയ്യണം. ?)
    Oഓടിക്കോണം..അല്ലേല്‍ കടം വാങ്ങിയ കാശെട്ക്കടാ കോരേന്നും പറഞ്ഞ് അയാളു കുത്തിനു പിടിക്കാന്‍ സാധ്യതയുണ്ട്

    (ചന്തയിലെ ഉന്തില്‍ പെട്ട് മോന്ത പൊട്ടി മന്ദനായി മടങ്ങുമ്പോഴും മുന്താണി നോക്കിരിയിക്കുന്നവനെ എന്ത് ചെയ്യണം... ?) ചന്തിക്ക് നോക്കി അലക്കണം


    (ബന്ധുവീട്ടില്‍ ബന്ദു കണ്ട് മടങ്ങുമ്പോള്‍ വെന്തു പോയ ബന്ദുകാരെ കണ്ടാല്‍ എന്ത് ചെയ്യണം... ?)
    തന്റെ ബന്ദുവീട്ടിലൊക്കെ ബന്ദിന്റെ ഷോ ആണോ ഗെഡ്യേ?


    (ഒരുപാട് പണിയുണ്ടായിട്ടും ഒരു പണിയും ഇല്ലാത്തവര്‍ക്കുള്ള ഈ ബ്ലോഗില്‍ കറങ്ങുന്നവനെ എന്ത് ചെയ്യണം...)
    ഈ ബ്ലോഗ് എഴുതിയവനെ കണ്ടാല്‍ ഒരു ര്തേങ്ങയെടുത്ത് തലക്കെറിയണം. ഇന്റര്‍നാഷണല്‍ സിറ്റിയില്‍ വരാന്‍ ടെയിമില്ലാത്തോണ്‍ ഞാനത് മറ്റു ദുബൈ ബ്ലോഗര്‍മാര്‍ക്കു വിടുന്നു

     
  • At 10:25 AM, Blogger PIN said…

    1)അൽപം സാമ്പിൾ പുട്ട്‌ കൊടുത്തിട്ട്‌,അതിനെക്കുറിച്ചുള്ള അവന്റെ വിലയെറിയ അഭിപ്രായം ചോദിക്കുക.

    2) മുഴുത്ത ഒരു ആണികൊടുത്തിട്ട്‌, അത്‌ മോന്തായത്ത്‌ എവിടെ എങ്കിലും അടിച്ച്‌ (വീടിന്റെ), അതിൽ അവന്റെ തിരു മൊന്തയുടെ ഒരു പടം തൂക്കാൻ പറയുക.

    3) വെന്തു പോയതിൽ അൽപം വെള്ളം നീട്ടി കോരിക്കൂടിക്കാൻ പരുവം ആക്കുക.

    4)കറങ്ങുന്നവരെ വീണ്ടൂം കറക്കി വിടുക ആ കറക്കമല്ലയോ ഇതിന്റെ ഊർജ്ജം.

    ഇത്തിരി വെട്ടത്ത്‌ തലകുത്തി നിന്ന് ചിന്തിച്ചാൽ ഇതുപോലെ ഉള്ള ചോദ്യങ്ങൾ ഇനിയും ഉണ്ടാകും, കണ്ണിന്റെ ഫ്യൂസും അടിച്ചുപോകും. അതിനാൽ നല്ല വെട്ടത്തേയ്ക്ക്‌ നല്ലവണ്ണം മാറി നിൽക്കുക.

     
  • At 3:56 PM, Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said…

    ഞാനിവിടെ വന്നിട്ടും ഇല്ല്യ ഒന്നും വായിച്ചിട്ടും ഇല്ല്യ

     
  • At 8:29 PM, Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said…

    നാലുകുറ്റി പുട്ടെടുത്ത്‌ നാക്കിലക്കകത്തു വച്ച്‌ നാലു നേന്ത്രക്കാ കുഴച്ച്‌ നീട്ടി നോക്കണം

     
  • At 1:06 AM, Blogger കാഡ് ഉപയോക്താവ് said…

    ഒരുപാട് പണിയുണ്ടായിട്ടും ഒരു പണിയും ഇല്ലാത്തവര്‍ക്കുള്ള ഈ ബ്ലോഗില്‍ എഴുതണ ഇങ്ങളെ പിടിച്ചു എന്റെ പാടത്ത് പണിയിപ്പിക്കണം. എന്നാല്‍ എനിക്കു വെറുതെ ഇതും വായിച്ച് ഇരിക്കാമല്ലോ.

     

Post a Comment

<< Home