വെറുതെ ഇരിക്കുന്നവര്‍ക്ക് വേണ്ടി

-

Wednesday, October 31, 2007

ദിനോസര്‍

സമയം ഉച്ച കഴിഞ്ഞിരിക്കുന്നു... സധാരണപോലെ ഉച്ചയൂണും കഴിഞ്ഞ് വെറുതെ പാട്ടും മൂളിയിരിക്കുമ്പോഴാണ് സുല്ലിന്റെ ഫോണ്‍... ഡാ ദുബൈയില്‍ ദിനോസര്‍ ഇറങ്ങിയിരിക്കുന്നു. സ്കൂളിലെ പുസ്തകങ്ങളിലും ജുറാസിക് പാര്‍ക്കിലും മാത്രം കണ്ട പുള്ളിയെ കാണാനായി ഞാനും പുറത്തിറങ്ങി.

പുറത്ത് ഒരുക്കുട്ടം അറബി പിള്ളേര്‍ക്ക് നടുവില്‍ തമനു ഇരുന്ന്‍ ചീട്ട് കളിക്കുന്നു... ഞാന്‍ ഈ വിവരം പറഞ്ഞതും ജീവിതത്തില്‍ വല്ലപ്പോഴുമേ ഇതൊക്കെ കാണാന്‍ പറ്റൂ... ഞാനിപ്പോ വരാം പിള്ളേരേന്നും പറഞ്ഞ് ‍ പുള്ളി കാശ് വരി കന്തൂറയുടെ പോകറ്റിലിട്ട് ചാടി എണീറ്റു... ഞങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ കുറുമന്‍ ഇങ്ങോട്ട് വരുന്നു... കയ്യില്‍ ഒരു ചൂണ്ടയും ഉണ്ട്.

തമനു ആവേശത്തോടെ വിവരം പറഞ്ഞു... കുറുമന്‍ പച്ഛച്ചിരി പാസാക്കി... കൂടെ "ഒന്ന് പോഡേയ്... ഞങ്ങളുടെ കമ്പനിയാ അതിന് വിസ നല്കിയത്...' എന്നും പറഞ്ഞു. അത് കേട്ടപ്പോള്‍ തമനൂന്‍ ദിനോസറിനെ പരിചയപ്പെട്ടേ തീരു... ഞാന്‍ എന്തിനാന്ന് ചോദിച്ചു... അതിന്റെ തലയില്‍ കയറി നീണ്ട കഴുത്തിലൂടെ ഊര്‍ന്നിറങ്ങി കളിക്കാനാണത്രെ.

കുറുമന്റെ വണ്ടിയില്‍ നിന്ന് ഒരു കൂട്ടം ആളുകള്‍ ഇറങ്ങിവന്നു... ഇതാര് എന്ന എന്റെ ചോദ്യത്തിന് അത് നാട്ടിന്ന് വന്ന ഉഴിച്ചിലുകാരാണെന്നായിരുന്നു മറുപടി. ദിനോസറിനും അതിന്റെ പാപ്പാന്റെയും സുഖചികിത്സക്കായി അമ്പത് മീറ്റര്‍ ലെങ്ത്തുള്ള രണ്ട് ടാങ്കറില്‍ തൈലം ആര്യവൈദ്യശാലയില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ടെന്നും അതേ കണ്ടൈനറില്‍ തന്നെ ഏറനാടന്‍ ദുബൈയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും അതും പ്രതീക്ഷിച്ചാണ് ഞാനിവിടെ നില്‍ക്കുന്നതെന്നും കുറുമന്‍ വിശദീകരിച്ചു.

അതെന്തിനാ... തമനൂന്റെ സംശയത്തിന് ‘ഏറനാടന്‍ ഈ തിരുമ്മുകാരുടെ ഉസ്താദാണെന്നായിരുന്നു മറുപടി’

കണ്ടെയ്നറില്‍ നിന്ന് ആദ്യം ഇറങ്ങിയത് അഗ്രുവും ഇക്കാസും ആയിരുന്നു... ഇക്കാസിനെ കണ്ട് തമനു അത്ഭുതപ്പെട്ടു.. ഇവന്റെ കല്ല്യാണമാണല്ലോ ഈശ്വരാ എന്നിട്ടും ഇവനെന്താ എന്ന തമനൂ അത്ഭുതപ്പെട്ടു... കല്ല്യാണം ക്ഷണിക്കാന്‍ വന്നതാണെന്നും കഴിയുമെങ്കില്‍ ദുബൈയില്‍ നിന്ന് കല്ല്യാണത്തിന് ദിനോസറിനെ കൂടി കോണ്ട് പോവാനാണ് പദ്ധതിയെന്നും ഇക്കാസ് വിശദീകരിച്ചു.


എമിരേറ്റ്സ് റോഡിലെ വലിയ റൌഡ് എബൌട്ട് കഴിഞ്ഞപ്പോള്‍ നിറയെ കച്ചവടക്കാരുള്ള ചാന്ദനീ ചൌക്കില്‍ എത്തി... അവിടെ കയ്യില്‍ ഒരു കെട്ട് സിഡിയുമായി മഴത്തുള്ളിയും കുട്ടമ്മെനോനും... വ്യാജസിഡിയാണെന്ന് പറഞ്ഞ് ദില്‍ബന്റെ ചിത്രമുള്ള ജെയിംസ് ബോണ്ട് സിനിമകളുടെ കളക്ഷന്‍ തമനൂന് കൊടുക്കുന്നത് കണ്ടു... ചാന്ദിന്നി ചൌക്കും ഹിമാലായവും കടന്ന് ദുബൈയില്‍ എത്തിയപ്പോള്‍ അവിടെ നിന്ന് ദിനോസര്‍ ഷാര്‍ജയിലേക്ക് പോയെന്നറിഞ്ഞു.

ഞങ്ങടെ കമ്പനി സ്പോണ്‍സറായിട്ടും ഞാനറിയാതെ ഷാര്‍ജയില്‍ പോയോന്നും ചോദിച്ച് കുറുമന്‍ ചൂടായി... ഷാര്‍ജയിലേക്ക് പോകും വഴി തമനു രണ്ട് ആട്ടിന്‍ കുട്ടികളെ വാങ്ങി വണ്ടീല്‍ കയറ്റി... ദിനോസറിനെ അനുനയിപ്പിക്കാനാണെന്നായിരുന്നു മറുപടി...

ബുര്‍ജ് ദുബൈയുടെ മുകളില്‍ തല വെച്ച് കൂര്‍ക്കം വലിച്ചുറങ്ങുന്ന ദിനോസറിന്റെ പുറത്ത് നിന്ന് പാപ്പാന്‍ ഊര്‍ന്നിറങ്ങി... കയ്യില്‍ രണ്ട് വടിയും തലയില്‍ വട്ടക്കെട്ടും കൊമ്പന്‍ മീശയുമുള്ള പാപ്പാന്‍ അടുത്തെത്തിയപ്പോള്‍ അത് സുല്ലായിരുന്നു... ദിനോസറിനുടക്കാന്‍ എവിടെ തേങ്ങ എന്നായി ആദ്യ ചോദ്യം... കുട്ടമ്മേനോന്‍ പോക്കറ്റില്‍ നിന്ന് കുറച്ച് തേങ്ങയെടുത്ത് കൊടുത്തു.

സുല്ലിന്റെ കൂടെ വള്ളിട്രൌസറും കട്ടിക്കണ്ണടയും വെച്ച ഒരു പയ്യനും ഉണ്ട്... പുള്ളിയുടെ കയ്യില്‍ ഒരു സഞ്ചി നിറയേ ബദാം പരിപ്പും... അത്ഭുതത്തോടെ നോക്കിയ എന്നോട് ഇത് ദിനോസറിന് ബോറടിക്കുമ്പൊള്‍ കൊടുക്കാനാണെന്ന് പറഞ്ഞു... ദിനോസറിനെ ഇടക്കിടേ തലോടി സംസാരിക്കുന്ന ആ പയ്യന്‍ രണ്ടാം പാപ്പാന്‍ അഭിലാഷങ്ങളാണെന്ന് സുല്ല് വിശദീകരിച്ചു...

ഞാന്‍ ദിനോസറിന്റെ കൂടെ നിന്ന് ഒരു ഫോട്ടോയെടുത്തു... അതിനായി നൂറ് ഡോളര്‍ വേണമെന്ന് സുല്ല് വാശിപിടിച്ചു. എങ്കിലും ദിനോസറിന്റെ കാല്‍ നഖത്തില്‍ കയറി നിന്ന് ഞാന്‍ ഫോട്ടോക്ക് പോസ് ചെയ്തു... പിന്നെ ഒരു ഗ്രൂപ്പ് ഫോട്ടോ ആവാമെന്നായി... അതിനായി പോസ് എല്ലാവരും ദിനോസറിന്റെ വയറിനു താഴെ നില്‍ക്കുമ്പോഴാണ് ഒരാള്‍ കുലുക്കി വിളിക്കുന്നു... കണ്ണ് തുറന്നപ്പോള്‍ സമയം നാലേ നാല്‍പ്പത്തഞ്ച് എ എം... എണീക്കടേയ് എന്ന് പറഞ്ഞ് സഹമുറിയന്‍.

Labels:

27 Comments:

 • At 10:52 PM, Blogger ഇത്തിരിവെട്ടം said…

  ബുര്‍ജ് ദുബൈയുടെ മുകളില്‍ തല വെച്ച് കൂര്‍ക്കം വലിച്ചുറങ്ങുന്ന ദിനോസറിന്റെ പുറത്ത് നിന്ന് പപ്പാന്‍ ഊര്‍ന്നിറങ്ങി... കയ്യില്‍ രണ്ട് വടിയും തലയില്‍ വട്ടക്കെട്ടും കൊമ്പന്‍ മീശയുമുള്ള പാപ്പാന്‍ അടുത്തെത്തിയപ്പോള്‍....

  കുറച്ച് ദിവസത്തിന് ശേഷം ഒരു സ്വപ്നം ആവാന്ന് വെച്ചു... ഒരു പോസ്റ്റ്.

   
 • At 10:56 PM, Blogger ഏറനാടന്‍ said…

  ആദ്യം തേങ്ങ ഇട്ടുപൊട്ടിക്കട്ടെ.. ദിനോസറണ്ണാ ഇന്നാ പിടി "ഠേ"

   
 • At 11:04 PM, Blogger മഴത്തുള്ളി said…

  ഇത്തിരീ,

  എമിരേറ്റ്സ് റോഡിലെ വലിയ റൌഡ് എബൌട്ട് കഴിഞ്ഞപ്പോള്‍ നിറയെ കച്ചവടക്കാരുള്ള ചാന്ദനീ ചൌക്കില്‍ എത്തി... അവിടെ കയ്യില്‍ ഒരു കെട്ട് സിഡിയുമായി കുട്ടമ്മെനോന്‍ ;) ഹഹഹ കുട്ടമ്മേനോന്റെ ജോലി നന്നായി.

  പിന്നെ ഒരു അക്ഷരപ്പിശാചുണ്ട്. കുട്ടമ്മേനോന്‍ എന്നതിനു കൂടെ മഴത്തുള്ളി എന്നെഴുതിയത് തിരുത്തണേ..... ഞാന്‍ ചാന്ദിനി ചൌക്കില്‍ ഷോപ്പിംഗിനിടയിലായിരുന്നു. അപ്പോഴാണ് കുട്ടമ്മേനോന്‍ സീഡി വേണോ ദില്‍ബന്‍ സീഡി....... എന്ന് കൂവിക്കൊണ്ട് പോകുന്നത് കണ്ടത്. എന്റെ അടുത്ത് വന്ന് ആ സീഡി കാണിച്ചതിന് എന്നേയും തെറ്റുകാരനാക്കിയോ ;)

   
 • At 11:10 PM, Blogger ശ്രീ said…

  “കയ്യില്‍ രണ്ട് വടിയും തലയില്‍ വട്ടക്കെട്ടും കൊമ്പന്‍ മീശയുമുള്ള പാപ്പാന്‍ അടുത്തെത്തിയപ്പോള്‍ അത് സുല്ലായിരുന്നു... ദിനോസറിനുടക്കാന്‍ എവിടെ തേങ്ങ എന്നായി ആദ്യ ചോദ്യം... കുട്ടമ്മേനോന്‍ പോക്കറ്റില്‍ നിന്ന് കുറച്ച് തേങ്ങയെടുത്ത് കൊടുത്തു.”

  ഇത്തിരി മാഷേ...

  അതു കലക്കി.

  :)

   
 • At 11:12 PM, Blogger കുറുമാന്‍ said…

  ഇത്തിരീ........ഇനി ഇങ്ങനെ സ്വപ്നം കാണുമ്പോള്‍ ഓര്‍ത്തോ, എനിക്ക് വണ്ടി പോലും വേണ്ട തന്റെ ഓഫീസിലെത്താന്‍.....വെറും 100 അടി പദയാത്രമാത്രം :)

   
 • At 11:18 PM, Blogger Sul | സുല്‍ said…

  ദിനോസര്‍, പാപ്പാന്‍, എണ്ണത്തോണി (കണ്ടെയ്നര്‍), തിരുമ്മല്‍, വ്യാജ സിഡി, വ്യാജ ജെയിംസ് ബോണ്ട്, ദിനോസര്‍ സ്ലൈഡ്, ചാന്ദ്നി ചൌക്, ഹിമാലയം, ബുര്‍ജ് ദുബായ്..... തേങ്ങ :)
  kollaam itthiri

   
 • At 11:20 PM, Blogger ഇത്തിരിവെട്ടം said…

  കുറൂ അതിന് ഞാനിവിടെ ഇല്ല... ഈ പോസ്റ്റ് ഇട്ട ശേഷം അന്റാറ്ട്ടിക്ക വഴി ആഫ്രിക്കയിലേക്ക് പോയി... അരവിന്ദനെ കാണാന്‍ പറ്റുമോ എന്ന് നോക്കട്ടേ..

   
 • At 11:26 PM, Blogger സഹയാത്രികന്‍ said…

  ഹ ഹ ഹ ...കൊള്ളാം മാഷേ...
  :)

   
 • At 11:29 PM, Blogger കുട്ടിച്ചാത്തന്‍ said…

  ചാത്തനേറ്: തമനുക്കൊച്ചാട്ടനെന്താ ദുബായിലെ ശ്രീജിത്താണോ വരുന്നോരും പോന്നോരും എടുത്തിട്ട് തട്ടുന്നു. ഇത് ശരിയല്ലാട്ടോ.

  ഓടോ:
  “കാശ് വരി കന്തൂറയുടെ ”--അറബിക്കുപ്പായമാണോ?

   
 • At 11:40 PM, Blogger ഏറനാടന്‍ said…

  ദിനോസറിന്‌ പാപ്പാന്‍ സുല്ലോ? ദിനോസറിന് കൂട്ട് ദിനോപ്പാന്‍ സുല്ല് ബെസ്റ്റ്!!

   
 • At 11:54 PM, Blogger KuttanMenon said…

  ഇത്തിരി, ഇനി ഇങ്ങനെയുള്ള സ്വപ്നം കണ്ടാല്‍ ദുബായിലെ ബലദിയക്കാരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമുണ്ടാവില്ല. :)

   
 • At 12:50 AM, Blogger G.manu said…

  aactually aa dinosar aaraayirunnu dinESaa............
  enikku thonnunnu athu mazhathulliyaanennu

   
 • At 3:09 AM, Blogger മഞ്ഞുതുള്ളി said…

  സത്യത്തില്‍ ആര അണ്ണാ ഈ ദിനോസറണ്ണന്‍ ....

  ആ അഭിയേട്ടനു ആനേ കണ്ടാല്‍ പോലും പേടിയാണല്ലോ... അപ്പോളാ ദിനോസര്‍ ..... അഭിയേട്ടന്‍ ഓടി കാണും ...

  :)))

   
 • At 3:18 AM, Blogger മഴത്തുള്ളി said…

  മനൂ, മോനേ ദിനേശാ........ഇനി ദിനോസര്‍ ആരായിരുന്നു എന്നൊക്കെ ചിന്തിക്കുമ്പോള്‍ ഓര്‍ത്തോ, നമ്മള്‍ 2 പേരും ഡല്‍ഹിയിലാണെന്ന്. എനിക്കും കൂടുതല്‍ നേരം വേണ്ട തന്റെ ഓഫീസിലെത്താന്‍.....ഇത് വെറും 100 അടിയിലും ഒതുങ്ങില്ല. :)

   
 • At 3:18 AM, Blogger അഭിലാഷങ്ങള്‍ said…

  ഇത്തിരീ,

  സ്വപ്‌നമൊക്കെ കൊള്ളാം..

  നാലേ നാല്‍പ്പത്തഞ്ച് എ എം ന് എഴുന്നേല്‍ക്കതെ ഇത്തിരിനേരം കൂടി ആ സ്വപ്‌നം കണ്ടിന്യൂ ചെയ്തിരുന്നെങ്കില്‍ ബാക്കികൂടെ കാണാമായിരുന്നു.

  കാരണം, ഞാന്‍‌ കൃത്യം അഞ്ച് എ എം ന്, എന്റെ ‘റസിഗ്‌നേഷന്‍‌‘ സുല്ലിന്‌ സബ്‌മിറ്റ് ചെയ്തു.

  മടുത്തു മാഷേ..!

  അസിസ്റ്റ്ന്റ് പോലും അസിസ്റ്റ്ന്റ്! ഒരു പ്രൊമോഷനില്ല.. ഇന്‍‌ക്രിമന്റില്ല.. ഗ്രാറ്റ്‌വ്വിറ്റ് ല്ലാ.. അതൊക്കെ അഡ്ജസ്റ്റ് ചെയ്യാന്‍‌ ഒരു സഞ്ചി നിറയെ “ബദാം പരിപ്പ്” വാങ്ങിത്തരും! മാസംതോറും.. എന്ത് പിണ്ണാക്കിന്? ആര്‍ക്കുവേണമത്? എന്റെ മനോവേദനമനസ്സിലാക്കാത്ത ബോസിനെ, ആ സ്ഥാനത്ത് നിന്നും ഞാന്‍‌ ‘ടര്‍മ്മിനേറ്റ്’ ചെയ്തിരിക്കുന്നു!!!

  എപ്പഴും ‘ദിനോസറിന്റെ ആനപ്പിണ്ടം‘ വാരാന്‍ മാത്രം എന്നെക്കിട്ടില്ല..

  ഒരു തവണ പോലും ആ ദിനോസറിന്റെപുറത്തുകയറാന്‍‌ എന്നെ അയാള്‍ അനുവദിച്ചിട്ടില്ല.

  ത്രീ മന്ത് ‘പ്രൊബേഷന്‍‌ പിരീഡ്’ കഴിഞ്ഞിട്ടിപ്പോള്‍ 4 മാസമായി! എന്നിട്ടും! സഹിക്കുന്നതിനൊക്കെ ഒരു അതിരില്ലേ!? ഒന്നാം പാപ്പാനാണ് പോലും ഒന്നാം പാപ്പാന്‍‌!

  “സുല്‍ ഈസ് ആന്‍‌ എലിഫന്റ് BA" “സുല്‍ ഈസ് ദിനോസര്‍ MA" എന്നൊക്കെയുള്ളതിന്റെ ഒരു അഹങ്കാരമാ അയാള്‍ക്ക്...!

  ഹും..!

  -അഭിലാഷ്

   
 • At 3:54 AM, Blogger ഇത്തിരിവെട്ടം said…

  രണ്ടാം പാപ്പാന്റെ ഈ ശക്തവും വ്യക്തവുമായ ആരോപണങ്ങള്‍ക്ക് ഒന്നാം പാപ്പാന്റെ മറുപടിയില്ലേ...

   
 • At 4:09 AM, Blogger Sul | സുല്‍ said…

  ഒരുകാര്യം പിടികിട്ടിയൊ ബ്ലോളാരേ...
  “ഇത്തിരിക്കിത്തിരി കൈകൂലി കൊടുത്താല്‍
  കയറ്റിക്കിടത്തുമവന്‍ ഏതു അഭിലാഷിനെയും
  അവന്റെ സ്വപ്നങ്ങളില്‍...” അതൊരു കാര്യം.
  പിന്നെ മറ്റൊന്ന്, ഈ രണ്ടാം പാപാനായി അവ’തരിച്ച’ അഭിലാഷ് ദുബായിലിറങ്ങിയത് ഒട്ടകത്തിന്റെ വിസയിലാണ്. പണ്ട് പ്രീഡിഗ്രിക്ക് ഒട്ടകം സബ് ആയി പഠിച്ചിട്ടുണ്ടത്രേ. അങ്ങനെയാണാ വിസയൊപ്പിച്ചത്. വീട്ടിപട്ടി’ണി’ യാകേണ്ടെന്നുകരുതി ഒട്ടക വിസയിലുള്ള ഒരുവനെ ദിനൊകരേട്ടന്റെ രണ്ടാം പാപ്പാനാക്കിയതും പോര, അതിന്റെ മേലെ സ്ലൈഡ് കളിക്കണം എന്നു പറഞ്ഞാല്‍ നടപ്പുള്ള കാര്യമാണോ? ഏതെങ്കിലും ഒട്ടകം ഏതങ്കിലും ദിനോസറിന്റെ പുറത്തു കയറുന്നത് ഒന്നാലോചിച്ചുനോക്കിക്കേ.

  കുതിരകയറ്റം എന്നെല്ലാം കേട്ടിട്ടുണ്ട്, എന്നാലും ഈ ഒട്ടകം കയറ്റം മനസ്സിലാവുന്നില്ലായേ...

   
 • At 4:43 AM, Blogger riyasmarakkar said…

  enteeeswara......
  enthellaaam sahikkannam...


  nannaayittundu..


  riyas

   
 • At 5:28 AM, Blogger ഇക്കാസ് മെര്‍ച്ചന്റ് said…

  ഹഹഹ ഇത് ഇഷ്ടപ്പെട്ടു ഇത്തിരീ...
  ശരിക്കും വട്ടായ?
  അങ്കമാലീലെ പ്രധാനമന്ത്രി ആരാന്നാ പറഞ്ഞെ?

   
 • At 5:45 AM, Blogger അഭിലാഷങ്ങള്‍ said…

  ഹലോ, X-ബോസ്സേ, സുല്ലേ,

  ഒന്ന് പറഞ്ഞോട്ടേ? ഈ ഒട്ടകവിസയില്‍ വന്നതും, പ്രീഡിഗ്രി ‘ഒട്ടകം സബ് ‘ എടുത്താണ് ഇപ്പോഴീ ഉന്നത നിലയിലെത്തിയത് എന്നതും ദിനോസറേട്ടന്റെ മുകളില്‍ കയറുന്നതിന് ഒരു തടസ്സവും അയോഗ്യതയുമൊന്നുമല്ല.

  എട്ടാം ക്ലാസില്‍ എട്ടുനിലയില്‍ പൊട്ടിയ തമനുവിന് “അതിന്റെ തലയില്‍ കയറി നീണ്ട കഴുത്തിലൂടെ ഊര്‍ന്നിറങ്ങി കളികക്കാമത്രെ!”.. അയ്യഡ! ആ കണക്കിന് ഞാന്‍‌ എത്ര ഉന്നതങ്ങളിലാ..!!

  പിന്നെ, ചില സ്വപ്നങ്ങളില്‍ ഭീകരമായ ചില മുഖങ്ങളും(ദിനോസര്‍, അതിന്റെ ഒന്നാം പാപ്പാന്‍ ഇവയൊക്കെ പോലെ) , സുന്ദരമായ ചില മുഖങ്ങളും (ശ്ശൊ..! എനിക്ക് വയ്യ! എന്നാലും പറയാം.. എന്നെപ്പോലുള്ള) കടന്ന് വന്നേക്കാം, അതിന് കൈക്കൂലി കൊടുക്കേണ്ട ആവശ്യമൊന്നുമില്ല മാഷേ! സുല്ല് പിന്നെ, എലിഫന്റെ BA യും, ദിനോസോറ് MA യുമൊക്കെ പാസായത് ഒടുക്കത്തെ കൈക്കൂലി കൊടുത്തിട്ടാണെന്ന് എവിടുത്തെ എല്ലാ എലിക്കും പുലിക്കും അറിയം..

  പിന്നെ, സുല്ലിന്റെ വിസ!!! അതിന്റെ കാര്യം എന്നെക്കൊണ്ട് പറയിക്കണോ? ജാംബവാന്റെകാലത്ത് എക്സ്പയറായ ഒരു ഒണക്കവിസയും എടുത്ത് നടക്കാന്‍‌ തുടങ്ങിയിട്ട് കാലം കുറേയായല്ലോ ഹേ? ഈ “ആംനെസ്റ്റി, ആംനെസ്റ്റി..” എന്ന് കേട്ടിട്ടുണ്ടോ? യെവടെ! ഇനിയിപ്പോ കേട്ടാലും മനസ്സിലാവണ്ടേ? ഇയാള്‍ക്കൊക്കെവേണ്ടിയാ പൊതുമാപ്പ് ഈയിടെ പ്രഖ്യാപിച്ചത്. ആ കാലാവധിയും കഴിഞ്ഞ് ഇവിടുന്ന് ചുറ്റിത്തിരിഞ്ഞ് നടന്ന് ആ അറബിപ്പോലീസിന്റെ കൈയ്യിലെങ്ങാനും കിട്ടിയാല്‍, എന്റെ സുല്ലേ, സുല്ലിന്റെ എല്ലൂരും അവറ്റകള്‍! അനങ്ങതെ മിണ്ടാതെ ‘ആനപ്പിണ്ടവും, ദിനോസര്‍ പിണ്ടവും ഒക്കെ വാരി’ ജീവിക്കാന്‍ നോക്ക്...

  (ഇനിയിപ്പോ എല്ലാം ഒറ്റയ്ക്ക് ചെയ്യേണ്ടേ!,
  അനുഭവിക്ക് അനുഭവിക്ക്!!)

   
 • At 6:26 AM, Blogger അഭിലാഷങ്ങള്‍ said…

  ഞാന്‍‌ പോയി..!

  ഞാന്‍‌ പോയി..!!

  ഞാന്‍ പോയീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ....!!

  ഇന്ത്യന്‍ എയര്‍ലൈന്‍‌സ് !

  ഫ്ലയ്റ്റ് ടൈം വോസ്: 6 പി.എം !

  നൌ ഇന്‍‌ ഇന്ത്യ! നോ റിലേഷന്‍‌ വിത്ത് സുല്‍... തമനു... ഇത്തിരി... ബ്ലോഗ് ആന്റ് ആള്‍..

  ആച്വലി, വാട്ട് ഈസ് ദിസ് ബ്ലോഗ്?

  മൈ മൊബൈല്‍ നമ്പര്‍ ഈസ് ഓള്‍സോ ചേഞ്ച്‌ഡ്...

  :-)

   
 • At 7:12 AM, Blogger വാല്‍മീകി said…

  ആക്ച്വലി ദുബായില്‍ ആരും ഇല്ലേ ഇതിനൊക്കെ ചികില്‍സിക്കാന്‍.

   
 • At 8:33 AM, Blogger എന്റെ ഉപാസന said…

  കല്ല്യാണം ക്ഷണിക്കാന്‍ വന്നതാണെന്നും കഴിയുമെങ്കില്‍ ദുബൈയില്‍ നിന്ന് കല്ല്യാണത്തിന് ദിനോസറിനെ കൂടി കോണ്ട് പോവാനാണ് പദ്ധതിയെന്നും ഇക്കാസ് വിശദീകരിച്ചു

  :))))
  കലക്കി
  ഉപാസന

   
 • At 8:42 AM, Blogger മുരളി മേനോന്‍ (Murali Menon) said…

  :))

   
 • At 9:40 AM, Blogger ശെഫി said…

  മാഷേ കലക്കീ ട്ടോ

   
 • At 10:41 PM, Blogger ധ്വനി said…

  ദിനോസറിനുടക്കാന്‍ എവിടെ തേങ്ങ എന്നായി ആദ്യ ചോദ്യം... കുട്ടമ്മേനോന്‍ പോക്കറ്റില്‍ നിന്ന് കുറച്ച് തേങ്ങയെടുത്ത് കൊടുത്തു.

  ഹഹഹ!!
  കിടു സ്വപ്നം!!

   
 • At 5:12 AM, Blogger പൊതുവാള് said…

  ഇത്തിരീ:)
  ഇതു കലക്കി

  അപ്പോ ഇന്നുച്ചയ്ക്ക് ശേഷം നാലേ നാല്‍പ്പത്തഞ്ച് പി എം വരെ ഒച്ചയനക്കമൊന്നുമില്ലാതിരുന്നത് ജോലിത്തിരക്കു കാരണമല്ല, ഉറങ്ങുകയായിരുന്നല്ലേ?.എന്നിട്ടവസാനം പി എം എ എം ആക്കിയിട്ട് കഥ കാച്ചിയല്ലേ :). കൊള്ളാം കൊള്ളാം...

   

Post a Comment

<< Home