വെറുതെ ഇരിക്കുന്നവര്‍ക്ക് വേണ്ടി

-

Monday, March 31, 2008

വിപ്ലവം...

കലപ്പയില്‍ പുരണ്ട ഭൂരക്തത്തെ കഴുകാനാവാതെ അറച്ച് നിന്ന യജമാനന്റെ നിസ്സഹായത ഞാനറിയുന്നു‍... വരണ്ട പുഴകളും നിറഞ്ഞ വയറുകളും കാലം തെറ്റിയെത്തുന്ന പേമാരിയും പരിഹാസത്തിന് പുതിയ വാക്യങ്ങള്‍ സൃഷ്ടിക്കുന്നു. ചിന്തകളുടെ കൂര്‍ത്തമുന ആക്രമിക്കുമ്പോഴും സഹപ്രവര്‍ത്തകന്റെ നിസംഗത നോക്കി നില്‍ക്കാനാണ് മനസ്സ് വന്നത്.

കാര്‍വര്‍ണ്ണത്തില്‍ തീര്‍ത്ത കടുത്ത ശരീരത്തിലെ അദൃശ്യ ബിന്ദുവില്‍ നിന്ന് ഉണരുന്ന നവ ചിന്തയുടെ അനുരണങ്ങള്‍ അടിമയാണെന്ന ബോധം കൂടുതല്‍ ഊട്ടി ഉറപ്പിക്കുന്നത് തന്നെ. ചിന്തയിലെ ഈ വിപ്ലവമാണൊ അതോ അടിമുടി ആശ്ലേഷിച്ച അടിമത്തമാണൊ അടിസ്ഥാന പ്രശ്നം... തലപുകയുന്ന വിഷയം ...

“നടക്ക് പോത്തെ...’ എന്ന ശാസനയോടോപ്പം യജമാനന്റെ കൈയ്യിലെ വടി ഉയര്‍ന്ന് തഴ്ന്നു... തൊലിക്കട്ടിയെ ജയിച്ചെത്തിയ വേദന, ചിന്തയുടെ വാത്മീകത്തില്‍ നിന്നുണര്‍ന്ന് നടക്കാന്‍ പ്രേരിപ്പിച്ചു... അപ്പോഴും വിപ്ലവത്തിന്റെ കടക്കല്‍ കത്തിവെച്ച യജമാനന്‍ എന്ന മൂരാച്ചി പിന്നില്‍ നടക്കുന്നുണ്ടായിരുന്നു...

21 Comments:

  • At 10:32 PM, Blogger Rasheed Chalil said…

    കലപ്പയില്‍ പുരണ്ട ഭൂരക്തത്തെ കഴുകാനാവാതെ അറച്ച് നിന്ന യജമാനന്റെ നിസ്സഹായത ഞാനറിയുന്നു‍... വരണ്ട പുഴകളും നിറഞ്ഞ വയറുകളും കാലം തെറ്റിയെത്തുന്ന പേമാരിയും പരിഹാസത്തിന് പുതിയ വാക്യങ്ങള്‍ സൃഷ്ടിക്കുന്നു. ചിന്തകളുടെ കൂര്‍ത്തമുന ആക്രമിക്കുമ്പോഴും സഹപ്രവര്‍ത്തകന്റെ നിസംഗത നോക്കി നില്‍ക്കാനാണ് മനസ്സ് വന്നത്...

    ഒരു കുഞ്ഞു നുറുങ്ങ് ... തല്ലാനുള്ളവര്‍ ക്യൂ പാലിക്കുക...

     
  • At 10:46 PM, Blogger Sharu (Ansha Muneer) said…

    തല്ലാന്‍ ഉള്ള ക്യൂവില്‍ നില്‍ക്കണമെങ്കിലും വല്ലതും മനസ്സിലാകേണ്ടേ? പോത്തിന്റെ വിപ്ലവമാണോ ഉദ്ദേശിച്ചത്? :)

     
  • At 11:05 PM, Blogger സുല്‍ |Sul said…

    കലപ്പകളുടെ ഒരു അണിതന്നെയുണ്ട് പിന്നില്‍... ഉഴുതുമറിച്ച് ചമച്ച് കൊടുത്ത വയലില്‍ പൊങ്കതിരുകള്‍ കാറ്റിലാടുന്നതു കാണാനായിരുന്നു ഇഷ്ടം. ഇന്നതെല്ലാം വെള്ളത്തില്‍ ഒലിച്ചു പോകുമ്പോള്‍ ഒരു ട്രാക്റ്ററായി നോക്കിനില്‍ക്കാനല്ലാതെ ഒരു കൊയ്തുയന്ത്രമാവാന്‍ കഴിയില്ലല്ലോ എന്ന എന്റെ ദു:ഖം ആരോട് ഞാന്‍പറയും.

    -സുല്‍

     
  • At 11:06 PM, Blogger Areekkodan | അരീക്കോടന്‍ said…

    ????

     
  • At 11:13 PM, Blogger asdfasdf asfdasdf said…

    കാര്‍വര്‍ണ്ണത്തില്‍ തീര്‍ത്ത കടുത്ത ശരീരത്തിലെ അദൃശ്യ ബിന്ദുവില്‍ നിന്ന് ഉണരുന്ന... അതേത് ബിന്ദു ?

    അനര്‍ഗളമായി ആത്മാവിന്റെ അന്തരാളങ്ങളില്‍ നിന്നും വരുന്ന ഈ വാഗ്ധോരണികള്‍ അങ്ങയുടെ ബ്ലോഗിനു ആത്മനിര്‍വൃതി നല്‍കട്ടെയെന്നാശംസിക്കുന്നു.

    ഇനി തല്ലാന്‍ ഒരു ഗ്ലാസ് ബൂസ്റ്റൂകൂടി അടിച്ചിട്ട് വരാം.

     
  • At 11:15 PM, Blogger Unknown said…

    തല്ലു കൊണ്ടവശനായവനെ തല്ലാന്‍ ഇഷ്ടമല്ലാത്തതിനാലാകാം തല്ലുന്നവരില്‍ മുന്‍പനാകാം എന്നു കരുതി ഇങ്ങോട്ടു കുതിച്ചത്. ഇവിടെ എത്തുമ്പോഴേക്കും തല്ലു തുടങ്ങിക്കഴിഞ്ഞു.

    വിപ്ലവം ചിന്തിച്ച് നില്‍ക്കുന്ന പോത്തിനെ തല്ലുമ്പോഴും മനസ്സു വേദനിക്കുന്ന യജമാനന്‍ മറ്റുമാര്‍ഗ്ഗമില്ലാത്തതിനാലാണ് പലപ്പോഴും അതിനു നിര്‍ബ്ബന്ധിതനാകുന്നത്.അങ്ങനെ ചിന്തിക്കുമ്പോള്‍ അയാള്‍ മൂരാച്ചിയാണെന്നെനിക്കു തോന്നുന്നില്ല.

     
  • At 11:54 PM, Blogger ബയാന്‍ said…

    അറവുശാലയിലായിരിക്കും വിപ്ലവമുദ്രാവാക്യത്തിന്റെ അവസാന ശബ്ദം കേള്‍ക്കുക, അതിലും ഭേദം അടികൊള്ളുന്ന അടിമത്വം തന്നെ.

     
  • At 12:23 AM, Blogger ബഷീർ said…

    അപ്പോഴും വിപ്ലവത്തിന്റെ കടക്കല്‍ കത്തിവെച്ച യജമാനന്‍ എന്ന മൂരാച്ചി പിന്നില്‍ ..

    പോത്തുകള്‍ വിപ്ലവത്തെ പറ്റി ചിന്തിക്കാന്‍ പാടില്ല..

     
  • At 1:49 AM, Blogger Ziya said…

    സത്യത്തില്‍ കണ്ടവും ചേറും കലപ്പയും പോത്തും ഉഴവുമൊക്കെ നമ്മുടെ സാഹിത്യത്തില്‍ നിന്ന് അപ്രത്യക്ഷമാകുകയാണ്. മണ്ണില്‍ അതൊന്നുമില്ലല്ലോ പിന്നെങ്ങനെ യുവാക്കള്‍ അതിനെക്കുറിച്ചെല്ലാ എഴുതും.

    നമുക്കിന്നൊരു തകഴിയില്ല
    നമുക്കിന്നൊരു ദേവില്ല

    എന്നാല്‍ നമുക്കിന്ന് ഇത്തിരിയുണ്ട്,
    ഇത്തിരിയുടെ ആത്മനൊമ്പരങ്ങളുണ്ട്
    ചിന്തകളുടെ കൂര്‍ത്ത മുനകളാലുള്ള ആക്രമണങ്ങളില്‍ നവചിന്തകളുടെ അദൃശ്യബിന്ദുക്കളാല്‍ പ്രചോദിതനാകുന്ന ഇത്തിരി

    ആത്മാവബോധം ഏതൊരു വിപ്ലവത്തിന്റെയും ആദിമബീജമാണെന്ന തിര്‍ച്ചറിവില്‍ വാത്മീകം ത്യജിക്കുന്ന ഇത്തിരി

    മലയാള സാഹിത്യത്തിനു ഭാവിയുണ്ട്.
    എന്ന്,
    ഞാന്‍
    കേറോഫ്
    ഉത്തരാധുനിക മലയാള നിരൂപണ വിലാസം റ്റീ ഷാപ്പ്
    ചെര്‍പ്പുളശ്ശേരി

     
  • At 2:47 AM, Blogger കാവലാന്‍ said…

    അല്ല, അപ്ലേയ് ചെര്‍പ്ലശ്ശേരിക്കാരെപ്ലാ പോത്തോട്ടം തൊടങ്ങ്യേത് കൂട്ടരേ??????

     
  • At 2:48 AM, Blogger അപ്പു ആദ്യാക്ഷരി said…

    ആധുനിക നിരൂപകന്‍ സിയ എഴുതിയതിനു താഷെ ഒരു ഒപ്പ്.

     
  • At 3:04 AM, Blogger സുഗതരാജ് പലേരി said…

    തൊഴിലാളിയും മുതലാളിയും വിപ്ലവവും, എത്ര ആയാലും തൊഴിലാളിക്കു പിന്നിലേ മുതലാളിക്കു സ്ഥാനമുള്ളൂ.

    കാര്‍വര്‍ണ്ണത്തില്‍ തീര്‍ത്ത കടുത്ത ശരീരത്തിലെ അദൃശ്യ...."

    ആത്യന്തികമായി പറഞ്ഞാല്‍ തൊഴിലാളിയുടെ നിറം കറുപ്പുതന്നെ. മുതലാളിയുടേതോ?

     
  • At 3:32 AM, Blogger യാരിദ്‌|~|Yarid said…

    :)

     
  • At 4:22 AM, Blogger ഹരിത് said…

    വിപ്ലവം ഹൈദ്രാബാദില്‍ നിന്നും കോയമ്പത്തൂര്‍ക്കു വന്നിട്ടിപ്പോള്‍ കുട്ടനാട്ടില്‍ വരുന്ന കേന്ദ്രസംഘത്തെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരിയില്‍ കാത്തു നില്‍ക്കുകയാണു്.
    ഇത്തിരി വെട്ടമുണ്ടായിരുന്നെങ്കില്‍ വിപ്ലവത്തിന്‍റെ മുഖമെങ്കിലും ഒന്നു കാണാമായിരുന്നു.!

     
  • At 6:52 AM, Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said…

    ഇത് വിപ്ലവമാണോ?

     
  • At 1:32 PM, Blogger Unknown said…

    ഇതെന്തു വിപ്ലവം എനിക്കൊന്നു മന്‍സിലായില്ല

     
  • At 12:17 AM, Blogger മുസ്തഫ|musthapha said…

    ആത്മഗതം: എന്ത് പണ്ടാരാ ഇതിനിപ്പൊരു കമന്‍റെഴുതാ ന്‍റെ റബ്ബേ... :)

     
  • At 1:58 AM, Blogger Kaippally said…

    വിപ്ലവം ആരംഭിക്കുന്നത് ചൂഷിതരായ അദ്വാനിക്കുന്ന ജനങ്ങളില്‍ നിന്നാണു്.

    George Orwell ഒരു നോവലില്‍ എഴുതിയത് താങ്കള്‍ ചുരുക്കി (ലളിതമല്ലെങ്കിലും !) പറഞ്ഞ ഫലിപ്പിച്ചതിനു് അഭിനന്ദനങ്ങള്‍.

     
  • At 2:59 AM, Blogger Saheer Abdullah said…

    viplavathinte kadakkal kathi vekkaan ethenkilum yajamaananu kazhiyumo..>???

    ippo ingane oru chintha undaavaaan..????

     
  • At 9:49 AM, Blogger ദിലീപ് വിശ്വനാഥ് said…

    ഇങ്ങനെയാണോ വിപ്ലവം തുടങ്ങുന്നത്?

    ആദ്യത്തെ രണ്ടു പാരഗ്രാഫ് എന്തിനെക്കുറിക്കുന്നു?

     
  • At 4:53 AM, Blogger Kichu $ Chinnu | കിച്ചു $ ചിന്നു said…

    :-)

     

Post a Comment

<< Home