പച്ചാള സ്വയം വരം
രാവിലെ ജോലിക്കെത്തിയപ്പോള്‍ മേശപ്പുറത്ത് A1 സൈസ് കവറ് കണ്ടത്... ഫ്രം പച്ചാളം എന്ന് പച്ച മഷിയില്‍ വലുപ്പത്തില്‍ എഴുതിയിരിക്കുന്നു...
തുറന്ന് നോക്കിയപ്പോഴാണ് മടക്കിവെച്ച എന്റെ മേശയുടെ വലിപ്പമുള്ള വെഡിംഗ് കാര്‍ഡ് കണ്ടത്. അതിലും പച്ച മഷിയില്‍ വരന്‍ പച്ചാളം.ഹൈകോടതി, എറണാകുളം, കേരള എന്ന് എഴുതിയിട്ടുണ്ട്.
ഓഫീസിന് പുറത്ത് ഒരു മിനിബസ്സ് കിടക്കുന്നു. മുകളിലേക്ക് പിരിച്ച് വെച്ച മീശയും തലയില്‍ അമര്‍ത്തിവെച്ച മഞ്ഞ ഹെല്‍മെറ്റും തോളില്‍ ചുവന്ന തോര്‍ത്തും അരയില്‍ തൂങ്ങിക്കിടക്കുന്ന ഗൂര്‍ക്ക കത്തിയുമായി ഡ്രൈവര്‍ സീറ്റില്‍ നിന്ന് വിശാലേട്ടന്‍ ചാടിയിറങ്ങി.
ബസ്സില്‍ രണ്ടുപേര് ഉണ്ടായിരുന്നു. ഡ്രൈവറുടെ വലത് വശത്തെ സീറ്റില്‍ ഗന്ധര്‍വ്വന്‍ മാഷ്. അതിന് പിന്നില്‍ പാടെ വെട്ടിയ മുടിയും നീണ്ട താടിയുമായി... ഞാന്‍ സംശയത്തോടെ നോക്കിയപ്പോള്‍ ഞാന്‍ കൈപ്പള്ളിയാ എന്ന് പരിചയപ്പെടുത്തി.
അപ്പോഴേക്ക് ബസ്സ് നിന്നു... തലമുടി അന്യന്‍ സ്റ്റെയിലില്‍ നീട്ടിയിട്ട കുറുമാന് വേണ്ടി... കൂടെ ഒരു ചെണ്ടയും ഉണ്ടായിരുന്നു. കൂടാതെ നീല മുണ്ടും വെളുത്ത ജുബ്ബയും ധരിച്ച ഇടിവാളും കൂടെ മിന്നലും വലിയൊരു മേയ്കപ്പ് ബോക്സുമായി നൂല് പോലെ മെലിഞ്ഞിരിക്കുന്ന ദില്‍ബനും കയറി. ദില്‍ബന്റെ തോളില്‍ ഒരു പ്രാവും ഉണ്ടായിരുന്നു.
ശൈഖ് സായിദ് റോഡില്‍ നിന്ന് കുറ്റിപ്പുറം പാലത്തിലേക്ക് തിരിഞ്ഞ് എയര്‍പോര്‍ട്ട് ടണലും കഴിഞ്ഞ് ബസ്സ് നിര്‍ത്തി. വലിയൊരു വയലിന്‍ ബോക്സുമായി അതുല്യചേച്ചി കയറി. ഈ ബോക്സിലെന്താ എന്ന് ചോദിച്ചപ്പോള്‍ പച്ചാളത്തിനുള്ള വിവാഹ സമ്മാനമാണെന്ന് പറഞ്ഞു. അത് തുറന്നപ്പോള്‍ അതിനകത്ത് ഒരു തോക്കിന്റെ ഭാഗങ്ങളായിരുന്നു. സിനിമയില്‍ വില്ലന്മാര്‍ ഉറപ്പിക്കും പോലെ ഓരോ ഭാഗങ്ങളായി എടുത്ത് അതുല്യചേച്ചി ഉറപ്പിച്ചു. എന്നിട്ട് ഒരു കണ്ണടച്ച് പുറത്തേക്ക് ഉന്നം നോക്കി സീറ്റിന്റെ സൈഡില്‍ തന്നെ വെച്ചു... കൌതുക്കത്തോടെ നോക്കിയ എന്നോട് ‘ഇത് ഏകെ 47 തുപ്പക്കി‘ എന്ന് വിരട്ടി.
വഴിയില്‍ തറവാടി കാത്ത് നിന്നിരുന്നു. അവര്‍ ഒരു ബാലൂണ്‍ വാങ്ങിച്ചിട്ടുണ്ടെന്നും അതില്‍ എത്താമെന്നും പറഞ്ഞു. അപ്പോഴാണ് തലയില്‍ ഒരു ചാക്കും കൈകളില്‍ ഓരോ പ്ലാസ്റ്റിക്ക് കവറുകളുമായി കഴുത്തില്‍ ഒരു യാഷിക്ക ക്യാമറയും (ലെന്‍സിന് മൂടിയില്ല) ബുള്‍ഗന്‍ താടിയുള്ള അഗ്രജനും കൂടെ പാച്ചുവും ഓടിയെത്തിയത്. തേഞ്ഞ് വെള്ള നിറം കണ്ട് തുടങ്ങിയ ഹവാക്കര്‍ ഹവായിയും ഫുള്‍ സ്യൂട്ടുമായിരുന്നു വേഷം... ഇതെന്താ എന്ന എന്തെ ചോദ്യത്തിന് കുറച്ച് പച്ചക്കറിയാ... ഏതായാലും നാട്ടില്‍ പോവുകയല്ലേ... വീട്ടില്‍ കൊടുക്കാം എന്ന് പറഞ്ഞു.
കള്ളിമുണ്ടും ബനിയനും അതിന് മുകളില്‍ പച്ചനിറത്തിലുള്ള ഒരുപാട് അറകളുള്ള ബെല്‍ട്ടും കെട്ടിയ സുല്ലും കൂടെ കയറി. തിരിച്ച് പൊരുമ്പോള്‍ കുറച്ച് തേങ്ങകൂടി കൊണ്ടുവരാനായി ഞാന്‍ ഒരു കാലിച്ചാക്ക് കരുതിയിട്ടുണ്ട് എന്ന് ചാക്ക് ഉയര്‍ത്തിക്കാണിച്ച് പുള്ളി പറയുകയും ചെയ്തു. ബര്‍ദുബൈയില്‍ നിന്ന് കരീം മാഷ്, നദീര്‍, ഏറനാടന്‍, തമനു, ദേവേട്ടന്‍ തുടങ്ങി ഒരുപാട് പേര്‍ കയറി... ദേവേട്ടനോട് "എന്നാ തിരിച്ച് വന്നത്' എന്ന് ചോദിച്ചപ്പോള്‍ 'ഞാന്‍ ഇന്ന് രാവിലെ പച്ചാളത്തിന്റെ കല്ല്യാണത്തിന് പോവാനായി വന്നതാണെന്ന്' പറഞ്ഞു.
കല്ല്യാണമണ്ഡപത്തിന്റെ മുറ്റത്ത് ഒരു പയ്യന്‍ ഓടിക്കളിക്കുന്നു... കയ്യില്‍ തെങ്ങോല കൊണ്ട് ഉണ്ടാക്കിയ ഫാനുമായി... അരോ പറഞ്ഞു ' ഈ പയ്യനെ നല്ല പരിചയമുണ്ടല്ലോ..." കുറുമാന്‍ പരിചയപ്പെടുത്തി... "അത് മനസ്സിലായില്ലേ പണ്ട് സീമയെ നോക്കി നിന്ന് സിനിമയിലഭിനയിച്ച വക്കാരിമേഷ്ടാ."
താലികെട്ടിന്റെ ഫോട്ടോ എടുക്കാനായി കുമാരേട്ടനും ശ്രീജിത്തും ഭയങ്കര അടി നടത്തുന്നു. അവസാനം ശ്രീജിത്ത് ക്യാമറയുമായി എങ്ങോ ഓടിമറഞ്ഞു. ഇടയ്ക് എപ്പോഴോ ഇക്കാസെത്തി. ഇത് സൂസി പോക്കറ്റിലെ അണ്ണാന്‍ കുഞ്ഞിനെ പരിചയപ്പെടുത്തി.
അമേരിക്കയില്‍ നിന്ന് വന്ന ഹെലികോപ്പ്റ്റര്‍ പച്ചാളത്തിന്റെ വീടിനടുത്ത വലിയ മാവിന്‍ കൊമ്പില്‍ ലാന്റ് ചെയ്തു. അതില്‍ നിന്ന് തൂക്കിയിട്ട പ്ലാസ്റ്റിക്ക് കയറില്‍ തൂങ്ങി, ഫുള്‍ കഷണ്ടിയുള്ള കട്ടിക്കണടവെച്ച കുതിരയുടെ ചിത്രമുള്ള കുപ്പായവുമിട്ട് ആദ്യം താഴേ എത്തിയ ആദിക്ക് പിന്നാലെ പര്‍ദ്ദയിട്ട ഒരാളുകൂടി ഉണ്ടായിരുന്നു ആദി തന്നെ പരിചയപ്പെടുത്തി 'ഇത് ഇഞ്ചിപെണ്ണ്‍' പിന്നാലെ അനംഗരി, ഉമേഷ് മാഷ്.
ഇക്കാസ് ഓടിവന്ന് പറഞ്ഞു. പച്ചാളത്തെ കാണാനില്ല... അതോടെ ആകെ ബഹളമായി... ദില്‍ബന്‍ പറഞ്ഞു... പച്ചാളമില്ലങ്കിലും കല്ല്യാണം നടക്കണം... എന്നാല്‍ വരന്‍ തല്‍കാലം ദില്‍ബാസുരനാവട്ടേ എന്ന് തീരുമാനിച്ചു. വേറെ ചിലര്‍ ശ്രീജിത്തിന്റെ പേര് നിര്‍ദ്ദേശിച്ചു.
അപ്പോഴാണ് ഒരു വന്‍ ജാഥ അങ്ങോട്ട് വന്നത്. അത് ബാച്ചി ക്ലബ്ബ് മെമ്പേഴ്സ് ആയിരുന്നു. ദില്‍ബനേയും ശ്രീജിത്തിനേയും വിട്ടുതരില്ലന്ന് മുദ്രാവാക്യം മുഴക്കിയെത്തിയ അവരെ വിശാലേട്ടന്‍ ഗൂര്‍ക്കക്കത്തി വീശി വിരട്ടി ഓടിച്ചു.
വീണ്ടും സംഘടിച്ച ബാച്ചിലേഴ്സിനെതിരെ അതുല്യചേച്ചി ഏകെ 47 എടുത്തു. അഗ്രജന്‍ തൊട്ടടുത്തുള്ള മാവില്‍ കയറി, രണ്ട് കൈകളും മൈക്ക് പോലെയാക്കി ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു..."ജനക്കൂട്ടം പിരിഞ്ഞ് പോവണം... ഇല്ലങ്കില്‍ ആകാശത്തേക്ക് വെടിവെക്കേണ്ടി വരും..." ഇത് കേട്ടതോടെ ബാച്ചിലേഴ്സ് ഓടി രക്ഷപ്പെട്ടു.
ഇടയ്ക്കെപ്പോഴോ പച്ചാളവും കുറേ തടിമാടന്മാരും കൂടി കടന്ന് വന്നു. "എവിടെ പോയുരുന്നു ഗഡീ..." കുറുജിയുടെ ചോദ്യത്തിന് ഒരു ക്വൊട്ടേഷന്‍ ഉണ്ടായിരുന്നു എന്നായിരുന്നു മറുപടി കിട്ടി.
പന്തലില്‍ പത്തിരുപത്തഞ്ച് പെണ്‍കുട്ടികള്‍ നിരന്ന് നില്‍ക്കുന്നു. അവരുടെ മുമ്പിലേക്ക് കറുത്ത ബര്‍മുഡയും വെളുത്ത ബനിയനും ധരിച്ച് ഒരു മാലയുമായി പച്ചാളമെത്തി. അപ്പോഴും അരയില്‍ ഒരു കൊടുവാള്‍ തൂക്കിയിട്ടിരുന്നു. അവര്‍ക്ക് മുമ്പിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി... പിന്നെ പിന്നിലേക്ക് തിരിഞ്ഞ് ചോദിച്ചു "എവിടെ ഇക്കാസ്... ?"
ആരുടേയോ മൊബയില്‍ അടിക്കുന്നുണ്ട്... അല്ല എന്റേത് തന്നെ... ഞെട്ടിയുണര്‍ന്നപ്പോള്‍ 4.45 ആയിരിക്കുന്നു. ജോലിക്ക് പോവാന്‍ റെഡിയാവാന്‍ സമയമായി. പതുക്കെ ഏണിറ്റു.
സത്യത്തില്‍ എന്തിനാവും പച്ചാളം ഇക്കാസിനെ അന്വേഷിച്ചത്.

53 Comments:
At 10:34 PM,
Rasheed Chalil said…
ഇത് പച്ചാള സ്വയവരം... പങ്കെടുത്തവര്‍ക്ക് ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അറിയിക്കുക. ഈ സ്വപ്നം പിന്‍വലിക്കുന്നതാണ്
At 10:35 PM,
മുസ്തഫ|musthapha said…
ഹഹഹഹ... ഇത്തിര്യേയ്... ഇതു തകര്‍പ്പന്‍... അടിച്ചു പൊളിച്ചു... ഒരു കൊച്ചു മെച്ചിങ്ങ (തേങ്ങയുടെ ബാല്യകാലം - പച്ചാളത്തിനിതു മതി) ഇവിടെ പൂശുന്നു... ടിം... ടിം... ശൂ... ങേ... അതു ചീറ്റിയോ :)
At 10:41 PM,
മുസ്തഫ|musthapha said…
ഹഹഹഹ... ഇപ്പോഴാ കത്തിയത്, പച്ചാളം ഇക്കാസിനെ ചോദിച്ചതിന്‍റെ കാര്യം... ഇക്കാസിന്‍റെ സൂസിയായിരുന്നു വധു അല്ലേ :)
At 10:49 PM,
ഇടിവാള്‍ said…
കൊള്ളാം.. ഇപ്പോ സ്ക്രാപ്പുകളുടെ ഓണക്കാലമാണല്ലേ!
എന്നെ നീല മുണ്ടുടുപ്പിച്ചതില്പ്രതിഷേധിക്കുന്നു! ന്യാനെന്തരു രായമാണിക്ക്യനാ ..തള്ളേ, കലിപ്‌കള് തീരണില്ലല്ലാ..
വെള്ള ജുബ്ബ ആയത് ഫാഗ്യം.. വല്ല മഞ്ഞ ജുബ്ബ ആയിരുന്നേള്‍, ‘സന്മനസ്സുള്ളവര്‍ക്കു സമാധാനം” സീരിയലിലെ, സുരാജ് വെഞ്ഞ്യാറമൂടിനെപ്പോലെയായേനേ ! ഹാ...
At 10:55 PM,
കുറുമാന്‍ said…
ചിരിക്കാതെ വയ്യ ഇത്തിര്യേ :)
ഒരു സ്വപ്നം കാണാന്‍ ഞാന്‍ എന്താ ചെയ്യാ?
At 11:09 PM,
Unknown said…
ഇത്തിര്യേ,
ഇതു കലക്കി മറിച്ച് കുളം കുത്തി കേട്ടോ..
‘അമേരിക്കയില്‍ നിന്ന് വന്ന ഹെലികോപ്പ്റ്റര്‍ പച്ചാളത്തിന്റെ വീടിനടുത്ത വലിയ മാവിന്‍ കൊമ്പില്‍ ലാന്റ് ചെയ്തു. അതില്‍ നിന്ന് തൂക്കിയിട്ട പ്ലാസ്റ്റിക്ക് കയറില്‍ തൂങ്ങി, ഫുള്‍ കഷണ്ടിയുള്ള കട്ടിക്കണടവെച്ച കുതിരയുടെ ചിത്രമുള്ള കുപ്പായവുമിട്ട് ആദ്യം താഴേ എത്തിയ ആദിക്ക് പിന്നാലെ പര്‍ദ്ദയിട്ട ഒരാളുകൂടി ഉണ്ടായിരുന്നു ആദി തന്നെ പരിചയപ്പെടുത്തി 'ഇത് ഇഞ്ചിപെണ്ണ്‍' പിന്നാലെ അനംഗരി, ഉമേഷ് മാഷ്.‘
ഒരു കല്യാണത്തിനു വരുമ്പോഴെങ്കിലും കണ്ണുകാണാന്‍ മേലാത്ത ആ കഷണ്ടിക്കുതിരയുടെ പടമുള്ള കുപ്പായം ഒഴിവാക്കാമായിരുന്നില്ലേ ആദീ,മോശായിപ്പോയി.
At 11:10 PM,
ഏറനാടന്‍ said…
ഇത്തിരിമാഷേ (അയ്യോ) ഇങ്ങനെയും കിനാവില്‍ പെട്ടുപോയല്ലോ പടച്ചോനേയ്...!
ഇനിയെങ്കിലും ഉറങ്ങുന്നേനും മുന്‍പ് പ്രാര്‍ത്ഥിച്ചു കിടന്നോണ്ടൂ. ഇല്ലേല്‍ നല്ലവരായ ബൂലോഗവാസികള്‍ ഇങ്ങനെ ഭൂത-പ്രേതങ്ങളായിട്ട് പല കോലത്തിലും വരും ഇതിലും കൊടിയ ഭീകരസ്വപ്‌നങ്ങളിലൂടെ.
(ഓ:ടോ:- ആനമയക്കി കലക്കി സേവിച്ചാലും മതി കെട്ടോ, ഹിഹി)
At 11:15 PM,
വിചാരം said…
ഞാന്‍ ഇറാഖിലായത് നന്നായി .. പിന്നെ ഇവിടെ പൊട്ടാതെ കിടക്കുന്ന ഒത്തിരി മിസൈയിലുണ്ട് അതിന്‍റെ പുറത്തു കയറി എനിക്ക് വരാമായിരുന്നു .. അടുത്ത സ്വപനം കാണുമ്പോള്‍ വിളിക്കണം ട്ടോ ഇത്തിരി
At 11:23 PM,
ഇട്ടിമാളു അഗ്നിമിത്ര said…
അഭിനേതാക്കള്‍ വളരെ കുറവാണല്ലോ? ഹോ .. എന്നാലും സമ്മതിച്ചിരിക്കുന്നു.. ഇത്ര കിറു കൃത്യമായി എല്ലാം ഓര്‍ത്തുവെച്ചല്ലോ... അടുത്ത എപ്പിസോഡ് എപ്പോഴാ?
At 12:08 AM,
Unknown said…
ഞാനൊന്ന് പേടിച്ചു എന്നെ കെട്ടിച്ച് വിട്ടുകാണുമോ എന്ന് കരുതിയിട്ട്. എല്ലാം ഓകെ. സൂസിയെ അങ്ങനെയൊന്നും ഇക്കാസ് വിട്ട് തരില്ല. :-)
At 12:27 AM,
mydailypassiveincome said…
ഇതു കണ്ടതേ ഒന്നു ഞെട്ടി. പച്ചാളത്തിന്റെ കല്യാണമോ എന്നോര്‍ത്ത്. അതിനുള്ള പ്രായമായോ എന്നു ചിന്തിക്കുകയും ചെയ്തു. പിന്നെയാണ് കാര്യം മനസ്സിലായത്. എന്നാലും ബൂലോകത്തിലെ പ്രമുഖ വ്യക്തികളൊക്കെ എത്തിയിരുന്നല്ലോ എറണാകുളത്ത് :) പച്ചാളത്തിനെ കാണുന്നുമില്ലല്ലോ ?? ;)
At 12:49 AM,
Unknown said…
ഇത്തിരി ഇതെന്നെ വല്ലാതെ ചിരിപ്പിച്ചു. എല്ലാവരും അറിഞ്ഞു ഓഫീസിലിരുന്ന് ചിരിച്ചത്. എന്‍റെ ജോലി കളയിച്ചേ അടങ്ങൂ അല്ലേ....
വളരെ നന്നായി ഇഷ്ടപ്പെട്ടു.
ഓരോ വ്യക്തികളെയും അറിഞ്ഞ് എഴുതി. അഭിനന്ദനങ്ങള്‍
At 1:15 AM,
തറവാടി said…
ആരും അള്ള് വെച്ച് പൊട്ടിക്കാതിരുന്നാല്‍ ഞങ്ങളും എത്താം
:0
At 1:24 AM,
അത്തിക്കുര്‍ശി said…
ha ha ha..
At 1:28 AM,
sami said…
എന്നെ സ്വപ്നത്തില്‍ ഉള്‍പ്പെടുത്താതിരുന്നത് കൊണ്ട് ഞാന്‍ കമെന്റില്ല......ഇത്തിരി......
At 1:31 AM,
Rasheed Chalil said…
ആ വക്കാരി മാഷിന്റെ അടുത്ത് ഓടിക്കളിക്കുന്നത് നീയല്ലേ സമീ...
At 1:34 AM,
സു | Su said…
പച്ചാളത്തിന്റെ വിവാഹം ഞാനില്ലാതെയോ? ഇത്തിരീ, അത് വേണ്ടായിരുന്നൂ...
At 1:36 AM,
Rasheed Chalil said…
സു ചേച്ചീ കല്ല്യാണത്തിനൊക്കെ വരുമ്പോള്‍ നേരത്തെ വരണം... അന്നും ഒരു പോസ്റ്റിടാം എന്ന് കരുതി വൈകിയിട്ടുണ്ടാവും...
At 1:43 AM,
asdfasdf asfdasdf said…
പിന്നെ പിന്നിലേക്ക് തിരിഞ്ഞ് ചോദിച്ചു "എവിടെ ഇക്കാസ്... ?"
എനിക്ക രണ്ട് സംശയം
1. ഇക്കാസ് കല്യാണം മുടക്കിയാണോ ?
2. താലികെട്ട് വരെ മാത്രമേ ഈ സ്വപ്നം തുടര്‍ന്നുള്ളു ?
ഇല്ല. വെറുതെ തോന്നിയ സംശയങ്ങളാണ്.
At 1:45 AM,
Mubarak Merchant said…
This comment has been removed by a blog administrator.
At 1:47 AM,
Mubarak Merchant said…
ഹൊ!! കലക്കന്‍ താങ്ങാണല്ലോ ഇത്തിരീ താങ്ങീത്!
പാവം പച്ചാളം..
പിന്നെ സൂസീടെ കാര്യം, ചുമ്മാ അവളെപ്പറ്റി ആരും വേണ്ടാതീനം പറയരുത്. ചോദിക്കാനും പറയാനും അവള്‍ക്ക് ആള്‍ക്കാരു വേറെയുമുണ്ട് ;)
കുട്ടമ്മേന്നേ: ഇക്കാസിനെ ചുമ്മാ പിക്കാസാക്കരുത്. :)
At 1:57 AM,
മുല്ലപ്പൂ said…
ഇതു ഞാന്‍ സമ്മതിക്കില്ല. ഒട്ടും സമ്മതിക്കില്ല.
കല്യാണത്തിനു, പെണ്ണിന്റെ പിന്നില്‍ നാത്തൂന്‍ ആയി നില്‍ക്കാന്‍ എന്നെ പ്രത്യേകം ശട്ടം ചെയ്തതാ. എന്നിട്ടിപ്പോ ?
അതുല്യേച്ചീ ആ തോക്കു ഇങ്ങു തരൂ....
(വെറുതെ ഒന്നു കാണാനാ )
At 2:30 AM,
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage said…
... ദേവേട്ടനോട് "എന്നാ തിരിച്ച് വന്നത്' എന്ന് ചോദിച്ചപ്പോള്‍ 'ഞാന്‍ ഇന്ന് രാവിലെ പച്ചാളത്തിന്റെ കല്ല്യാണത്തിന് പോവാനായി വന്നതാണെന്ന്' പറഞ്ഞു.
ഇത്തിരിയേ
ഇത്തിരിയല്ല ഒത്തിരി രസിച്ചു
At 3:16 AM,
തമനു said…
ഇത്തിരിയേ,
ഏതായാലും രണ്ടാമത് വന്ന ബാച്ചീസ് പിരിഞ്ഞു പോയത് നന്നായി. അല്ലെങ്കില്‍ നാളെ ബൂലോകത്ത് ഇങ്ങനെയൊരു വാര്‍ത്ത വന്നേനെ..
"ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ അതുല്യ ആകാശത്തേക്ക് വെച്ച വെടി കൊണ്ട് മാവിന്റെ മുകളിലിരുന്ന അഗ്രജന്‍ കര്‍ത്താവില്‍ നിദ്ര ..." (ആകാശത്തോട്ട് വെടിവയ്ക്കാന്‍ അനൗണ്‍സ് ചെയ്യാന്‍ കേറിയിരിക്കാന്‍ പറ്റിയ ഒരു സ്ഥലമേ...)
ശരിക്കും പച്ചാളത്തെയായിരുന്നു വെടി വെക്കേണ്ടത്,കല്യാണം കൂടാന്‍ ചെന്നോര്‍ക്ക് ഒരു സ്ക്വാഷ് വെള്ളം പോലും കൊടുത്തില്ല. പിന്നെ കുറുമാന്റെ ചെണ്ടയ്കകത്ത് ഒളിച്ചു വച്ചിരുന്ന ഡ്യൂട്ടി ഫ്രീ മൊളക് ചേര്‍ത്തടിച്ചാ ഒരു പരുവത്തിലായത്.
.....
ഹഹഹഹഹഹ ... കിടിലന്‍ ഇത്തിരിയേ ... കിടിലന്‍ സാധനം.
At 3:35 AM,
മുസ്തഫ|musthapha said…
തമനു... ഇനി ണ്ട എങ്ങിനെയെഴുതും എന്ന് ചോദിച്ചിങ്ങ് വാ :)
At 4:25 AM,
Anonymous said…
ഇക്കാസ് ഓടിവന്ന് പറഞ്ഞു. പച്ചാളത്തെ കാണാനില്ല... അതോടെ ആകെ ബഹളമായി... ദില്‍ബന്‍ പറഞ്ഞു... പച്ചാളമില്ലങ്കിലും കല്ല്യാണം നടക്കണം... എന്നാല്‍ വരന്‍ തല്‍കാലം ദില്‍ബാസുരനാവട്ടേ എന്ന് തീരുമാനിച്ചു. വേറെ ചിലര്‍ ശ്രീജിത്തിന്റെ പേര് നിര്‍ദ്ദേശിച്ചു...
നല്ല സ്വപ്നം.
At 4:49 AM,
sreeni sreedharan said…
ആ ഹെലിക്കോപ്റ്ററ് എന്‍റ നെഞ്ചത്തോട്ട് ഇറക്കാമായിരുന്നു :)
At 4:54 AM,
Rasheed Chalil said…
സത്യത്തില്‍ എന്തിനാവും പച്ചാളം ഇക്കാസിനെ അന്വേഷിച്ചത്.......... ?
എന്തിനാ പച്ചാളം.
At 5:25 AM,
Unknown said…
സ്വയംവരം പ്രമാണിച്ച് നാട്ടിലിറങ്ങിയ സംഘത്തില്‍ വിനാശകാരിയായ നര്‍മ്മ ബോംബുമായി ‘ഇത്തിരി‘പ്പോന്ന ഒരു ചുള്ളന്‍ കയറിപ്പറ്റിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പച്ചാളത്തിന് കിട്ടുന്നത് മണ്ഡപത്തിലെത്തിയപ്പോഴാണ്.
അക്കാര്യം ഒന്നന്ന്വേഷിക്കുകയും ചെയ്യാം അരയില്‍ തൂങ്ങുന്ന കൊടുവാള്‍ ഒരല്പ സമയത്തേക്ക് ഒന്നേല്പിക്കുകയുമാവാം എന്നു കരുതിയാവണം പച്ചാളം വിശ്വസ്ത്ഥനായ(?) ഇക്കാസിനെ അന്വേഷിച്ചത്.
കൊറേ പടമ്പിടുത്തക്കാര് വരി വരിയായി നിന്നു പടമെടുത്ത് ബ്ലോഗിലൊക്കെയിടുമ്പോള്‍ ഈ കൊടുവാളിന്റെ പടമെങ്ങാന്‍ പുറത്തായാല്‍ പെടാപ്പാടാവ്വേ.
കൊട്ടേഷന്‍ പിടിക്കുന്നുണ്ടെങ്കിലും അതു നാട്ടാരറിയാതെ ഇത്രേം കാലം നടന്ന ബുദ്ധിമുട്ടിവര്‍ക്കു വല്ലോമറിയാവോ?!!
:):)
At 5:50 AM,
പ്രിയംവദ-priyamvada said…
പാവം പച്ചാളം..ഇപ്പൊ പ്രബേഷന്‍ കഴിഞ്ഞതേയുള്ളു ..കൊട്ടേഷന്‍ എന്നൊക്കെ എല്ലാരും കൂടി പറഞ്ഞു വീണ്ടും പ്രബേഷനില്‍ ആക്കുന്ന ലക്ഷണമാണു...സമയം കിട്ടുമ്പോള്‍ കോടതിയില്‍നിന്നൊരു മുന്‍ക്കൂര്‍ ജാമ്യം എടുത്തു വച്ചെക്കു പച്ചാളമെ.
At 5:52 AM,
sreeni sreedharan said…
ഇക്കാസേ ആ ഇരുന്നൂറ്റി അന്‍പത്തിരണ്ട് രൂപ ഞാന്‍ തരാം, എന്നെ ഇങ്ങനെ അന്വേഷിച്ച് നടക്കണ്ടാ..
:)
At 5:58 AM,
മുസ്തഫ|musthapha said…
പച്ചാളം: ആ ഹെലിക്കോപ്റ്ററ് എന്‍റ നെഞ്ചത്തോട്ട് ഇറക്കാമായിരുന്നു :)
പൊന്നു പച്ചാളമേ, ഇത് തുമ്പിയല്ല... ഇതിനിറങ്ങാന്‍ ഇമ്മിണി സ്ഥലം വേണം :)
At 11:25 AM,
ബിന്ദു said…
എന്നെ ക്ഷണിക്കാതെ കല്യാണം നടത്താന്‍ നോക്കിയാല്‍ ഇങ്ങനെ ഇരിക്കും പച്ചാളം. :)എവിടെ മുല്ലപ്പൂ??
AK 47 കണ്ടു കഴിഞ്ഞെങ്കില്‍ ഒന്നു തരൂ, എനിക്കുമൊന്ന് കാണണം.:)
At 6:58 PM,
Siji vyloppilly said…
4.45 ന് മൊബൈല്‍ അടിക്കണ്ടായിരുന്നു.
At 7:14 PM,
കരീം മാഷ് said…
നാലു മുക്കാലും കിട്ടും നേരം ചെണ്ടക്കൊച്ചയില്ലന്നൊരു മാരാരു പരാതി പറഞ്ഞപോലെ ബ്ലോഗില്‍ രസികന്‍ പോസ്റ്റുകള്‍ വരുമ്പോഴാ ഒരു ഒടുക്കത്തെ ഓഡിറ്റിംഗ്.
ആ മിസ്രിക്കൊരു ജമാല്കോട്ടാ ജ്യൂസ് കൊടുത്താലോ ഇത്തിരി.
സ്വപ്നത്തില്‍ ബൂലോഗ ബ്ലോഗേര്‍സെല്ലാം കറുത്ത കണ്ണട ധരിച്ചിരുന്നോ?
At 10:48 PM,
Rasheed Chalil said…
അഗ്രജാ... നന്ദി ഇക്കാസിന്റെ സൂസി ഒരു അണ്ണാനായിരുന്നു. ബാക്കി ഇക്കാസ് പറയും.
ഇടിവാള്‍ജീ... നന്ദി, അതിരാവിലെയല്ലെ... നീല മുണ്ട് മാറ്റി നീല ജീന്‍സിടാന്‍ മറന്നുകാണും.
കുറുജീ നന്ദികെട്ടോ. അത് ഞാന്‍ ഫോണിലൂടെ പറയാം.
പൊതു വാളേ നന്‍ഡ്രി... ആദി അല്ലെങ്കിലും അങ്ങനെയാ. ആ കഷണ്ടിക്കുതിരയുടെ ചിത്രം ഒഴിവാക്കില്ലാന്നെ.
ഏറനാടന്‍ മാഷേ... നന്ദി, അലോചിക്കട്ടേ.
വിചാരമേ നന്ദി, അവിടെ ആ മാവിന്‍ ചുവട്ടില്‍ ഒരു മിസെയില്‍ കണ്ടിരുന്നു... താങ്കള്‍ വന്നതാണല്ലേ...
ഇട്ടിമാളൂ... നന്ദി, പിന്നെ ഇതൊക്കെ സിമ്പിളല്ലേ.
ദില്‍ബാ നന്ദി, ശ്രദ്ധിച്ചിരുന്നോ... ആ ബാച്ചി പിള്ളാര് കഴിക്കാന്‍ സമ്മതിക്കില്ലേയ്..
മഴത്തുള്ളിമാഷേ ... നന്ദി, അഞ്ചാറ് കൊല്ലം കഴിഞ്ഞാല്‍ ആവില്ലേ (അപ്പോഴേ പുള്ളിക്ക് 22 വയസ്സ് ആവൂ)
രാജൂജീ നന്ദി
തറവാടി മാഷേ... എന്നിട്ട് വല്ലതും സംഭവിച്ചോ... അവിടെ കണ്ടില്ല.
അത്തിക്കുര്‍ശി : നന്ദി
സമി :)
സുചേച്ചി നന്ദി.
മേനോന്‍ജീ നന്ദി, ഇക്കാസ് കേള്‍ക്കണ്ട... ആവശ്യമില്ലാത്ത സംശയങ്ങള്‍.
ഇക്കാസേ നന്ദി,ഉം.. ഉം.
മുല്ലപ്പൂവേ നന്ദി, ആ നിരന്ന് നിന്നിരുന്നവരെല്ലാം കൂടി ചൂടി നശിപ്പിച്ചതാവും.
പണിക്കര്‍മാഷേ ഒത്തിരി നന്ദി
തമനുവേ നന്ദി. അല്ലെങ്കിലും അഗ്രു അങ്ങനെയാ...
നിയാസേ നന്ദി.
പച്ചാളമേ ഒത്തിരി നന്ദി. അതിന് മാത്രം സ്ഥലം അവിടെ ഉണ്ടോ ?
പൊതുവാള്‍ജീ :)
പ്രിയംവദ നന്ദി.
ബിന്ദൂ... നന്ദി, എല്ലാവരും കണ്ട് കഴിഞ്ഞ് അതുല്യചേച്ചിയെ തിരിച്ച് ഏല്‍പ്പിക്കണേ.
സിജി നന്ദി, എന്റെ ജോലികളയാനുള്ള പദ്ധതിയാണല്ലേ.
കരീം മാഷേ : അത് അല്ലെങ്കിലും അങ്ങനെയാ... ഹേയ്... ഈ മാഷുടെ ഒരു കാര്യം.
വായിച്ച എല്ലാവര്‍ക്കും നന്ദി.
പച്ചാളത്തിന് സ്പെഷ്യല്‍ നന്ദി.
At 11:22 PM,
സുല്‍ |Sul said…
ഞമ്മന്റെ റോള്. അത് കലക്കീക്ക്ണ്. പ്പൊ ഞമ്മളെകണ്ടാ ന്റെ കെട്ട്യോളെന്നെ ഇട്ടോണ്ടോടിപ്പോണ ചെയ്ത്താണല്ലാ ജ്ജ് ചെയ്തു ബെച്ചീക്കണ്‍്. ഇത്തിരീന്റെ ഇത്തിരിസ്വപ്നം മുയ്മിക്കാത്തോണ്ട് ആ തേങ്ങായൊന്നും ദുബായിലെത്തീല. കിനാവ് കണ്ട് തീരട്ടെ എന്നിട്ടെറിയാം അടുത്ത് തേങ്ങ. എന്തേയ്?
-സുല്‍
At 11:52 PM,
krish | കൃഷ് said…
പച്ചാള സ്വപ്ന സ്വയംവരം വായിച്ച് ചിരിച്ചുമറിഞ്ഞു.. സ്വപ്നത്തിന്റെ ബാക്കി ഭാഗം എപ്പോഴാ.. പോയി കിടന്നുറങ്ങൂ...
കൃഷ് | krish
At 4:36 AM,
Kumar Neelakandan © (Kumar NM) said…
പച്ചാളത്തിന്റെ വിവാഹം സ്വപ്നത്തില്‍ എങ്കിലും കാണാന്‍ കഴിഞ്ഞ ഇത്തിരി എത്ര ഭാഗ്യവാന്‍. ഇത്തിരി സ്വപ്നഭാഗ്യം ആ പച്ചാളത്തിനുകൂടി പകര്‍ന്നു കൊടുക്കു. (അല്ലാതെ ആ ചെക്കനു അതിനുള്ള ലുക്ക് ഈ ജന്മത്തില്‍ ആകില്ല)
At 5:21 AM,
അനംഗാരി said…
ഞാന്‍ ചിരിച്ച് വശായി.എന്നാലും കുമാര്‍ പറഞ്ഞതുപോലെ സ്വപ്നത്തിലെങ്കിലും ഇതിന് ഭാഗ്യം ഉണ്ടായല്ലോ?ഇനിയിപ്പോള്‍ ഇതും സ്വപ്നം കണ്ടാവും പച്ചാളത്തിന്റെ നടപ്പ്.
ഓ;ടോ:പച്ചാളമെ, കഠിന പ്രവൃത്തികള്‍ വേണ്ട.
At 6:02 AM,
Visala Manaskan said…
:) ഐവ. അടിപൊളി!
ഇത് മലയാളത്തിലെ ഏറെക്കുറെ എല്ലാ നടീനടന്മാരും അഭിനയിച്ച പടയോട്ടം സിനിമ പോലെയായല്ലോ ചുള്ളാ!
സ്വപ്നം തകര്‍ത്തു!!
ഓ ടോ: ഡേയ് പച്ചാള്‍സ്, ഇതൊക്കെ വായിച്ചിട്ട് കല്യാണം കഴിക്കാന്‍ വല്ല ആഗ്രഹവും തോന്നുന്നുണ്ടെങ്കില്‍... ആ പൂതി മുളയിലേ അങ്ങ് നുള്ളിയേര്!
മീശമുളച്ച് വട്ടമെത്തിയിട്ടാവട്ടേ എന്ന് ഞാന്‍ പറയില്ല!
At 7:25 AM,
ഉറുമ്പ് /ANT said…
ഇത്തിരിയേയ്, ഇതി വല്യ ചതിയായിപ്പോയീട്ടാ.!
ആ വിശാലനോട് ഒന്നു പറഞ്ഞിരുന്നെങ്കില്‍ വണ്ടി അജ്മാന്‍ വഴി വന്നേനെ. എവിടെ എ.കെ.47. ? ഇതു ഞാന്‍ സഹിക്കത്തില്ല. നൂറു വട്ടം. ഇതിരിപ്പോന്ന ഉറുമ്പിനിരിക്കാന്‍ ഒത്തിരി സ്ഥലമൊന്നും വേണ്ടട്ടാ..
ഇതോടുകൂടി ഇത്തിരിക്കെതിരെ ധര്‍ണ നടത്തണോ, ബന്ദ് നടത്തണോ എന്നു തീരുമാനിക്കാന്‍ വരുന്ന യു.എ.ഇ. മീറ്റില്‍ പ്രമേയം അവതരിപ്പിക്കുന്നുണ്ട്.
At 11:30 AM,
Anonymous said…
തുടരുന്നു...
പച്ചാളത്തിന്റെ കനത്ത സ്വരത്തിലുള്ള ചോദ്യം കേട്ട് കല്യാണമണ്ഡപത്തിന്റെ തൂണുകള്‍ ഇളകി. മാലകള്‍ ചിതറി വീണു. മണിയറയിലെ മേക്കട്ടി. പറിഞ്ഞു വീണു.
ഹും.. ഇതൊക്കെ സാധാരണയല്ലേ ? എന്നു മാത്രം പറഞ്ഞ് പച്ചാളം കരുത്താര്‍ജ്ജിച്ച് നില്‍ക്കുമ്പോള്‍ മാരുതി വര്‍ക് ഷോപ്പില്‍ പണി കിട്ടിയ ബൈക്ക് മെക്കാനിക്കിനെപ്പോലെ പച്ചാളം അവിടേക്ക് കടന്നു വന്നു. ആശങ്ക നിറഞ്ഞ ആയിരം കണ്ണുകള്‍ ഇരുവരെയും ഉറ്റു നോക്കി. പച്ചാളം ഇക്കാസിനെ കൊല്ലുമോ ?
അതു തന്നെയായിരുന്നു ഇക്കാസിന്റെയും സംശയം. സംശയങ്ങള്‍ക്കൊടുവില്‍ പച്ചാളം ചുണ്ടനക്കി- വിളി !
ഇക്കാസ് അമ്പരന്നു. എന്തു വിളിക്കാനാണീ കോപ്പന്‍ പറയുന്ത് ? തെറിവിളിക്കാനോ.
പച്ചവെള്ളം കണ്ണുരുട്ടി. തനിക്കൊരു സംശയവുമില്ല എന്ന മട്ടില്‍ ഇക്കാസ് പാന്റ് മുട്ടോളം മടക്കി വച്ചു. (മുണ്ട് മടക്കിക്കുത്തുന്നതാണ് ശീലം, പറ്റാത്തപ്പോഴിങ്ങനാ)കണ്ഠശുദ്ധി വരുത്തി ഇക്കാസ് വിളിച്ചു- ആര്‍പ്പോയ്‍യ്‍യ്‍യ്‍യ്‍യ്‍.....
നിര്‍ത്തെടാ..-പച്ചാളം ഗര്‍ജ്ജിച്ചു. ഇളകി നിന്ന മണിയറയുടെ കാലുകള്‍ ഇളകി വീണു. വൈകിട്ട് വേറെ സ്ഥലം നോക്കണം.
ആര്‍പ്പു വിളിക്കാനെന്തെടെ ഇവിടെ വല്ല അടിയന്തിരവോമൊണ്ടോ.. ലവളെ വിളിക്കാന്‍ !
ലെവളെ ?
ലവളെ..എനിക്കു കല്യാണം കഴിക്കാന്‍ സമയമായി...
മടിച്ചു മടിച്ചു നിന്ന ഇക്കാസ് ഒടുവില്‍ ആ സത്യം വെളിപ്പെടുത്തി- അങ്ങയുടെ സ്വപ്നനായിക..അങ്ങയുടെ അപ്‍സരസുന്ദരി.. ലവനെ മതിയെന്നും പറഞ്ഞ് ലങ്ങോട്ട് പോയി ...
ലെങ്ങോട്ട് ?
ലങ്ങ് പാലായ്‍ക്ക് ....
ആരുടേയോ മൊബയില്‍ അടിക്കുന്നുണ്ട്... അല്ല എന്റേത് തന്നെ... ഞെട്ടിയുണര്‍ന്നപ്പോള്‍ 8.45 ആയിരിക്കുന്നു. ജോലിക്ക് പോവാന്‍ റെഡിയാവാന്‍ സമയമായി. പതുക്കെ ഏണിറ്റു.
സത്യത്തില്‍ പച്ചാളത്തിന്റെ സ്വപ്നസുന്ദരി ആരെക്കാണാനാണ് മുഹൂര്‍ത്തത്തിനു തൊട്ടുമുമ്പ് പാലായ്‍ക്ക് പോയത് ?
At 12:41 PM,
SUNISH THOMAS said…
എന്നെക്കാണാന്‍ അയിരിക്കണേ എന്‍റെ അരുവിത്തുറ വല്യച്ചാ............
ഇത്തിരിവെട്ടമേ... കലക്കികെട്ടാ...!
:)
At 5:40 PM,
ഏ.ആര്‍. നജീം said…
ഇത്തിരിവെട്ടം ,
കൊടുകൈ..അടിപൊളി,
എനിക്കും കാര്‍ഡ് കിട്ടിയിരുന്നു തിരക്കായത് കൊണ്ടാ വരാതിരുന്നത്..ശൊ, നന്നായി എനിക്ക് പണ്ടേ ബഹളങ്ങളെന്നുച്ചാ പേടീയാ..
At 9:07 PM,
പുള്ളി said…
ഇത്തിരീ, ഇത് കലക്കി. എന്തായാലും അതിപ്പൊ സ്വയംവരമായാലും ഒരു കമ്പനി വേണ്ടേ അതാവണം ഇക്കാസിനെ വിളിച്ചത് അല്ലേ?
At 9:44 PM,
ശ്രീ said…
ഇത്തിരി മാഷേ...
ഇത് ഇപ്പഴാ കണ്ടത്...
അടിപൊളി...
At 9:48 PM,
കുഞ്ഞന്‍ said…
ഇത്രയും നല്ല രസികന്‍ പോസ്റ്റ് വീണ്ടും ബൂലോകത്തേക്കെത്തിച്ച ഉറമ്പിനു നന്ദി...
വെളുപ്പാന്‍കാലത്തു കാണുന്ന സ്വപ്നം ഫലിക്കുമെന്നാണ് ദാരുവിസ്കി എന്‍ഡ്രീംസ്കോപ്പില്‍ പറയുന്നത്.. അപ്പോ പച്ചാളത്തിന്റെ സ്വയവരം റിയലിസ്റ്റിക്കായിക്കാണുമല്ലൊ!! ഇല്ലെങ്കില്‍ ആകട്ടേന്ന്...:)
At 11:40 PM,
myexperimentsandme said…
ഹ...ഹ... ഇതിപ്പോഴാണ് കണ്ടത്. ഒരു മെഗാസ്കോപ്പ് സ്വപ്‌നമായിരുന്നല്ലോ. നല്ല കറിയേറ്റീവ് സ്വപ്‌നം :)
“നിക്കറുമിട്ടോടിക്കളിക്കുന്ന കുഞ്ഞുപൈയ്യന്‍സ്”... രോമത്തില്‍ ഒരഞ്ചം :)
(അല്ലാ, ഇത് എപ്പോളിട്ടു? കമന്റുകള്‍ രണ്ട് കാലഘട്ടങ്ങളിലായി കാലും നീട്ടിയിരിക്കുന്നു?)
At 1:36 AM,
krish | കൃഷ് said…
ജനുവരിയില്‍ ഇട്ട പോസ്റ്റിന് ആഗസ്റ്റില്‍ അമ്പതാം കമന്റ്.
(ഇത് നേരത്തെ വായിച്ചതാ ഇത്തിരി.. ഇതുവരെയും പച്ചാളത്തിന് കല്യാണപ്രായമെത്തിയില്ലേ.. അതോ ആ ബാച്ചിക്ലബുകാര്‍ തടഞുവെച്ചിരിക്കയാണോ)
At 1:58 AM,
Rasheed Chalil said…
ഇത് ബ്ലൊഗറുടെ കുസൃതിയാ... ഇന്നലെ ഇട്ട ഒരു പോസ്റ്റ് പഴയതായി... കഴിഞ്ഞ ജനുവരിയിലേ പോസ്റ്റ് പുതിയതും...
പച്ചാളത്തിന്റെ കല്ല്യാണം കഴിഞ്ഞിട്ടാത്തത് കൊണ്ട് കുഴപ്പമില്ല.
At 12:16 AM,
Haree said…
“ചോദ്യത്തിന് കുറച്ച് പച്ചക്കറിയാ... ഏതായാലും നാട്ടില്‍ പോവുകയല്ലേ... വീട്ടില്‍ കൊടുക്കാം എന്ന് പറഞ്ഞു.” - അതുകൊള്ളാം. :) ഈ കമന്റ് അതിലും തകര്‍പ്പന്‍... :ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ ... പറ്റിയ ഒരു സ്ഥലമേ.)
ഓഫ്: ...മടക്കിവെച്ച എന്റെ മേശയുടെ വലിപ്പമുള്ള വെഡിംഗ് കാര്‍ഡ്... - മേശയുടെ വലുപ്പം തന്നെ എനിക്കറിയില്ല, അത് മടക്കിവെയ്ക്കുമ്പോഴുള്ള വലുപ്പം തന്നെ ഭാവനയില്‍ കാണണമെന്നു പറഞ്ഞാല്‍! ;)
--
At 2:27 AM,
ജിസോ ജോസ് said…
കലക്കന്‍ സ്വപ്നം !!
Post a Comment
<< Home