വെറുതെ ഇരിക്കുന്നവര്‍ക്ക് വേണ്ടി

-

Tuesday, May 29, 2007

വേരിലും കായ്ക്കും

‘വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും‘ എന്ന് മാങ്ങയെക്കുറിച്ച് പറയാത്തത് എന്ത് കൊണ്ടായിരിക്കും ?

32 Comments:

  • At 3:53 AM, Blogger Rasheed Chalil said…

    വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും‘ എന്ന് മാങ്ങയെക്കുറിച്ച് പറയാത്തത് എന്ത് കൊണ്ടായിരിക്കും ?

     
  • At 3:56 AM, Blogger സുല്‍ |Sul said…

    ചക്ക കായ്ക്കുന്ന വേരുള്ളതുകൊണ്ടും
    മാങ്ങ കായ്ക്കാന്‍ വേരുകള്‍ക്കാകാത്തതു കൊണ്ടും
    -സുല്‍

     
  • At 4:03 AM, Blogger വല്യമ്മായി said…

    ചക്കയ്ക്ക് മുള്ളുകള്‍ ഉള്ളത് കൊണ്ട് വേരില്‍ കായ്ചാലും കേടൊന്നും പറ്റില്ല.മാങ്ങയുടെ തോലിന് അത്ര കട്ടിയില്ല.



    ജന്മദിനാശംസകള്‍
    തറവാടി,വല്യമ്മായി,പച്ചാന,ആജു.

     
  • At 4:06 AM, Blogger മുസ്തഫ|musthapha said…

    ജന്മദിന ചിന്ത നന്നായി ഇത്തിരീ... :))

    ജന്മദിനം വര്‍ഷത്തിലൊരിക്കലായതെത്ര നന്നായി:)




    ജന്മദിനാശംസകള്‍!

     
  • At 4:17 AM, Blogger അതുല്യ said…

    ഒരു പണീം ഇല്ല്യ്യാണ്ടെ ഇരിയ്കണ ഇത്തിരി ഇനി മാങ്ങേം വേരിലു കായ്ചു എന്ന് എങ്ങാനും എഴുതോന്ന് പേടിച്ചാവാണം മാങ്ങ വേണ്ടന്ന് വച്ചത്.
    “mango is the best in fruits, pork in meat, and tea in leaves”.

     
  • At 4:23 AM, Blogger ദീപു : sandeep said…

    ഇനി ഇത്തിരിയ്ക്കു വേണേല്‍ അങ്ങനെ ആക്കാട്ടോ... ഇതു ആദ്യം പറഞ്ഞത് ഒരു ചക്കക്കൊതിയനായിരിയ്ക്കും.

    ജന്മദിനാശംസകള്‍

     
  • At 4:27 AM, Blogger ആഷ | Asha said…

    അയ്യേ അതു ഇതുവരെ മനസ്സിലായില്ലേ ഇത്തിരിക്ക്

    മാങ്ങ വേരേല്‍ കായിക്കാത്തതു കൊണ്ട്.
    സോ സിബിള്‍
    അതും കൂടെ അറിഞ്ഞൂടാരുന്നോ
    നാണക്കേട് ;)

     
  • At 4:40 AM, Blogger sandoz said…

    മാങ്ങ ഒരു വലിയ തറവാട്ടില്‍ ആണ്‌ ജനിച്ചത്‌.മാങ്ങക്ക്‌ ചോദിക്കാനും പറയാനും രണ്ടുമൂന്ന് അഛന്മാരും അഞ്ചാറു ആങ്ങളമാരും ഉണ്ട്‌....
    അതാണ്‌ മാങ്ങയെ പറ്റി ആരും ഒന്നും പറയാത്തത്‌.

    ജന്മ ദിനത്തിനു വട്ടിളകിയ ആദ്യത്തെ ബ്ലോഗര്‍ ഇത്തിരിക്ക്‌ എന്റെ സ്നേഹം നിറഞ്ഞ ജന്മദിനാശംസകള്‍......

    [വേണൊങ്കില്‍ തേങ്ങ ചാമ്പേലും കായ്ക്കും...ഇല്ലേല്‍ എനിക്ക്‌ തേങ്ങേണ്‌]

     
  • At 4:45 AM, Blogger സുല്‍ |Sul said…

    MMHROTD

     
  • At 4:50 AM, Blogger റീനി said…

    ഇത്തിരി, ജന്മദിനാശംസകള്‍!

    അതിപ്പൊ ഈ ചൊല്ലുണ്ടാക്കിയ ആള്‍ക്ക്‌ മാങ്ങ ഇഷ്ടമില്ലാത്തതുകൊണ്ടല്ലേ ചക്കയോട്‌ ഫേവറിസം കാട്ടീത്‌.

     
  • At 4:54 AM, Blogger ഉണ്ണിക്കുട്ടന്‍ said…

    വേണങ്കീ ചക്ക വേരിലും കായ്ക്കും ...എങ്ങനേ..'വേണെങ്കീ'..
    മാങ്ങക്കു വേണ്ട അതു കൊണ്ടാ അതു വേരില്‌ കായ്ക്കാത്തേ..
    എന്താ വിരോധോണ്ടോ..?

    ഇത്തിരി ഫെബ്രുവരി 29 നു ജനിച്ചാ മതിയായിരുന്നു. ഇത്തിരം ചിന്തകള്‍
    4 വര്‍ഷത്തില്‍ ഒരിക്കല്‍ സഹിച്ചാ മതിയാരുന്നല്ലോ..ഹോ

    ജന്മദിനാശംസകള്‍ !!

     
  • At 4:55 AM, Blogger Dinkan-ഡിങ്കന്‍ said…

    പാവം നല്ലൊരു മനിഷ്യനായിരുന്നു. ഇത്രെയെ ഉള്ളൂ കാര്യം.

    ഇന്‍ഷാ ബ്ലോഗനാര്‍കാവിലമ്മ

     
  • At 5:12 AM, Blogger അഭയാര്‍ത്ഥി said…

    മോനെ ഇത്തിരി അത്‌ ഞാന്‍ പറഞ്ഞ്‌ തരാം. മാമ്പഴക്കൂട്ടാനും
    ചക്കപ്രദമനും വിളമ്പ്വാ. ആശംസ.
    ഇനി ഉത്തരം പിടിച്ചൊ- ചക്കക്ക്‌ ചുളയും ചൗണിയും കുരുവും ഉള്ള സുന്ദരിയല്ലെ - അതുകൊണ്ട്‌ അവള്‍ വേണമെങ്കില്‍ വേരില്‍ കാക്കുന്നു (മുളഞ്ഞുണ്ടെന്ന്‌ മറക്കരുതാരും).
    മാങ്ങയൊ തൊലിക്കുള്ളില്‍ വെറും അണ്ടി...
    ചുണയുള്ള ഒരു പുരുഷനാണവന്‍. ഇവന്‌ വേണന്ന്‌ വെച്ചാലും കായ്കാനാവില്ല.
    അണ്ടി കൊണ്ട്‌ എവിടേയെങ്കിലും കുത്തണം കുഴിച്ചിടണം മാവാവണം . മാവിന്‍ മേലെ കായ്കു .
    Any doubts still left???????

     
  • At 5:20 AM, Blogger Rasheed Chalil said…

    ഇന്നാണ് ജന്മദിനം എന്നറിയിച്ച ഓര്‍ക്കുട്ടാമ്മാവന് സ്പെഷ്യല്‍ താങ്ക്സ്...

    പിന്നെ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും ഒത്തിരി നന്ദി.

    ഓടോ:
    ഇത്രയും പേര്‍ വെറുതെ ഇരിക്കുകയാണെന്ന് കരുതിയില്ല...

     
  • At 5:22 AM, Blogger sandoz said…

    ഹ.ഹ.ഹ...ഗന്ധര്‍വന്‍ ചേട്ടാ.....
    ഠും....ടും...ഠമാര്‍ പടാര്‍....ടിഷ്യൂം.....ഠോ......കിടും....

     
  • At 5:24 AM, Blogger കുട്ടിച്ചാത്തന്‍ said…

    ചാത്തനേറ്: മാങ്ങയെക്കുറിച്ചും പറയാം ..
    മാങ്ങ മാവില്‍ ഉണ്ടാവുന്നു. മാവിന്റെ ചോട്ടില്‍ ഒരു പശൂനെ കെട്ടിയിട്ടുണ്ട്. പശു ഒരു വളര്‍ത്തു മൃഗം ആണ്. മുയലിനേം വീട്ടില്‍ വളര്‍ത്താറുണ്ട്. പുറത്തു വിട്ടാല്‍ മുയല്‍ മുറ്റത്തും തൊടിയിലും ഓടി നടക്കും. തൊടിയില്‍ കാണുന്ന ഒരു മരമാണ് പ്ലാ‍വ്. പ്ലാവില്‍ ചക്കയുണ്ടാവും, അത് താഴെ മുയലിന്റെ തലേല്‍ വീണാല്‍ മുയലു ചാവും. അതോണ്ട് വേണേല്‍ വേരില്‍ അഡ്ജസ്റ്റ് ചെയ്യാം. മാങ്ങവീണാല്‍ മുയലുചാവൂല. അതോണ്ട് മാങ്ങ വേരില്‍ വേണ്ട.

     
  • At 5:34 AM, Blogger ഉണ്ണിക്കുട്ടന്‍ said…

    ഗന്ധര്‍വരേ ..നമിച്ച്.!..എന്നെ ഒന്നു ശിഷ്യപ്പെടുത്താമോ...!

    ചാത്താ..അപ്പോപിന്നെ എങ്ങനാ മുയലു വീണു ചക്ക ചത്തത്..?

     
  • At 5:51 AM, Blogger myexperimentsandme said…

    ആ ചോദ്യമേ തെറ്റല്ലേ?

    വേണമെങ്കില്‍ ചക്ക പ്ലാവേലും കായ്ക്കും എന്നല്ലേ ചൊല്ല്.

    അതുപോലെ എരുമയുണ്ടെങ്കില്‍ തൊഴുത്തിലും കിടക്കാം, ഒരുമയുണ്ടെങ്കില്‍ മൈതാനത്തും കിടക്കാം...

    ഇത്രീ, ജനമദിനമ ആശംസകള്‍

    ഒരു പാട്ട്:

    ഇത്തിരിവെട്ടം പൊന്നിന്‍ കവിളില്‍ കുങ്കുമമണിയുമ്പോള്‍
    മംഗളപുഷ്പം ആണിന്‍ കവിളില്‍ ഇത്തിരി കൂട്ടുമ്പോള്‍
    ആ ശം സാ പുഷ്പങ്ങള്‍ ഇത്തിരിക്കായ്* നേരുന്നു ഞാന്‍.

    (*ഇത്തിരിക്കായ് എന്നു പറയുന്നത് കത്തിരിക്കായ് എന്നപോലത്തെ കായുടെ ഉപമയല്ല, ഇത്തിരിവെട്ടത്തിന്)

     
  • At 5:55 AM, Blogger ഉണ്ണിക്കുട്ടന്‍ said…

    ഈ പഴഞ്ചൊല്ലുകളുടേ ഒരു കാര്യം ! ഒരുമയുണ്ടെങ്കില്‍ ഉലക്കപ്പുറത്തും കെടക്കാന്ന്.
    ഒറ്റക്കാണേ പിന്നേം നോക്കാം ..ഓ അങ്ങനെ നമ്മള്‍ വീണു നടുവൊടിയുമ്പോള്‍ എടുത്തോണ്ടു പോകാനാണല്ലേ ബക്കിയുള്ളോര്..ഇപ്പൊ പിടികിട്ടി.

     
  • At 6:32 AM, Blogger Ajith Pantheeradi said…

    വേരില്‍ കായ്ക്കുന്ന്ത് “വേണമെങ്കില്‍ ചക്ക” എന്ന ഒരു പ്രത്യേക ഇനം ചക്കയാണെന്നു ജി.കുമാര പിള്ള പണ്ടു പറഞ്ഞിട്ടുണ്ട്. മാങ്ങയില്‍ ഈ ഇനം ഇല്ല. ചക്കയുമായി ചേര്‍ത്ത് ഒരു ഹൈബ്രിഡ് ഇനം ഉണ്ടാക്കാനുള്ള ഒരു പരീക്ഷണം മണ്ണുത്തി കാര്‍ഷിക സര്‍വകൊലാശാലയില്‍ നടക്കുന്നുണ്ട്, മിനിമം പതിനഞ്ചു പേര്‍ ഇതില്‍ PhD എടുക്കും.

     
  • At 6:41 AM, Blogger Pramod.KM said…

    നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പഴം ആണല്ലോ ചക്ക.:)
    അതു കൊണ്ടായിരിക്കും ചക്കയ്ക്ക് പ്രാധാന്യം കൊടുത്തത്:)

     
  • At 11:28 AM, Blogger ദേവന്‍ said…

  • At 11:28 AM, Blogger ചുള്ളിക്കാലെ ബാബു said…

    ചക്കയും, മാങ്ങയും എവിടെ വേണോങ്കിലും കായ്ച്ചോട്ടെ.ചക്ക തിന്നാല്‍ പോരെ? അതിന്റെ കുരു എണ്ണണോ? എനിക്ക് വേറെ പണിയുണ്ട്.

    പിറന്നാളാശംസകള്‍!!

     
  • At 11:41 AM, Blogger കുറുമാന്‍ said…

    പിറന്നാള്‍ ആശംസകള്‍ ഇത്തിരീ...വേണമെങ്കില്‍ ചക്ക വേരില്‍ മാത്രമല്ല, തുലാഭാര തട്ടിലും കായ്ക്കും........

     
  • At 12:53 PM, Blogger Praju and Stella Kattuveettil said…

    പിറന്നാള്‍ ആശംസകള്‍..

    പഴഞ്ചൊല്ലു ശരിക്കും പഴയചൊല്ലാക്കാന്‍ നമ്മുക്ക്‌ പ്ലാവും മാവും ഒന്നു ഒരുമിച്ചു ബഡ്‌ ചെയ്തുനോക്കിയാലോ..ചിലപ്പോള്‍ വേരേല്‍ മാങ്ങ കാണാന്‍ പറ്റുമായിരിക്കും..

     
  • At 2:51 PM, Blogger സാജന്‍| SAJAN said…

    അതേയോ ഇന്ന് പിറന്നാള്‍ ആണോ?
    ആശംസകള്‍..ഇത്തിരി:)

     
  • At 6:20 PM, Blogger സു | Su said…

    ഇത്തിരിയ്ക്ക് പിറന്നാള്‍ ആശംസകള്‍. :)

     
  • At 8:52 PM, Blogger Rasheed Chalil said…

    എല്ലാവര്‍ക്കും ഒത്തിരി നന്ദി.

     
  • At 9:39 PM, Blogger ഇടിവാള്‍ said…

    ഗെഡീ.. പിറന്നാളാശംസകള്‍!

     
  • At 9:51 PM, Anonymous Anonymous said…

    ഓട്ടോ
    ഇടിവാളെ നന്ദി....
    കഷണ്ടിക്ക്‌ മരുന്ന്‌ കണ്ടുപിടിച്ചെന്ന്‌ കേള്‍ക്കുന്നു -
    ശരിയായാല്‍ നന്നായിരുന്നു.

     
  • At 6:27 AM, Blogger Areekkodan | അരീക്കോടന്‍ said…

    മണ്ടന്‍ ചോദ്യം.... മാവിന്‌ വേരില്ലാത്തതോണ്ട്‌ തന്നെ......ഉപ്പ്മാവ്‌,അരിമാവ്‌ എന്നൊക്കെ കേട്ടിട്ടില്ലേ?മാങ്ങയുണ്ടാവാത്ത മാവുകളാ....ഇനി ഇതൊന്നും അറീലെങ്കി നേരെ അരീക്കോട്ട്‌ വന്ന് അടുത്ത ബസ്സില്‍ തന്നെ തിരിച്ചുപോയാല്‍ മതി..

     
  • At 8:07 PM, Blogger ആവനാഴി said…

    ഒത്തിരി വെട്ടം തരും ഇത്തിരിവെട്ടം,

    അയ്യോ ഇന്നാണല്ലോ ഞാനിതു കണ്ടത്.
    എനിക്കു വേറൊരു സംശയം: “ ഈ കടല കടലാടിയിലുണ്ടാവാത്തതെന്താ?”

    A Belated Happy Birthday to You ITHIRI and Many Many Happy Returns of the Day!

    സസ്നേഹം
    ആവനാഴി

     

Post a Comment

<< Home