വെറുതെ ഇരിക്കുന്നവര്‍ക്ക് വേണ്ടി

-

Wednesday, July 25, 2007

(ദില്‍ബ)അസുരന്‍ വിത്ത് ഗോസ്റ്റ്

സമയം അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. നീലാകാശത്തൂടെ നീങ്ങുന്ന ഫ്ലൈറ്റ്‌ സ്വപ്നം കണ്ടുറങ്ങുന്ന ദില്‍ബന്‍ ഞെട്ടിയുണര്‍ന്നു. നോക്കുമ്പോള്‍ കട്ടിലിനരികില ഒരു പ്രേതം. അജ്‌മാനില്‍ അധികം പട്ടികളില്ലാത്തത്‌ കൊണ്ടും ഉള്ളത്‌ പട്ടയടിച്ച്‌ കിക്കായതിനാലും ഒരു പട്ടിയും ഓലിയിട്ടില്ല.

പക്ഷേ ദില്‍ബനെ കണ്ടതും “ഹെന്റ്മ്മേ...” എന്ന് ഉറക്കെ കരഞ്ഞ് പ്രേതം ബോധം കെട്ടുവീണു. തൊട്ടപ്പുറത്ത് ദില്‍ബനും

ഈ ബോധക്കേടുകള്‍ക്ക് കാരണം എന്തായിരിക്കും.

Labels:

11 Comments:

  • At 11:25 PM, Blogger Rasheed Chalil said…

    സമയം അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. നീലാകാശത്തൂടെ നീങ്ങുന്ന ഫ്ലൈറ്റ്‌ സ്വപ്നം കണ്ടുറങ്ങുന്ന ദില്‍ബന്‍ ഞെട്ടിയുണര്‍ന്നു. നോക്കുമ്പോള്‍ കട്ടിലിനരികില ഒരു പ്രേതം. അജ്‌മാനില്‍ അധികം പട്ടികളില്ലാത്തത്‌ കൊണ്ടും ഉള്ളത്‌ പട്ടയടിച്ച്‌ കിക്കായതിനാലും ഒരു പട്ടിയും ഓലിയിട്ടില്ല.

    പക്ഷേ ദില്‍ബനെ കണ്ടതും “ഹെന്റ്മ്മേ...” എന്ന് ഉറക്കെ കരഞ്ഞ് പ്രേതം ബോധം കെട്ടുവീണു. തൊട്ടപ്പുറത്ത് ദില്‍ബനും

    ഈ ബോധക്കേടുകള്‍ക്ക് കാരണം എന്തായിരിക്കും.

     
  • At 11:27 PM, Blogger മുസ്തഫ|musthapha said…

    അത് ശരി, ഇത്തിരി ഇതിലിടയ്ക്കപ്പോ അജ്മാനിലും പോയല്ലേ :)

     
  • At 11:29 PM, Blogger Rasheed Chalil said…

    അന്ന് നീയും അവിടെ ഉണ്ടായിരുന്നോ അഗ്രജാ... പാവം ദില്‍ബന്‍ അഗ്രജനാണെന്ന് അറിഞ്ഞിരിക്കില്ല.

     
  • At 11:31 PM, Blogger മുസ്തഫ|musthapha said…

    ഹഹ ഇത്തിരീ...

    ഒരുളല്‍ ഈസ് ഇഞ്ച്യൂരിയസ് ഫോര്‍ ഹെല്‍ത്ത് ;)

     
  • At 12:20 AM, Blogger Unknown said…

    ഹ ഹ ഹ
    ഈ അസുരന്മാരും പ്രേതങ്ങളും പണ്ടുമുതലേ ഒരേ ട്രാക്കില്‍ യാത്ര ചെയ്യാറില്ലെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.

    പുതച്ചുമൂടിക്കിടന്ന ദില്‍ബനെ കണ്ട് വല്ല സാന്‍ഡോസുമായിരിക്കുമെന്ന് കരുതി കുപ്പിയിലെന്തെങ്കിലും ബാക്കിയുണ്ടോ എന്നു ചോദിക്കാനായിരിക്കും പാവം പ്രേതം വന്നത് :).

    ഞെട്ടിയെഴുന്നേറ്റ ഒരസരുനെ കണ്ട് പ്രേതവും പ്രേതമാണു മുന്നിലെന്നു കണ്ട് അസുരനും ഞെട്ടിയിരിക്കും:)

    എന്നാലും ഈ അസമയത്ത് അവിടെ ഇത്തിരിവെട്ടവും തെളിയിച്ച് ഇത്തിരി കറങ്ങി നടക്കുന്നതെന്തിനെന്നു മാത്രം മനസ്സിലായില്ല.

     
  • At 2:52 AM, Blogger Kaithamullu said…

    “നീലാകാശത്തൂടെ നീങ്ങുന്ന ഫ്ലൈറ്റ്‌ സ്വപ്നം കണ്ടുറങ്ങുന്ന ദില്‍ബന്‍ ....“
    -സ്വപ്നമെന്തെന്ന് സൂചന!


    ‘നോക്കുമ്പോള്‍ കട്ടിലിനരികില ഒരു പ്രേതം‘
    -വിവാഹിതനല്ലെന്ന് പറയാതെ പറഞ്ഞിരിക്കുന്നു.

    “അജ്‌മാനില്‍ അധികം പട്ടികളില്ലാത്തത്‌ കൊണ്ടും ഉള്ളത്‌ പട്ടയടിച്ച്‌ കിക്കായതിനാലും ..”

    -അജ്മാന്‍ ബ്ലോഗ്ഗേര്‍സ്, നിങ്ങള്‍‍ക്ക് പാര...പാ‍ര...പരാവാരം!

    “ഹെന്റ്മ്മേ...” എന്ന് ഉറക്കെ കരഞ്ഞ് ..
    -നോട്ട് ദ് പോയിന്റ്!

    “തൊട്ടപ്പുറത്ത് ദില്‍ബനും“
    -കിടക്കയിലല്ല, ചെക്ക് ആക്ടിവിറ്റി ലോഗ്!

    “ബോധക്കേടുകള്‍ക്ക് കാരണം എന്തായിരിക്കും“
    -ഇത്തിരി!!

     
  • At 3:02 AM, Blogger ഉണ്ണിക്കുട്ടന്‍ said…

    ദില്‍ബനെ കണ്ടപ്പോ പ്രേതം ബോധം കെട്ടതു സ്വാഭാവികം . പ്രേതം തട്ടിപ്പോകാഞ്ഞതു ഭാഗ്യം ! ഇനി ദില്‍ബന്‍ ബോധം കെട്ട കാരണം പ്രേതത്തിന്റെ കയ്യില്‍ ഒരു കണ്ണാടി ഉണ്ടായിരുന്നു. (ചീറ്റിപ്പോയല്ലേ..എനിക്കറിയാം )

     
  • At 4:16 AM, Blogger മഴത്തുള്ളി said…

    ഇത്തിരീ, എന്താ ദില്‍ബനെ കൊട്ടുന്നത്. പാവം :)

     
  • At 4:36 AM, Blogger Unknown said…

    ഉണ്ണിക്കുട്ടന്‍ പറഞ്ഞത് പ്രേതത്തിന്റ്റെ കൈയില്‍ കണ്ണാടി ഉണ്ടായിരുന്നു എന്നാണോ പ്രേതം കണ്ണാടി വെച്ചിരുന്നു എന്നാണോ?:)
    ( മുകളില്‍ പ്രത്യക്ഷപ്പെട്ട രണ്ട് കണ്ണാടിക്കാരില്‍ ആരെങ്കിലും ഒരാളായിരിക്കുമോ?)

     
  • At 8:24 AM, Blogger പുള്ളി said…

    ക്ലൂ: ഈ പോസ്റ്റിലെ ദില്‍ബന്റെ കമന്റില്‍ ഉണ്ട് ഉത്തരം

     
  • At 3:02 AM, Blogger മെലോഡിയസ് said…

    പുള്ളിയുടെ കമന്റിലെ ലിങ്കില്‍ പോയി നോക്കിയപ്പോഴാണ് ബോധക്കേടിന്റെ കാര്യം പുടിക്കിട്ടിയത്..

     

Post a Comment

<< Home