വെറുതെ ഇരിക്കുന്നവര്‍ക്ക് വേണ്ടി

-

Monday, August 20, 2007

ചില ചോദ്യങ്ങള്‍...

മാവേലിക്ക്‌ എന്തിനായിരിക്കും കൊമ്പന്‍ മീശയും കുടവയറും ?

അല്‍പന്‌ അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രി പിടിക്കുന്ന കുട പോപ്പിക്കുടയോ ജോണ്‍സ്‌ കുടയോ.. ഓലക്കുടയോ.. ?

ഒരുമയുണ്ടെങ്കില്‍ ഒലയ്കമേലും കിടക്കാമെങ്കില്‍ ഒരുമയില്ലങ്കില്‍ എവിടെ കിടക്കും... ?

കാക്കയ്ക്ക്‌ തന്‍ കുഞ്ഞ്‌ പൊന്‍ കുഞ്ഞെങ്കില്‍ കുയിലിന്റെ കുഞ്ഞിന്റെ ഗതി എന്തായിരിക്കും... ?

ഈ നാല്‌ ചോദ്യങ്ങള്‍ക്ക്‌ ശരിയായ ഉത്തരം കണ്ടെത്തിയാല്‍... സുല്ലിന്റെ വക പത്ത്‌ തേങ്ങ ഫ്രീ...

10 Comments:

 • At 3:42 AM, Blogger ഇത്തിരിവെട്ടം said…

  മാവേലിക്ക്‌ എന്തിനായിരിക്കും കൊമ്പന്‍ മീശയും കുടവയറും ?

  അല്‍പന്‌ അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രി പിടിക്കുന്ന കുട പോപ്പിക്കുടയോ ജോണ്‍സ്‌ കുടയോ.. ഓലക്കുടയോ.. ?

  ഒരുമയുണ്ടെങ്കില്‍ ഒലയ്കമേലും കിടക്കാമെങ്കില്‍ ഒരുമയില്ലങ്കില്‍ എവിടെ കിടക്കും... ?

  കാക്കയ്ക്ക്‌ തന്‍ കുഞ്ഞ്‌ പൊന്‍ കുഞ്ഞെങ്കില്‍ കുയിലിന്റെ കുഞ്ഞിന്റെ ഗതി എന്തായിരിക്കും... ?

  ഈ നാല്‌ ചോദ്യങ്ങള്‍ക്ക്‌ ശരിയായ ഉത്തരം കണ്ടെത്തിയാല്‍...

 • At 3:44 AM, Blogger Sul | സുല്‍ said…

  ആദ്യതേങ്ങ ഉടക്കാതെ വെക്കുന്നു.
  ബാക്കി ഒമ്പതെണ്ണം അടുത്തുതന്നെ വെക്കുന്നു.
  സ്പോണ്‍സര്‍ മുങ്ങി, പരിപാടി കുളമായി എന്നു പറയിക്കരുതല്ലോ.

  സുല്ലിനെ സുല്ലിടീക്കല്ലേ

  -സുല്‍

 • At 3:45 AM, Blogger G.manu said…

  sammanam royal challenge ayirunenkil ithu challenge ayi eduthnem

 • At 4:20 AM, Blogger :: niKk | നിക്ക് :: said…

  മാവേലിക്ക് കൊമ്പന്‍ മീശയും കുടവയറുമില്ലെങ്കിലെങ്ങിനെ മാവേലിയായിടും?

  അല്‍പന്‌ അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രി പിടിക്കുന്ന കുട പോപ്പിക്കുടയോ ജോണ്‍സ്‌ കുടയോ.. ഓലക്കുടയോ.. ?

  ഉ: ഇതൊന്നുമല്ലിഷ്ടാ... കിളിമാര്‍ക്ക് കുട

  ഒരുമയുണ്ടെങ്കില്‍ ഒലയ്കമേലും കിടക്കാമെങ്കില്‍ ഒരുമയില്ലങ്കില്‍ എവിടെ കിടക്കും... ?

  ഉമ്മയോ? ങെ!

  കാക്കയ്ക്ക്‌ തന്‍ കുഞ്ഞ്‌ പൊന്‍ കുഞ്ഞെങ്കില്‍ കുയിലിന്റെ കുഞ്ഞിന്റെ ഗതി എന്തായിരിക്കും... ?

  ഉ: അധോഗതി

 • At 4:27 AM, Blogger ഏറനാടന്‍ said…

  This comment has been removed by the author.

 • At 4:29 AM, Blogger ഏറനാടന്‍ said…

  ഉ:1 - മാവേലിക്ക്‌ കേരളമണ്ണിലൂടെ ഉലാത്താനൊരു ധൈര്യത്തിനും (കൊമ്പന്‍ മീശ) പിന്നെ പോവും വഴി കേറുന്ന ആയിരക്കണക്കിന്‌ ഷാപ്പുകളുടെ മുന്നോടിയായൊരു ബലത്തിനും (കുടവയര്‍)

  ഉ:2 - ഇതൊന്നുമല്ല - കാലന്‍ കുട കറക്‌റ്റ്‌.

  ഉ:3 - ഉരല്‍ പോതും

  ഉ:4 - കുയിലിന്‍ കുഞ്ഞ്‌ കാക്കക്ക്‌ ചെമ്പന്‍ കുഞ്ഞ്‌

  മാഷേ സമ്മാനടിച്ചാല്‍ അതു മേടിക്കാന്‍ എവിടെ വരണം എന്നറിയിക്ക്വോ?

 • At 4:31 AM, Blogger ശ്രീ said…

  1.മാവേലിക്ക്‌ എന്തിനായിരിക്കും കൊമ്പന്‍ മീശയും കുടവയറും ?

  പുള്ളിയുടെ പാസ്പോര്‍‌ട്ട് എടുത്തപ്പോഴേ അങ്ങനാ ഇത്തിരി മാഷെ... ഇനിയിപ്പോ ആ കൊമ്പന്‍‌ മീശ വടിച്ചു കളഞ്ഞാല്‍‌ പാതാലത്തീന്ന് എന്‍‌ട്രി കിട്ടീല്ലെങ്കിലോ?
  പിന്നെ കുടവയറ്... തിന്നുമ്പോ ഓര്‍‌ക്കണായിരുന്നു. എന്തിനാ മാവേലിയെ പറയണേ? വര്‍‌ഷത്തില്‍‌ ഒരിക്കലേ വരുന്നുള്ളൂന്ന് പറഞ്ഞ് നമ്മളൊക്കെ തന്നല്ലേ തിരുവോണത്തിന്‍ സദ്യ കുശാലാക്കുന്നേ?

  2.അല്‍പന്‌ അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രി പിടിക്കുന്ന കുട പോപ്പിക്കുടയോ ജോണ്‍സ്‌ കുടയോ.. ഓലക്കുടയോ.. ?

  സംശയമെന്താ ഇരിങ്ങാലക്കുട!!!

  3.ഒരുമയുണ്ടെങ്കില്‍ ഒലയ്കമേലും കിടക്കാമെങ്കില്‍ ഒരുമയില്ലങ്കില്‍ എവിടെ കിടക്കും... ?

  ഒരുമയില്ലെങ്കില്‍‌ ഉരലുമ്മേല്‍‌ കിടക്കുമായിരിക്കും

  4.കാക്കയ്ക്ക്‌ തന്‍ കുഞ്ഞ്‌ പൊന്‍ കുഞ്ഞെങ്കില്‍ കുയിലിന്റെ കുഞ്ഞിന്റെ ഗതി എന്തായിരിക്കും...?

  അത് നിക്കു പറഞ്ഞ പോലെ അധോഗതി തന്നെ
  :)

 • At 10:47 AM, Blogger സഹയാത്രികന്‍ said…

  ഒന്നാമത്തെ ചോദ്യത്തിനുത്തരം എനിക്കറിയില്ല...

  രണ്ടമത്തേതിന്റെ ഉത്തരം ഞാന്‍ മറന്നു പോയി....

  മൂന്നാമത്തേതിന്റെ ഉത്തരം എന്നെ കൊന്നാലും ഞാന്‍ പറയില്ല....

  നാലാമത്തെ ചോദ്യം ശരിയല്ല... ശരിയായ ചോദ്യം എനിക്കറിയേം ഇല്ല...

  പിന്നെ ഞാനെങ്ങനാ ഉത്തരം പറയാ... എന്റെ സമ്മാനം പോയി :(

 • At 4:56 PM, Blogger ഏ.ആര്‍. നജീം said…

  നാലിനും ഓരോ ക്ലൂ തരാവോ..
  ഉത്തരം എനിക്കറിയാം എന്നാലും ക്ലൂ ചോദിക്കുന്നതാ ഒരു ഫാഷന്‍..അതാ.
  ഈ ടീവിക്കാരു വരുത്തിവച്ച ഒരു വിനയേ..

 • At 4:22 AM, Blogger Vanaja said…

  കുളുവും, ക്ളൂവിണ്റ്റെ കുളുവും, പിന്നെ അതിണ്റ്റെ ക്ളൂവും പറഞ്ഞു തന്നാല്‍ ഒന്നു ട്രൈ ചെയ്തു നോക്കാമായിരുന്നൂ........

Post a Comment

<< Home