വെറുതെ ഇരിക്കുന്നവര്‍ക്ക് വേണ്ടി

-

Thursday, April 12, 2007

പോക്കറ്റടിക്കാരന്റെ ആത്മാവ്

പോക്കറ്റടിക്കാരനെ ഓടിച്ചിട്ടടിക്കുമ്പോള്‍ ആത്മാവിന്റെ അന്തരാളങ്ങളില്‍ മുഴങ്ങുന്നത് എന്തായിരിക്കും... ?

13 Comments:

  • At 4:44 AM, Blogger Rasheed Chalil said…

    പോക്കറ്റടിക്കാരനെ ഓടിച്ചിട്ടടിക്കുമ്പോള്‍ ആത്മാവിന്റെ അന്തരാളങ്ങളില്‍ മുഴങ്ങുന്നത് എന്തായിരിക്കും... ?

     
  • At 4:48 AM, Blogger സു | Su said…

    പോക്കറ്റടിക്കാരന്റെ ആത്മാവിന്റെ അന്തരാളങ്ങളില്‍ നിന്ന്, പോലീസുകാരന്റെ കൈയില്‍ നിന്നും രണ്ടാമത് കിട്ടാന്‍ പോകുന്ന ഇടിയുടെ ശബ്ദവും, ഇടിക്കുന്നവന്റെ ആത്മാവില്‍ നിന്ന്, തിരിച്ചടിയുടെ ശബ്ദവും മുഴങ്ങും. ;)

     
  • At 4:50 AM, Blogger സുല്‍ |Sul said…

    ഓടിച്ചിട്ടടിക്കുന്ന പോലീസിന്റെ ആത്മാവിന്റെ അന്തരാളങ്ങളില്‍ ഓടുന്നവന്‍ അടിച്ചു മാറ്റിയ പേഴ്സിന്റെ കനമറിയാനുള്ള മണി മുഴക്കമായിരിക്കും.

    പിന്നെ ഇതും “ഠേ........”
    -സുല്‍

     
  • At 5:18 AM, Blogger സാജന്‍| SAJAN said…

    നാളെ പോക്കറ്റടിക്കുമ്പോ എനിക്കും ഈ ഗതിയാന്ന്.. അല്ലതെന്ത് കുന്തമാ അപ്പൊ അലോചിക്കുന്നേ
    :)

     
  • At 5:28 AM, Blogger അപ്പു ആദ്യാക്ഷരി said…

    ഓ.. മനസ്സിലായി...
    അടുത്ത കഥയെഴുതാനുള്ള വകുപ്പ് കമന്റുകളില്‍ക്കൂടി ശേഖരിക്കുകയാണല്ലേ..നടക്കട്ടെ. (പോക്കറ്റടികാരന്റെ പ്രേമകാവ്യം)

     
  • At 5:41 AM, Blogger മഴത്തുള്ളി said…

    പോക്കറ്റടിക്കാരന്‍ തന്റെ പേഴ്സില്‍ തടഞ്ഞതിന്റെ പകുതി പോലീസുകാരന്‍ ഇന്നു കൊണ്ടുപോകുമല്ലോ എന്നോര്‍ത്ത് ദുഖിക്കും. കൂടെ പതുക്കെ അടിക്കടാ പോലീസെ പിടിക്കപ്പെടുമ്പോളൊക്കെ 50:50 തരുന്നതല്ലേ എന്നും ;)

     
  • At 9:07 AM, Blogger salim | സാലിം said…

    നാളെ ഇത്പോലെ പിടിക്കപ്പെടാതിരിക്കാനുള്ള വഴികളാലോചിക്കുകയായിരിക്കും

     
  • At 9:13 AM, Blogger myexperimentsandme said…

    പണ്ട് കേയെസ്സാര്‍‌ട്ടീസീ ബസ്സില്‍ ഏറ്റവും പുറകിലത്തെ സീറ്റില്‍ ഇടതുവശത്തായിരുന്ന പോക്കറ്റടിക്കാരന്‍ ഇടത്തെ പോക്കറ്റില്‍നിന്ന് എന്റെ പേഴ്‌സ് മൊത്തത്തിലടിച്ചെന്നറിഞ്ഞ് അവന്റെ കൈയ്യില്‍ കയറിപ്പിടിച്ചിട്ടും അവന്‍ ഇറങ്ങിപ്പോയപ്പോള്‍ അവനെ അടിക്കുന്നത് പോയിട്ട് ഒന്ന് ഓടിക്കാന്‍ കൂടി പറ്റാത്ത എന്റെ ആത്മാവിന്റെ അന്തരാളത്തില്‍ അന്ന് മുഴങ്ങിയത് “..ന്‍, ...ണ്ടന്‍, ...മണ്ടന്‍, ...നമണ്ടന്‍, ...ആനമണ്ടന്‍ എന്നായിരുന്നു.

    ദോ എന്റെ പേഴ്സില്‍ ഇത്രയും പൈസയുണ്ട് കേട്ടോ ചേട്ടാ എന്ന് പറഞ്ഞ് ടിക്കറ്റെടുത്തപ്പോള്‍ ചില്ലറ ചോദിച്ച കണ്ടക്ടറെ പേഴ്‌സ് തുറന്ന് കാണിച്ച് ആ കള്ളനെ പ്രലോഭിപ്പിച്ചത് ഞാന്‍ തന്നെ :(

     
  • At 11:36 PM, Blogger മിടുക്കന്‍ said…

    അവനൊരു ബ്ലൊഗര്‍ ആണെങ്കില്‍..
    എന്നൊരു ചെയ്ഞ്ച് ഇട്ട് നൊക്കു.. അപ്പൊ അതിവിടത്തെ ചെല പൊക്കറ്റ് അടികക്കാര്‍ക്കും കൊള്ളും.. അങ്ങനെ അവര്‍ ഇവിടെ കമന്റും.. അപ്പൊള്‍ മനസിലാക്കാം..
    എന്നിട്ട് പോരെ ഇത്തിരി..

     
  • At 11:38 PM, Blogger മുസ്തഫ|musthapha said…

    നോ കമന്‍റ്... നോ വെറുതെ... നോ ഇരിക്കല്‍...

    :)

     
  • At 11:39 PM, Blogger തമനു said…

    This comment has been removed by the author.

     
  • At 11:40 PM, Blogger തമനു said…

    വെറുതേ ഓടിച്ചിട്ടിടിക്കണ്ടാരുന്നു.

    “വല്യ പേഴ്സും കൊണ്ടു നടന്നിട്ട് അതിനകത്ത്‌ ഒരു രണ്ടു രൂപയെങ്കിലും വച്ചു കൂടേടാ തെണ്ടീ”

    എന്ന്‌ ആ പോക്കറ്റടിക്കാരന്‍ നാലു പേരുടെ മുന്നില്‍ വച്ച്‌ പറഞ്ഞതിന്റെ ഒരു ചമ്മലിന്റെ ഒരു ഗുത്ഷിമ്മും, പിന്നെ ആള്‍ക്കാരെല്ലാം കൂടുന്നതിനു മുന്‍പ്‌ അവന്‍ വാരിയെല്ലിനിട്ടിടിച്ചതിന്റെ ഒരു ഹ്രീഹ്ലാദോം ആയിരിക്കും അന്തരാളങ്ങളീല്‍ നിന്നിം മുഴങ്ങുന്നത്‌.

    പിന്നെ ഒരു മൂന്നു ദിവസത്തേക്ക്‌ “ഹയ്യോ, ഹമ്മേ” എന്ന ശബ്ദോം..

     
  • At 12:01 AM, Blogger asdfasdf asfdasdf said…

    ഈ ആത്മാവിന് വേറൊരു പണിയുമില്ലേ ? മനസ്സമാധാനത്തോടെ ഇനി എങ്ങനെ പോക്കറ്റടിക്കും. ?

     

Post a Comment

<< Home