വെറുതെ ഇരിക്കുന്നവര്‍ക്ക് വേണ്ടി

-

Tuesday, February 13, 2007

മരണപ്പെട്ടവര്‍ക്കായൊരു കാര്‍ഡ്...

മരണപ്പെട്ടവര്‍ക്കായി ഒരു ദിനമില്ലാത്തതും ആരും കാര്‍ഡയക്കാത്തതും എന്ത് കൊണ്ടാവും... ? അഡ്രസ്സ് കിട്ടാത്തത് കൊണ്ടാണോ... ?

Labels:

15 Comments:

  • At 10:01 PM, Blogger Rasheed Chalil said…

    മരണപ്പെട്ടവര്‍ക്കാ ഒരു ദിനമില്ലാത്തതും ആരും കാര്‍ഡയക്കാത്തതും എന്ത് കൊണ്ടാവും... ? അഡ്രസ്സ് കിട്ടാത്തത് കൊണ്ടാണോ... ?

     
  • At 10:04 PM, Blogger സുല്‍ |Sul said…

    ഇത്തിരിവെട്ടത്തിന്റെ അഡ്രസ്സില്‍ അയച്ചാല്‍ മതിയൊ?

    മരിച്ചവര്‍ക്കായി പലദിനങ്ങളും ഉണ്ടല്ലൊ. ഏതുരീതിയില്‍ മരിച്ചു, എവിടെ മരിച്ചു, എവിടെ ജനിച്ചു എന്നതിനനുസരിച്ച് അതിന്റെ ആഘോഷത്തിന് (?) ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെന്നു മാത്രം.

    -സുല്‍

     
  • At 10:10 PM, Blogger Rasheed Chalil said…

    സുല്ലേ പ്രണയിക്കുന്നവര്‍ക്ക് വാലന്റെന്‍ ഡേ പോലെ ... ഫാദേഴ്സ് ഡേ പോലെ... ഫ്രന്‍ഷിപ്പ് ഡേ പോലെ... ഒരു ദിനം.

    എന്റെ അഡ്രസില്‍ വരുന്നത് ഞാന്‍ സുല്ലിന് ഫോര്‍വേഡ് ചെയ്യാം.

     
  • At 10:15 PM, Blogger മുസ്തഫ|musthapha said…

    മരിച്ചതല്ലേ വെറുതെ വിടാം എന്ന് കരുതിയാവും




    - അഗ്രജന്‍ -

     
  • At 10:22 PM, Blogger Mubarak Merchant said…

    പതിനാറടിയന്ത്രം, ആണ്ടടിയന്ത്രം എന്നിങ്ങനെ പല പേരുകളില്‍ ഈ ദിനങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ മറ്റു വിശേഷ ദിവസങ്ങളേക്കാളുപരി ഇവ ഒരു പടികൂടി കടന്ന് പേഴ്സനലൈസ്ഡ് ദിനങ്ങളാകയാല്‍ കാര്‍ഡുകള്‍ അയയ്ക്കുന്ന പതിവില്ല. ഇത് കൂടാതെ വീര മൃത്യു വരിച്ചവര്‍ക്കു മാത്രമായി രക്തസാക്ഷിത്വ ദിനങ്ങളും ആചരിച്ചു വരുന്നുണ്ട്. പോരെന്നാണെങ്കില്‍,
    കള്ളടിച്ച് മരിച്ചവര്‍ക്കാണെങ്കില്‍ -ലിമാക്രോണ്‍ ഡേ, അപമൃത്യു വരിച്ചവര്‍ക്കായി മതാടിസ്ഥാനത്തില്‍ ഇഫ്‌രീത്ത് ദിനം (മുസ്ലിങ്ങള്‍ക്ക്) ലൂസിഫേഴ്സ് ഡേ (നസ്രാണികള്‍ക്ക്) ആനമറുതാ ദിനം (ഹിന്ദുക്കള്‍ക്ക്) എന്നിവ പുതുതായി ഏര്‍പ്പെടുത്താവുന്നതാണ്. ഇനിയും കൊറേ ഒണ്ട്, അത് ഈ മെയിലില്‍ ആവശ്യക്കാര്‍ക്ക് അയച്ചു തരുന്നതാണ്.

     
  • At 10:36 PM, Blogger പ്രിയംവദ-priyamvada said…

    കാര്‍ഡ്‌ അയച്ചിട്ടു മടക്കതപാലില്‍ അങ്ങൊട്ടു ക്ഷണിച്ചുകൊണ്ടു മറുപടി വന്നലൊ എന്നു പേടിച്ചിട്ടാവും :-)

     
  • At 10:40 PM, Blogger സു | Su said…

    കിട്ടാത്തതുകൊണ്ടല്ല ഇത്തിരീ :) എല്ലാവര്‍ക്കും അറിയാം, ഇവിടെയിരിക്കുമ്പോള്‍ പറയാന്‍ കഴിയാത്തത്, മരിച്ചുകഴിഞ്ഞാല്‍, അവര്‍ സ്വീകരിക്കില്ലെന്ന്. ദിനം ഉണ്ട്. ഓര്‍മ്മദിവസം. അവിടെ അവര്‍ എപ്പോള്‍ ആഘോഷിക്കുന്നു എന്നറിയില്ല. ഞാന്‍ പോകുമ്പോള്‍, വിശദമായി എഴുതി അറിയിക്കാം . ;)

     
  • At 10:47 PM, Blogger asdfasdf asfdasdf said…

    മരണപ്പെട്ടവര്‍ക്കും കാര്‍ഡയക്കാം. ഈ ലിങ്കിലൊന്നു പോയി നോക്കൂ. http://www.deepestfeelings.com/holidays/day_ofthe_dead/index.shtml

     
  • At 11:19 PM, Blogger Abdu said…

    ദിനങ്ങള്‍ ഉണ്ടാകുമായിരിക്കും, പക്ഷെ അതിത്ര ആഘോഷിക്കപ്പെടാതെപോകുന്നതിന്റെ കാരണം വാണിജ്യപരമായ അതിന്റെ പരിമിതികള്‍ തന്നെയായിരിക്കണം. കാര്‍ഡയക്കാന്‍ പറ്റാ‍ത്തത് കാരണം ആര്‍ച്ചീസിനും ഹാള്‍മാര്‍ക്കിനും ഒന്നും അതില്‍ വലിയ താല്പര്യം കാണില്ല, ഈ കാര്‍ഡ് കമ്പനികള്‍ ഇല്ലായിരുന്നുവെങ്കില്‍ നമ്മളിന്ന് സ്വാതന്ത്ര്യ ദിനം പോലും ആഘോഷിക്കുകയുമില്ലായിരുന്നു.

     
  • At 11:52 PM, Blogger ഇട്ടിമാളു അഗ്നിമിത്ര said…

    ഇത്തിരി.... കൃസ്റ്റ്യന്‍സിന്` ഉണ്ടല്ലോ "മരിച്ചവരുടെ ദിവസം ".. നവംബറിലാണ്.. ഡേറ്റ് ഓര്‍ക്കുന്നില്ല... കര്‍ത്താവെ, ഇനി അത് ഏതേലും പ്രത്യേക വിഭാഗത്തിന്റെ ആണോ എന്നറിയില്ലാട്ടോ...ഹിന്ദുക്കള്ക്ക് കര്‍ക്കിടകവാവ്..മരിച്ചവര്‍ അവരുടേ കഴിവുകള്‍ തെളിയിക്കും വരെ ഇത്തരം കാര്‍ഡ് ദിനങ്ങള്‍ പ്രതീക്ഷിക്കേണ്ട...നമുക്കു വല്ലതും ചെയ്തു തരനൊക്കുമോ എന്നു തന്നെ.... അവരെങ്കിലും സമാധാനമായിരിക്കട്ടെ..

     
  • At 12:51 AM, Blogger അഡ്വ.സക്കീന said…

    മറ്റെല്ലാവര്‍ക്കും ഒരു ദിനമുള്ളപ്പോള്‍ മുന്നൂറ്റി അറുപത്തഞ്ച് ദിവസവും ചരമ വാര്‍ഷിക ദിനങ്ങളല്ലേ. ആരുമല്ലാത്തവര്‍ ഒരിക്കല്‍ ഓര്‍ക്കുന്നതിലും നല്ലതല്ലേ, അടുത്തവര്‍ എന്നുമോര്‍ക്കുന്നത്.
    അല്ലെങ്കിലെന്തിനാ ഒരു ദിനം അവര്‍ എപ്പോഴും നമ്മിലൂടെ ജീവിക്കുമ്പോള്‍.

     
  • At 9:32 AM, Blogger നിര്‍മ്മല said…

    ഒാല്‍ സെയിന്റ്‌ സ്‌ ഡേ നവംബര്‍ ഒന്നിന്‌ നസ്രാണികള്‍ക്ക്‌. മരിച്ചവര്‍ക്കു വേണ്ടിമാത്രം ജീവിച്ചിര്‍ക്കുന്നവര്‍ 'ആഘോഷി'ക്കുന്നത്‌.
    അതിന്റെ വകഭേദമാണു ഞങ്ങട (അമോരിക്കകാരെന്ന്) ഹാലോവിന്‍ ഒക്ടോബര്‍ 31-ം തീയതി.
    കാര്‍ഡില്ലാത്തത്‌ അഡ്രസറിയാഞ്ഞിട്ടാവും. സ്റ്റാമ്പു ചിലവാകാത്തതുകൊണ്ട്‌ indian postal department ന്റെ കറുത്തകൈകള്‍ ഇതിനു പിന്നിലുണ്ടെന്നു പറഞ്ഞ്‌ ഒരു ബന്ദു നടത്തിയാലോ?

     
  • At 9:44 AM, Anonymous Anonymous said…

    ഇത്തിരി ഒരു പഴയ കഥ ഓര്‍മ്മവരുന്നു. ഇംഗ്ലണ്ടില്‍ “ഡെഡ് ലെറ്റര്‍” എന്നൊരു തപാല്‍ വകുപ്പുണ്ടത്രേ[കേട്ട് ക്കെല്വി മാത്രം]. അഡ്രസ്സില്ലാതെ , അല്ലെങ്കില്‍ അഡ്രസ്സ് പൂര്‍ണ്ണമല്ലാത്ത കത്തുകള്‍ കൈകാര്യം ചെയ്യുന്നിടം.[ഫ്രം അഡ്രസ്സ് കൂടി ഇല്ലാത്തത്]. അവര്‍ കത്ത് പൊട്ടിച്ച് ഉള്ളടക്കം വായിക്കും. അതില്‍ നിന്നെങ്കിലും തുമ്പോ,തരിമ്പോ കിട്ടിയാല്‍ വിലാസം കൂടുതല്‍ വ്യക്തമാകുമല്ലോ. അങ്ങിനെയുള്ള “ഡെഡ് ലെറ്റര്‍” വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് കത്തയക്കണമെങ്കില്‍ എന്ത് ചെയ്യാം. വിലാസമില്ലാതെ പോസ്റ്റ് ചെയ്താല്‍ മതി. അതായിരുന്നു കഥാ‍തന്തു. കോനാന്‍ ഡൊയലിന്റെ ഷെര്‍ലക് ഹോംസിന്റെ വിലാസത്തിലേയ്ക്ക് അയക്കുന്ന കത്തുകള്‍ക്കും, സാന്റാക്ലോസ്സിനയക്കുന്ന കത്തുകള്‍ക്കും മറുപടി അയക്കുന്ന വിരുതരെ അറിയാം. എന്നാലും മരിച്ചവര്‍ക്ക്... മറുപടി കിട്ടില്ല എന്ന് കരുതിയാകും അല്ലേ ആരും കാര്‍ഡ്/കത്ത് അയക്കാത്തത്. വിലാസം കിട്ടിയാല്‍ എനിക്കും ഒന്ന് തരൂ.
    ഓ.ടോ.
    മരിച്ചവരുടേയും സ്വസ്ഥത നശിപ്പിക്കണം അല്ലേ?

     
  • At 10:11 AM, Blogger റീനി said…

    ഇത്തിരി, ഇത്തിരിയുടെ മോന്‍ വളര്‍ന്നുപോയല്ലോ!

    മരിച്ചുപോയവരെ പ്രിയമുള്ളവര്‍ എന്നും ഓര്‍മ്മിക്കുന്നില്ലേ? അവരുടെ ഓര്‍മ്മദിവസം നമ്മള്‍ നേരിട്ടും, വൈദീകര്‍ വഴി, പൂജാരികള്‍ വഴി അവര്‍ക്കുള്ള സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കാറില്ലേ? പ്രിയമുള്ളവര്‍ എന്നും അവരെക്കുറിച്ചോര്‍ക്കുന്നതല്ലേ ഒരുലോകം മുഴുവനും ഒരു ആചാരത്തിനുവേണ്ടി അവരെ ഒരു ദിവസം മാത്രം ഓര്‍ക്കുന്നതിലും നല്ലത്‌?

     
  • At 10:53 AM, Blogger വേണു venu said…

    ഇത്തിരീ,
    ഞാനറിഞ്ഞിരിക്കുന്നതു്,
    മരിച്ചവന്‍ അറിയുന്നില്ല മരിച്ച ദിവസം,
    മരിച്ചുകഴിഞ്ഞവന്‍റെ ആളുകള്‍ മരിച്ചവനെ ഭയപ്പെടുന്നു.
    അവനെ ആ ദിവസം തന്നെ അടയാളമില്ലാതെ കത്തിച്ചോ പെട്ടിയിലോ ആക്കി മറവിയുടെ മഹഗര്‍ത്തത്തിലേയ്കു് അയയ്ക്കുന്നതിനെ ശവദാഹം എന്നു പറയും.
    പത്രത്തിലെ ചരമ കോളവും പ്രതിമയും ഓര്‍മ്മക്കുറിപ്പുകളും,
    ഇതെല്ലാം മരിച്ചദിവസം അഡ്രെസ്സും എരിച്ചു കളഞ്ഞതിന്‍റെ സാക്ഷി പത്രങ്ങള്‍ മാത്രം.

     

Post a Comment

<< Home