വെറുതെ ഇരിക്കുന്നവര്‍ക്ക് വേണ്ടി

-

Sunday, January 21, 2007

ഹേയ്.. വെറുതെ ഇരിപ്പാണോ എങ്കില്‍...

മണല്‍ത്തരിയുടെ ഭൂതകാലത്തില്‍ മഴയുടെ മൌനത്തിന്റെ പങ്കെന്ത് ?

16 Comments:

 • At 12:41 AM, Blogger ഇത്തിരിവെട്ടം|Ithiri said…

  മണല്‍ത്തരിയുടെ ഭൂതകാലത്തില്‍ മഴയുടെ മൌനത്തിന്റെ പങ്കെന്ത് ?

   
 • At 12:48 AM, Blogger സ്പിന്നി said…

  മണല്‍തരികള്‍ക്ക് സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അല്ല അത് നമുക്ക് കേള്‍ക്കാന്‍ കഴിയുമായിരുന്നെങ്കില്‍.........

   
 • At 12:56 AM, Blogger സു | Su said…

  അറിയില്ല.

   
 • At 1:45 AM, Blogger ikkaas|ഇക്കാസ് said…

  മണല്‍ത്തരിയുടെ ഭൂതകാലം എന്നു പറയുമ്പോള്‍ അത് ഒരു വലിയ (ഇടത്തരമോ ചെറുതോ ആയാലും തരക്കേടില്ല) പാറയുടെ ഭാഗമായിരുന്ന കാലമായിരിക്കണം.

  അവിടെ മഴയുടെ മൌനത്തിനുള്ള പങ്കാണ് ഗവേഷകന്‍ അന്വേഷിക്കുന്നത്.

  അതില്‍ നിന്ന് മനസ്സിലാവുന്നത്, ആ പാറപ്പുറത്ത് മഴ പെയ്തിരിക്കാന്‍ ഇടയില്ല എന്ന വസ്തുതയാണ്. കാരണം, മഴയ്ക്ക് മൌനമായി പെയ്യാന്‍ പറ്റില്ലല്ലോ.

  അങ്ങനെ ആ പാറ മഴകിട്ടാതെ അതിഘോരമായ സൂര്യതാപത്താല്‍ പൊട്ടിപ്പിളരുകയും പിന്നീടു വന്ന വര്‍ഷങ്ങളിലെ അതിലും തീവ്രമായ സൂര്യതാപത്താല്‍ ചെറുതരികളായി രൂപാന്തരപ്പെടുകയുമാണുണ്ടായെതെന്ന് മനസ്സിലാക്കാം.

  അപ്പോള്‍, മണല്‍ത്തരിയുടെ ഭൂതകാലത്തില്‍ മാത്രമല്ല, അതിന്റെ ജനനത്തിനു പിന്നില്‍ത്തന്നെ മഴയുടെ മൌനത്തിന് അല്ലെങ്കില്‍ പെയ്യാതെപോയ മഴയ്ക്ക് ഉള്ള വ്യക്തമായ പങ്ക് വെളിവാകുന്നു.

  (ഇനിയും ആര്‍ക്കെങ്കിലും ഇതുപോലുള്ള സംശയങ്ങള്‍ തോന്നിയാല്‍ ചോദിക്കാന്‍ മടിക്കണ്ട.)

   
 • At 2:10 AM, Blogger sandoz said…

  മഴ മൗനം പാലിച്ചപ്പോള്‍ കുടിവെള്ളത്തിനു ക്ഷാമം നേരിട്ടു.
  അപ്പോള്‍ ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിച്ച്‌ സര്‍ക്കാര്‍ ജനങ്ങള്‍ക്ക്‌ ആശ്വാസമേകി.കുറച്ച്‌ നാളുകള്‍ കഴിഞ്ഞപ്പോള്‍ ഈ ടാങ്കര്‍ തൊഴിലാളികള്‍ സമയത്ത്‌ വെള്ളമെത്തിക്കാതെ അലംഭാവം കാട്ടുകയും ജനങ്ങള്‍ ബുദ്ധിമുട്ടുകയും ചെയ്തു.അപ്പോല്‍ ജനങ്ങള്‍ ജല അതോറിട്ടി ഓഫിസിനും ടാങ്കര്‍ ലോറികള്‍ക്കും കല്ലെറിഞ്ഞു.
  ആ കല്ലാണു ഇന്ന് പൊടിഞ്ഞ്‌ മണല്‍ തരി ആയി തീര്‍ന്നത്‌.
  ഇനി ഈ വിഷയത്തില്‍ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ എന്നെ നേരിട്ട്‌ സമീപിക്കാവുന്നതാണു.എന്റെ വിലാസം;
  ഡോ;സാന്‍ഡോസ്‌
  കാര്‍ത്തിക പോളക്കുളം
  പാലാരിവട്ടം
  കൊച്ചി

   
 • At 2:56 AM, Blogger അഗ്രജന്‍ said…

  യുവര്‍ ഓണര്‍...

  മണല്‍ത്തരിയുടെ ഭൂതകാലത്തില്‍ മഴയുടെ മൌനത്തിന് പങ്കുണ്ടായിരുന്നു എന്നുള്ളത് പ്രോസിക്യൂഷന്‍ ഭാഗത്തിന് തെളിയിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ എന്‍റെ കക്ഷി മഴയേയും അവരുടെ മൌനത്തേയും വെറുതെ വിടണമെന്ന് ബഹുമാനപ്പെട്ട കോടതിയോട് ഞാന്‍ താഴമയായി അപേക്ഷിക്കുന്നതോടൊപ്പം തന്നെ ഇങ്ങിനെയൊരു ആരോപണം ഇവിടെ ഉയര്‍ത്തി കൊണ്ടു വന്ന ഇത്തിരിവെട്ടത്തിനെ ഡോ: സാന്‍ഡോസിന്‍റെ കസ്റ്റഡിയില്‍ വിടാനുത്തരവുണ്ടാകണമെന്നും വിനീതമായി അപേക്ഷിക്കുന്നു.

   
 • At 3:31 AM, Anonymous അനോണി said…

  മഴയുടെ മൌനത്തിന്റെ പങ്ക് അതിബയങ്കരമാണ്. മൌനമെന്ന ഭയങ്കരനല്ലേ മഴയുടെ കൂടെ കൂടി മണല്‍ത്തരിയെ നശിപ്പിച്ചത്. പാവം മണല്‍ത്തരി... അവസാനം ഒരു പിടി മണല്‍ത്തരിയായി മാത്രം ഒതുങ്ങി. പാവം മഹ പാപം... മഴയുടെ മൌനം ഒരു ദുഷ്ടനാ... അവനാ പാവം മണല്‍ത്തരിയുടെ ഭൂതകാലത്തെ കലാപ കലുഷിത മാക്കിയത്.

  ഒരു പണിയും ഇല്ല അല്ലേ

   
 • At 4:33 AM, Blogger ഏറനാടന്‍ said…

  ഇത്തിരിമാഷേ... ഈ ചോദ്യം ഒരു ഖണ്ഠികയില്‍ അതോ ഒറ്റവരിയിലോ ഇത്തിരിയാക്കിയോ പെരുപ്പിച്ചോ മണല്‍കൂമ്പാരമായോ എങ്ങനെയാണ്‌ ഉത്തരം എഴുതുക?
  എത്ര മാര്‍ക്കിനുള്ള ചോദ്യമാണിത്‌ മാസ്‌റ്റേ?

   
 • At 4:58 AM, Blogger വിശാല മനസ്കന്‍ said…

  മണല്‍ത്തരിയുടെ ഭൂതകാലത്തില്‍ മഴയുടെ മൌനത്തിനുള്ള പങ്കിനെ പറ്റി എനിക്കറിയാം. പക്ഷെ, അത് ബ്ലോഗില്‍ പറയില്ല. വേണേല്‍ ഫോണില്‍ പറയാം. :)

  ഇനി മഴയുടെ മൌനത്തിന്റെ ഭൂതകാലത്തില്‍ മണല്‍ത്തരിക്കുള്ള പങ്കിനെ ക്കുറിച്ചാണേല്‍ അതും ഫോണിലേ പറയൂ..

  എന്റെ പൊന്നുങ്കട്ടേ..ഇമ്മാതിരി മനുഷ്യന്മാര്‍ക്ക് മനസിലാവാത്ത കാര്യങ്ങള്‍ ചോയ്ക്കാതെ, കോഴിയുടെ ഭൂതകാലത്തില്‍ കോഴിമുട്ടയുടെ പങ്കിനെക്കുറിച്ചോ തിരിച്ചോ ചോയ്ക്ക്.

  :) ഇത്തിരിയേ ദേ നിങ്ങള്‍ മലപ്പുറം ദാദയാണെന്നൊന്നും ഞാന്‍ നോക്കില്ല ട്ടാ... കാണുമ്പോള്‍ ഞാന്‍ ഓടിമാറിക്കളയും!

   
 • At 7:21 AM, Blogger വല്യമ്മായി said…

  മഴ മൌനത്തില്‍ നിന്നും പുറത്ത് വന്നപ്പോഴാണ് അതിന്‍റെ ജീവിതയാത്ര തുടങ്ങിയതു തന്നെ.സംശയമുണ്ടെങ്കില്‍ ഈ കഥ നോക്കൂ http://rehnaliyu.blogspot.com/2007/01/blog-post.html

   
 • At 7:22 AM, Blogger വല്യമ്മായി said…

  മഴ മൌനത്തില്‍ നിന്നും പുറത്ത് വന്നപ്പോഴാണ് മണല്‍ തരി അതിന്‍റെ ജീവിതയാത്ര തുടങ്ങിയതു തന്നെ.സംശയമുണ്ടെങ്കില്‍ ഈ കഥ നോക്കൂ http://rehnaliyu.blogspot.com/2007/01/blog-post.html

   
 • At 7:36 PM, Blogger Sul | സുല്‍ said…

  വേറെ പണിയൊന്നുമില്ലല്ലേ. അല്ലെങ്കില്‍ ലാസ്റ്റ് പോസ്റ്റിന്റെ ഹാങ്ങൊവറോ (ഭ്രാന്തന്മാര്‍ക്കിടയില്‍)

  -സുല്‍

   
 • At 9:40 PM, Blogger ഇത്തിരിവെട്ടം|Ithiri said…

  സ്പിന്നീ... :)

  സൂ എനിക്കും അറിയില്ല.

  ഇക്കാസേ താങ്കളില്‍ ഒരു ഗവേഷകന്‍ ഉറങ്ങിക്കിടപ്പുണ്ട്.

  സാന്‍ഡോസേ... അപ്പോള്‍ അങ്ങനെയും ആവാം ആല്ലേ...

  അഗ്രജാ കൊലച്ചതി ചെയ്യല്ലേ...

  അനോണി... അങ്ങനെ ഇരിക്കുന്നവര്‍ക്കായല്ലേ ഇങ്ങനെ ഒരു പരിപാടി

  ഏറനാടന്മഷേ എങ്ങനെ വേണമെങ്കിലും എഴുതാം... എഴുതിയ ശേഷം മാര്‍ക്ക്.

  വിശാല്‍ജീ ഉം.. ഉം... :)

  വല്ല്യമ്മായി... സംഭവം ശരി. പക്ഷേ ഇവിടെ ഇക്കാസിനേ പോലെയുള്ള ഗവേഷകരേ പ്രോത്സാഹിപ്പിക്കാനുള്ള ഒരു പദ്ധതിയാ... (ഇക്കാസേ ഞാനിവിടെ ഇല്ല)

  സുല്ലേ നീയും...

  എല്ലാവര്‍ക്കും നന്ദി.

   
 • At 1:07 AM, Blogger വിചാരം said…

  മനുഷ്യാ നീ മണ്ണാകുന്നു 25%
  മനുഷ്യാ നീ ജലമാകുന്നു 75% (അതായത് മഴയായി ഭൂമിയില്‍ പെയ്ത ജലം)
  ......................
  മണല്‍ തലയിലൂടെ കോരിയിട്ടാല്‍ അധികം വേദനിക്കില്ല .. വെള്ളമൊഴിച്ചാലും വേദനിക്കില്ല ഇതുരണ്ടും കൂടി കൂട്ടികുഴച്ച് തലയിലിട്ടാല്‍ മണ്ട പൊട്ടി ചോരയൊലിക്കും .. മണല്‍ തരിയുടെ കാര്യത്തില്‍ മഴ മൌനമാകുന്നത് അതുകൊണ്ടാ ആരുടേയെങ്കിലും തല പൊട്ടതിരികാന്‍

   
 • At 7:17 PM, Blogger കരീം മാഷ്‌ said…

  ഞാന്‍ ഈ നാട്ടുകാരനല്ല.
  ഈ ചോദ്യം സിലബസ്സിലില്ല മാഷേ!

   
 • At 11:48 PM, Blogger വേണു venu said…

  ഒരു കാര്യം മനസ്സിലായി.വെറുതേ ഇരിക്കുന്നവരെ.

   

Post a Comment

<< Home