വെറുതെ ഇരിക്കുന്നവര്‍ക്ക് വേണ്ടി

-

Sunday, February 11, 2007

കഷണ്ടിയും കശുവണ്ടിയും

കഷണ്ടിയും കശുവണ്ടിയും തമ്മിലുള്ള അറിയപ്പെടാത്ത അടുപ്പം എന്തായിരിക്കും.

Labels:

26 Comments:

  • At 9:07 PM, Blogger Rasheed Chalil said…

    കഷണ്ടിയും കശുവണ്ടിയും തമ്മിലുള്ള അറിയപ്പെടാത്ത അടുപ്പം എന്തായിരിക്കും.

     
  • At 9:10 PM, Blogger മുസ്തഫ|musthapha said…

    രണ്ടിലുമുണ്ട് ‘കണ്ടി’

    :)

     
  • At 9:15 PM, Blogger സുല്‍ |Sul said…

    കശുവണ്ടിക്കു മരുന്നുണ്ട്
    കഷണ്ടിക്ക് ഗള്‍ഫ് ഗേറ്റ്

    -സുല്‍

     
  • At 9:24 PM, Anonymous Anonymous said…

    രണ്ടിന്റേം പുറംതോട് കൊള്ളൂലെങ്കിലും പരിപ്പ് കൊള്ളാം കേട്ടാ....

    :)

     
  • At 9:36 PM, Blogger തമനു said…

    രണ്ടിന്റേം അകത്താണു ഗുണമുള്ളത്‌.

    കശുവണ്ടി ഉന്നത ഗുണമുള്ളതാണ്‌. കഷണ്ടി ഉന്നത കുല ജാതര്‍ക്കുള്ളതാണ്‌.

    കശുവണ്ടി എല്ലാവര്‍ക്കും ഇഷ്ടമാണ്‌. കഷണ്ടിയുള്ളവരേം.

    കള്ളുകുടിയില്‍ ഒഴിവാക്കാന്‍ പറ്റാത്തതാണ്‌ .. കശുവണ്ടിയും, കഷണ്ടിയുള്ളവരേം..

    കശുവണ്ടി സുന്ദരമാണ്‌.. കഷണ്ടിയുള്ളവരും അതി സുന്ദരന്മാരാണ്‌.

     
  • At 9:37 PM, Blogger തമനു said…

    This comment has been removed by the author.

     
  • At 9:43 PM, Blogger മുസ്തഫ|musthapha said…

    തമനൂഊഊഊ...

    കശുവണ്ടിയിലും പേടുണ്ട്... കശണ്ടിയിലും പേടുണ്ട്.

    :)

     
  • At 9:48 PM, Blogger asdfasdf asfdasdf said…

    രണ്ടിന്റെയും മൂടുപടം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവഗണിക്കപ്പെടുന്നു.

     
  • At 10:03 PM, Blogger ഏറനാടന്‍ said…

    കൂലംകഷമായി ചിന്തിച്ചപ്പോള്‍ ഉരുത്തിരിഞ്ഞത്‌ എന്തെന്നാല്‍:-

    കശുവണ്ടി വെളിയില്‍ ഏവര്‍ക്കും കാണാവുന്ന തരത്തില്‍ വെട്ടിത്തിളങ്ങുംവിധം സൃഷ്‌ടാവു പടച്ചുവിട്ടു.

    കഷണ്ടിയും ഏവര്‍ക്കും കാണാവുന്ന മാതിരി വെട്ടിത്തിളങ്ങി തന്നെ ഉണ്ടായി. (ഗള്‍ഫ്‌ഗേറ്റുകാര്‍ വന്നത്‌ ഫാഗ്യം!)

    ഒരു കഷണ്ടിക്കാരന്റെ ധര്‍മ്മസങ്കടങ്ങള്‍!! (ഈ ശീര്‍ഷകം ആരും കോപ്പിയടിക്കല്ലേ, ഇതു ഞങ്ങളുടെ അടുത്ത സീരിയലാ..)

     
  • At 10:12 PM, Blogger Visala Manaskan said…

    രണ്ടിനും നല്ല ഫിനിഷിങ്ങുണ്ട്! :)

     
  • At 11:02 PM, Blogger വേണു venu said…

    കശുവണ്ടിക്കും കഷണ്ടിയ്ക്കും നല്ല മാര്‍ക്കറ്റാണു്.
    ക്വാളിറ്റി അനുസരിച്ചാണു് വില.
    ഏറനാടന്‍ പറഞ്ഞ സങ്കടം ബ്രായ്ക്കറ്റില്‍.

     
  • At 11:05 PM, Blogger sreeni sreedharan said…

    കശുവണ്ടിക്ക് കല്ലെറിഞ്ഞാല്‍ കിട്ടും,
    കഷണ്ടിക്ക് കല്ലെറിഞ്ഞാലും ‘കിട്ടും’

    :)

     
  • At 11:08 PM, Blogger കുട്ടിച്ചാത്തന്‍ said…

    തണ്ണിപ്പാര്‍ട്ടീല്‍ ഒന്ന് പ്ലേറ്റില്‍ കിടക്കും ഒന്ന് തറേലും..

     
  • At 12:20 AM, Blogger മിടുക്കന്‍ said…

    കശുവണ്ടിയും, കഷണ്ടിയും തമ്മിലുള്ള അടുപ്പം, യാഹൂം ഞാനും തമ്മിലൊള്ള അകലത്തിന്റെ അത്രേ ഒള്ള്..

     
  • At 12:24 AM, Blogger വല്യമ്മായി said…

    കശുവണ്ടി വറുത്തു തിന്നാം,കഷണ്ടി അതിനു പോലും പറ്റില്ല

     
  • At 12:33 AM, Blogger Mubarak Merchant said…

    അങ്ങനെ പ്രത്യേകിച്ച് എടുത്തു പറയാന്‍ തക്ക ഒരടുപ്പവും ഉള്ളതായി ഇതുവരെ അറിവായിട്ടില്ല. ബൂലോകത്തെ പ്രശസ്ത കഷണ്ടികളായ കുറുമാന്‍, ഗന്ധര്‍വ്വന്‍, തമനു മുതലായവര്‍ക്കും ഗള്‍ഫ് ഗേറ്റില്‍പ്പോയി മുടി ഫിറ്റ് ചെയ്ത അഗ്രജന്‍, ഇത്തിരിവെട്ടം, സുല്‍, കുട്ടമ്മേനോന്‍ മുതലായ ഹിഡന്‍ കഷണ്ടിക്കാര്‍ക്കും മുന്തിയ ഇനം കശുവണ്ടി ഓരോ കിലോ തിന്നാന്‍ കൊടുത്തശേഷം ലിമാക്രോണ്‍ 20:20:0:15 എന്ന മരുന്ന് 120 മില്ലി വീതം കൊടുത്ത് 24 മണിക്കൂര്‍ അവര്‍ പറയുന്ന കാര്യങ്ങളും അവരുടെ പ്രവൃത്തികളും നിരീക്ഷിക്കേണ്ടതുണ്ട്.
    തുടര്‍ന്ന് നടത്തേണ്ട സങ്കീര്‍ണ്ണമായ ചില പഠനങ്ങള്‍ക്കു ശേഷം മാത്രമേ ഈ സമസ്യ പൂര്‍ണ്ണമായി പരിഹരിക്കാനുതകുന്ന ഒരു അഭിപ്രായം പറയാനൊക്കൂ.

     
  • At 12:47 AM, Blogger krish | കൃഷ് said…

    കശുവണ്ടി ചട്ടിയിലിട്ടു വറുക്കാം..
    കഷണ്ടിയെ വെയിലത്തുനിര്‍ത്തി ചൂടാക്കുകയേ നിവര്‍ത്തിയുള്ളൂ.

    കൃഷ്‌ | krish

     
  • At 12:57 AM, Blogger Unknown said…

    ഓ...ഒരു ഷണ്ടിയും വണ്ടിയും.

    കശുവണ്ടി തിന്നാല്‍ കഷണ്ടി വരുമെന്ന് അപ്പൂപ്പന്മാരാരേലും പറഞ്ഞ് പേടിപ്പിച്ചിരുന്നോ?

     
  • At 1:14 AM, Blogger അഭയാര്‍ത്ഥി said…

    കഷണ്ടിയും, കശൂവണ്ടിയും.

    കശുവണ്ടി മറ്റണ്ടികളെപ്പോലെയല്ല. മാങ്ങക്കു വെളിയില്‍.
    കഷണ്ടിയും അതുപോലെത്തന്നെ. വെളിയില്‍.

    എന്നാല്‍ കഷണ്ടിക്കാരനുമായി വൈരുദ്ധ്യങ്ങളുമുണ്ട്‌. കശുവണ്ടിക്കു നാണമില്ല - സ്വയം പ്രദര്‍ശിപ്പിച്ചു കിടന്നാടി വിലസുന്നു.

    കഷണ്ടിക്കാരന്‍ ആടുന്നുവെങ്കിലും ഗോപ്യമായി വക്കുന്നു.

    കശുവണ്ടി ഉണ്ടാകുന്ന മാവിനെ പറങ്കിമാവെന്നു വിളിക്കാം.

    എന്നാല്‍ കഷണ്ടിക്കാരനു ..... വരുന്ന ഒരസുഖത്തെ പറങ്കി പുണ്ണെന്നാണു വിളിക്കുക.

     
  • At 1:22 AM, Blogger Ziya said…

    കശുവണ്ടി പോയ അണ്ണാനും
    കഷണ്ടി വന്ന അണ്ണനും ഒരുപോലെ
    (അണ്ണന്‍ എന്നാല്‍ തമനുവണ്ണന്‍ മാത്രമല്ല))

     
  • At 1:48 AM, Blogger കുറുമാന്‍ said…

    കശുവണ്ടി കാശു കൊടുത്തു വാങ്ങിക്കണം, പക്ഷെ കഷണ്ടി കിട്ടണമെങ്കില്‍, കുടുംബത്തില്‍ പിറക്കണം :)

     
  • At 1:53 AM, Blogger Ziya said…

    മൂടിയില്ലാത്തോരുടെ കുടുംബത്തില്‍... ഇല്ലേ കുറുവേട്ടാ..?:)

     
  • At 2:45 AM, Blogger Rasheed Chalil said…

    കഷണ്ടിക്കാരുടെ തലച്ചോറിന് നയാപൈസ കിട്ടില്ലന്ന് കേള്‍ക്കുന്നു.അതിന്റെ കാരണമെന്താ തമനുവേ... സ്ഥിരം വെയില് കൊള്ളുന്നത് കൊണ്ടാണോ...?

    കുറുജിയോട് ചോദിക്കാന്‍ ധൈര്യം ഇല്ലാത്തത് കൊണ്ടാ.

     
  • At 2:47 AM, Blogger സുല്‍ |Sul said…

    അതു usedup ആണു ഇത്തിരിയേ. അതോണ്ടാ :)

    -സുല്‍

     
  • At 12:59 PM, Blogger Achoos said…

    പച്ചാളം: അതു കലക്കി:)))

    പറഞ്ഞു വരുമ്പൊ ഒന്നു വറുത്തെടുക്കാം. മറ്റേത്‌ പൊരിച്ചെടുക്കാം.

     
  • At 8:54 PM, Blogger ആവനാഴി said…

    പ്രിയ ഇത്തിരി വെട്ടം,

    1. കശുവണ്ടി കല്ലെറിഞ്ഞാല്‍ വീഴും; കഷണ്ടി
    കല്ലെറിഞ്ഞാല്‍ പൊട്ടും.

    2. രണ്ടിനും മിനുസമുള്ള പ്രതലങ്ങളുണ്ട്

    3. കശുവണ്ടിക്കു കോണ്‍കേവികതയും
    കോണ്‍‌വെക്സികതയുമുണ്ട്. കഷണ്ടിക്കു
    ഇതിലൊന്നു മാത്രമേ ഉള്ളു- കോണ്‍വെക്സികത.

    4. കശുവണ്ടിയുടെ തോട് പൊട്ടിച്ചാല്‍ കിട്ടുന്ന
    സാധനം തിന്നാന്‍ കൊള്ളം. കഷണ്ടി
    പൊട്ടിക്കാതിരിക്കുകയാവും ഭംഗി.

    5. കശുവണ്ടിയില്‍ എണ്ണയുണ്ട്. ആ എണ്ണ
    മുടിയുള്ളവര്‍ തലയില്‍ തേച്ചാല്‍ കഷണ്ടി
    സിദ്ധിക്കാന്‍ സാധ്യതയുണ്ട്.

    6. കശുവണ്ടി “വണ്ടിവര്‍ഗ്ഗത്തിലും”
    കഷണ്ടി “അണ്ടിവര്‍ഗ്ഗത്തിലും” പെടുന്നു.
    രണ്ടും ഒന്നിനൊന്നുമെച്ചം.

    7. “കേഷുണ്ടെടീ” എന്നത്
    ലോപിച്ചാണു “കഷണ്ടി”
    ആയത്. “കാശിനെട്ട്”
    എന്നതു ലോപിച്ച് “കാഷ്യൂനട്” ഉണ്ടായി.
    കാശിനെട്ടു വച്ചു വിറ്റ് കാളവണ്ടികളില്‍ നിറച്ച്
    കാശായിട്ടാണു പണ്ടു വണിക്കുകള്‍ അവരുടെ
    വീടുകളിലേക്കു പോകാറ്.
    അങ്ങനെ “കാശുവണ്ടി” ഉണ്ടായി. പറഞ്ഞു
    പറഞ്ഞു കാലക്രമത്തില്‍ അതു
    ലോപിച്ച് “കശുവണ്ടി” ആയി. ഇതാണു
    കശുവണ്ടിയുടെ ചരിത്രം.

    8. കഷണ്ടിയുള്ളവര്‍ അതിബുദ്ധിമാന്‍‌മാരെന്നും
    അതിസൌന്ദര്യമുള്ളവരെന്നും സ്വയം
    പാടിപ്പുകഴ്ത്താറുണ്ട്. അതില്‍ കഴമ്പില്ല എന്നു
    പറയാന്‍ സാധ്യമല്ല. എന്നാല്‍ കശുവണ്ടി
    ധാരാളമായി ഉള്ളവര്‍ വലിയ
    ധനികന്‍‌മാരായിരിക്കും.അതില്‍ അഭിപ്രായഭിന്നത
    കാണുമെന്നു തോന്നുന്നില്ല.

    9. പഠിക്കണ്ടടാ, “അണ്ടി കുത്തി നടന്നാല്‍
    മതിയെടാ” എന്നു പഠിക്കാന്‍ താല്പര്യം
    കാണിക്കാത്ത കുട്ടികളെപ്പറ്റി പറയാറുണ്ട്.
    അങ്ങനെ ഒരു പേരുദോഷം കശുവണ്ടിക്കു
    കിട്ടിയിട്ടുണ്ട്. കഷണ്ടിക്കു അങ്ങിനെ പേരു
    ദോഷം ഉള്ളതായി അറിവില്ല. (ഇവിടെ ഒരു
    റിസര്‍ച്ചിനുള്ള വകുപ്പുണ്ട്)

    10.“കഷണ്ടിക്കു മരുന്നില്ല” എന്നു പറയാറുണ്ട്.
    വിശപ്പിനു ഒരു മരുന്നായി “കശുവണ്ടി”യെ
    ഉപയോഗപ്പെടുത്താവുന്നതാണു.
    അപ്പോള്‍ “കഷണ്ടി“
    ഉപഭോക്താവും “കശുവണ്ടി”
    ഉപഭോഗവസ്തുവും ആയി മാറുന്നു.

    സസ്നേഹം
    ആവനാഴി

     

Post a Comment

<< Home